Image

ഗംഭീര കാസ്റ്റിങുമായി മണിരത്നo ചിത്രം 'പൊന്നിയിന്‍ സെല്‍വന്‍'

Published on 03 August, 2019
ഗംഭീര കാസ്റ്റിങുമായി മണിരത്നo ചിത്രം 'പൊന്നിയിന്‍ സെല്‍വന്‍'

മണിരത്നത്തിന്റെ സ്വപ്നചിത്രം ആരംഭിക്കുന്നു . ' പൊന്നിയിന്‍ സെല്‍വന്‍ ' എന്നു പേരിട്ടിരിക്കുന്ന ചിത്രം കല്‍ക്കി കൃഷ്ണമൂര്‍ത്തിയുടെ അതേ പേരുള്ള തമിഴ് നോവലിനെ ആധാരമാക്കിയിട്ടുള്ളതാണ് .മിഴ്സാഹിത്യത്തിലെ എക്കാലത്തെയും മഹത്തായ ചരിത്രനോവല്‍ വെള്ളിത്തിരയിലാക്കുമ്ബോള്‍ ഗംഭീര കാസ്റ്റിങ് ആണ് സിനിമയ്ക്കായി മണിരത്നം നടത്തിയിരിക്കുന്നത്. വിക്രം, ജയംരവി, കാര്‍ത്തി, അഥര്‍വ, ഐശ്വര്യ റായി, നയന്‍താര, അനുഷ്ക ഷെട്ടി, അമല പോള്‍, കീര്‍ത്തി സുരേഷ്, റാഷി ഖന്ന, സത്യരാജ്, പാര്‍ഥിപന്‍, ശരത്കുമാര്‍ എന്നിവരാണ് പ്രധാന അഭിനേതാക്കള്‍ . അമിതാഭ് ബച്ചനെ പരിഗണിക്കുന്നതായി വാര്‍ത്തകള്‍ വന്നിരുന്നെങ്കിലും ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല.


സംഗീതം എ.ആര്‍. റഹ്മാനും ഛായാഗ്രഹണം രവി വര്‍മനുമാണ്. നിര്‍മാണം ലൈക പ്രൊ‍ഡക്‌ഷന്‍സ് നിര്‍മിക്കുന്ന സിനിമയുടെ ചിത്രീകരണം ജനുവരിയില്‍ തുടങ്ങുന്നതാണ് .


അഞ്ചു ഭാഗങ്ങള്‍ ഉള്ള ബ്രഹ്മാണ്ഡ നോവല്‍ ആണ് പൊന്നിയിന്‍ സെല്‍വന്‍. ‌അതു ചുരുക്കി, രണ്ടു ഭാഗങ്ങളുള്ള സിനിമയാണ് മണിരത്നം ഒരുക്കുന്നതാണ് .

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക