Image

'ചേച്ചി ബഷീറാ' എന്ന്‌ പറഞ്ഞു ഇനി അവന്‍ വിളിക്കില്ല ' ; കെ എം ബഷീറിന്റെ മരണത്തില്‍ അനുശോചനം ഫേസ്ബുക്കിലൂടെ രേഖപ്പെടുത്തി നടി മാലാപാര്‍വ്വതി

Published on 03 August, 2019
'ചേച്ചി ബഷീറാ' എന്ന്‌ പറഞ്ഞു ഇനി അവന്‍ വിളിക്കില്ല ' ; കെ എം ബഷീറിന്റെ മരണത്തില്‍ അനുശോചനം ഫേസ്ബുക്കിലൂടെ രേഖപ്പെടുത്തി നടി മാലാപാര്‍വ്വതി

സിറാജ് പത്രത്തിന്‍റെ തിരുവനന്തപുരം ബ്യൂറോ ചീഫ് കെ മുഹമ്മദ് ബഷീര്‍ വാഹനമിടിച്ച്‌ മരിച്ച സംഭവത്തില്‍ നടി മാലാപാര്‍വ്വതി അനുശോചനം ഫേസ്ബുക്കിലൂടെ രേഖപ്പെടുത്തി . 'ചേച്ചി ബഷീറാ' എന്ന്‌ പറഞ്ഞു ഇനി അവന്‍ വിളിക്കില്ലെന്ന് മാലാ പാര്‍വ്വതി തന്റെ ഫേസ് ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു .


മാലാ പാര്‍വ്വതിയുടെ ഫേസ് ബുക്ക് പോസ്റ്റ്:


'

' വിശ്വസിക്കാനാകുന്നില്ല.. ബഷീര്‍.. എന്തിനും ഏതിനും വിളിക്കാവുന്ന പ്രിയ സുഹൃത്തിന്റെ വിയോഗം താങ്ങാനാവുന്നില്ല. 'ചേച്ചി ബഷീറാ' എന്ന്‌ പറഞ്ഞു ഇനി വിളിക്കില്ല. ഇനി ഒരിക്കലും വിളിക്കില്ല. താങ്ങാന്‍ ആവുന്നില്ല ' - മാലാപാര്‍വ്വതിയുടെ കുറിച്ചു .

അമിത വേഗതയില്‍ എത്തിയ സര്‍വ്വെ ഡയറക്ടര്‍ ശ്രീറാം വെങ്കിട്ടരാമന്റെ വാഹനം മ്യൂസിയം ജംഗ്ഷനില്‍ വച്ച്‌ ബഷീറിനെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു . സംഭവ സ്ഥലത്തുവച്ചുതന്നെ ബഷീറിന് മരണം സംഭവിച്ചു .

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക