Image

ഇന്ദ്രജിത്ത്‌ `ചുരട്ട ജോസാ'കുന്നു

Published on 03 May, 2012
ഇന്ദ്രജിത്ത്‌ `ചുരട്ട ജോസാ'കുന്നു
ഒറ്റപ്പെട്ട ജീവിതം നയിച്ചുപോന്ന ചുരട്ട ജോസ്‌ എന്ന യുവാവിന്റെ ജീവിത കഥയുടെ ചലച്ചിത്രാവിഷ്‌കാരമാണ്‌ മുല്ലമൊട്ടും മുന്തിരിച്ചാറും. നവാഗതനായ അനീഷ്‌ അന്‍വര്‍ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തില്‍ ഇന്ദ്രജിത്താണ്‌ ഈ ചിത്രത്തില്‍ കേന്ദ്രകഥാപാത്രമായ ജോസിനെ അവതരിപ്പിക്കുന്നത്‌. ഇന്ദ്രജിത്തിന്റെ അഭിനയ ജീവിതത്തിലെ മറ്റൊരു വ്യത്യസ്‌തമായ റോളാകും ജോസ്‌.

ജീവിതത്തില്‍ എന്നും സാഹസികതയാണ്‌ ജോസിന്‌ കൂട്ടായി ഉണ്‌ടായിരുന്നത്‌. അങ്ങനെ അവന്‍ താമസിക്കുന്ന മലയോരഗ്രാമത്തിന്റെ രക്ഷകനായി അവന്‍ മാറി. ഇതിനിടയില്‍ അവന്‌ സംഭവിച്ച കൈയ്യബദ്ധങ്ങള്‍ അവനെ ചില പ്രശ്‌നങ്ങളില്‍ കൊണ്‌ടുചെന്നെത്തിക്കുന്നു. അവസാനം ഒഴിഞ്ഞു മാറാനാവാത്ത ചില പ്രശ്‌നങ്ങളില്‍ അകപ്പെട്ടു പോകുന്നു അവന്‍. അതിലൊന്നാണ്‌ സുപ്രിയയുടെ കുടുംബം.

വൃദ്ധനായ ഭാസ്‌കരന്റെ മക്കളാണ്‌ സുമിത്രയും, സുപ്രിയയും. അവരുടെ ജീവിതത്തില്‍ അറുമുഖം എന്നൊരാള്‍ ഭീഷണിയാകുന്നു. അവിടെയാണ്‌ ജോസ്‌ എന്ന കഥാപാത്രം അവരുടെ രക്ഷക്കെത്തുന്നത്‌. അതൊരു ആത്മബന്ധമായി മാറുകയായിരുന്നു. സുപ്രിയ ജോസിന്റെ ജീവിതത്തിലേക്ക്‌ കടന്നു വന്നു. അതോടെ ജോസിന്റെ ജീവിത സാഹചര്യങ്ങള്‍ മൊത്തമായി മാറി. ഈ മാറ്റങ്ങളും തുടര്‍ന്നുണ്‌ടാകുന്ന സംഭവങ്ങളുമാണ്‌ ഈ ചിത്രത്തില്‍ ദൃശ്യവല്‍കരിക്കുന്നത്‌.

മേഘ്‌നാരാജാണ്‌ ഈ ചിത്രത്തില്‍ സുപ്രിയയെ അവതരിപ്പിക്കുന്നത്‌. അശോകന്‍, ടിനി ടോം, തിലകന്‍, അനില്‍ മുരളി, അനന്യ, പ്രവീണ, കലാഭവന്‍ ഷാജോണ്‍, കലാശാല ബാബു, ശശി കലിംഗ, വിദ്യാലക്ഷ്‌മി എന്നിവരാണ്‌ പ്രധാന കഥാപാത്രങ്ങള്‍.

രചന - ബിജു.കെ.ജോസഫ്‌. കൈതപ്രം, ഏങ്ങണ്‌ടിയൂര്‍ ചന്ദ്രശേഖരന്‍ എന്നിവരുടെ ഗാനങ്ങള്‍ക്ക്‌ മോഹന്‍സിത്താര ഇണം നല്‍കുന്നു. സുജിത്ത്‌ വാസുദേവ്‌ ഛായാഗ്രഹണവും, ബാബു രത്‌നം എഡിറ്റിംഗും അവതരിപ്പിക്കുന്നു. ജ്യോതിര്‍ഗമയയുടെ ബാനറില്‍ സോമന്‍ പല്ലാട്ട്‌ നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഷൂട്ടിംഗ്‌ പൂര്‍ത്തിയായി. വിതരണം-ജ്യോതിര്‍ഗമയ റിലീസ്‌. -വാഴൂര്‍ ജോസ്‌.
ഇന്ദ്രജിത്ത്‌ `ചുരട്ട ജോസാ'കുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക