Image

ഒരു നല്ല ചങ്ങാതി ജീവിതത്തില്‍ അനിവാര്യം (ജി. പുത്തന്‍കുരിശ്)

Published on 03 August, 2019
ഒരു നല്ല ചങ്ങാതി ജീവിതത്തില്‍ അനിവാര്യം (ജി. പുത്തന്‍കുരിശ്)
ലോകത്തിലുള്ള നിന്റെ എല്ലാ സുഹൃത്തുക്കളും നിന്നെ വിട്ടു പോകുമ്പോള്‍,നിന്നെ തേടിയെത്തുന്നവനാണ് നിന്റെ യഥാര്‍ത്ഥ ചങ്ങാതി എന്ന വള്‍ട്ടര്‍ വിന്‍ഞ്ചെല്ലിന്റെ വാക്കുകള്‍, നല്ലൊരു സൗഹൃദത്തിന്റെ ആവശ്യകതയെ ഓര്‍മ്മപ്പെടുത്തുന്ന, സൗഹൃദ ദിനമായി കൊണ്ടാടുന്ന, ഓഗസ്റ്റ് നാലിലെന്ന പോലെ എല്ലാ ദിവസങ്ങളിലും അനുസ്മരിക്കാവുന്നതാണ്.

ഉറച്ച ഒരു ചങ്ങാത്തം നമ്മളുടെ മനസ്സിന്റെ വൈകാരികമായ ക്ഷേമത്തിന് അത്യന്താപേക്ഷിതമായ ഘടകമാണ്. അത്തരം സൗഹൃദം നിങ്ങളുടെ ഏകാന്തതയില്‍ ആലംബമാക്കാന്‍ പറ്റിയതും, ആകുല ചിന്തകളെ കുറയ്ക്കാന്‍ സഹായിക്കുന്നതും, അതിലുപരി നിങ്ങളുടെ ആരോഗ്യത്തെ വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്നതുമായ ഒരു തലയണയാണ്. ഒരു സുഹൃദ് വലയത്തെക്കാള്‍, മേന്മയുള്ള ചുരുങ്ങിയ സൗഹൃദങ്ങളാണ് നല്ലത്.

ആധുനിക പഠനങ്ങള്‍ കാണിക്കുന്നത് വളരെ അടുപ്പമുള്ള ചുരുക്കം സൗഹൃദങ്ങളെ നിലനിറുത്താന്‍ കഴിയുമെങ്കില്‍, അതിലൂടെ ലഭിക്കുന്ന പ്രയോജനം ബൃഹത്തായിരിക്കുമെന്നാണ്.

നല്ല സുഹൃത്തുക്കളെ കണ്ടെത്തുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. അതിന്ഭാഗ്യംകൂടി ഉണ്ടാവണം. ആര്‍ക്ക് പറയാന്‍ പറ്റും നമ്മളുടെ കൂടെ പഠിച്ച ഒരു വ്യക്തി അനേക വര്‍ഷങ്ങള്‍ക്കു ശേഷം ഇന്നും നമ്മളുടെ സുഹൃത്താണെന്ന്?

ഒരു നല്ല ചങ്ങാതി നമ്മളുടെ ജീവതത്തെ എന്നേക്കുമായി മാറ്റിമറിയ്ക്കാം. തത്വചിന്തകനും എഴുത്തുകാരനുമായ അലൈന്‍ ബോള്‍ട്ടണ്‍, നമ്മളുടെ സൗഹദംനല്ലൊരു സൗഹൃദമാണെന്ന് തിരിച്ചറിയുന്നതിനുള്ള ആറ്വഴികള്‍ നിര്‍ദ്ദേശിക്കുന്നു.നല്ലൊരു സൗഹൃദം എന്ന് പറയുന്നത് പരസ്പര വിശ്വാസത്തില്‍ അധിഷ്ഠിതമാണ്. നമ്മളുടെ ഒരു പരിചയക്കാരനോ കൂടെ ജോലി ചെയ്യുന്നവരോ അവരുടെ കുറവുകളെ നമ്മളില്‍ നിന്ന് മറച്ചു വയ്ക്കുമ്പോള്‍ നമ്മളില്‍ വിശ്വാസം അര്‍പ്പിച്ചിട്ടുള്ള ഒരു സുഹൃത്ത് നമ്മളിലുള്ള വിശ്വാസം കൊണ്ട് അവരുടെ മനോഗതത്തെ വെളിപ്പെടുത്തുന്നു. മറ്റുള്ളവരോട് അവരുടെ പ്രശ്നങ്ങളും ദുഃഖങ്ങളും പങ്ക് വച്ചിരുന്നെങ്കില്‍ അപമാനിക്കപ്പെടാന്‍ സാദ്ധ്യതയുള്ള കാര്യങ്ങള്‍ നമ്മളോട് പങ്കു വയ്ക്കണമെങ്കില്‍, അവര്‍ എത്രമാത്രം ആ നല്ല സൗഹൃദത്തില്‍ വിശ്വാസമര്‍പ്പിച്ചിരിക്കുന്നുവെന്ന് ഊഹിക്കാവുന്നതെയുള്ളു.

എപ്പോള്‍ വേണമെങ്കിലും മറ്റൊരാളില്‍ താന്‍ അര്‍പ്പിച്ചിരിക്കുന്ന വിശ്വാസം തകര്‍ക്കാപ്പെടാമെന്നുണ്ടായിരിന്നിട്ടും ''എന്നെ മറ്റൊരാള്‍ വിശ്വസിക്കുന്നു'' എന്നുള്ള ചിന്ത ഒരു നല്ല സുഹൃത്തിന് ഈ ജന്മത്തില്‍ കിട്ടുന്ന പുണ്യമാണ്.

ഒരു നല്ല സുഹൃത്ത് നമ്മളുടെ സ്വഭാവങ്ങളെ വിമര്‍ശന ബുദ്ധിയോടെ കാണുന്ന വ്യക്തിആയിരിക്കില്ല.മനുഷ്യര്‍ എന്ന നിലയ്ക്ക്കുറ്റവും കുറവുമില്ലാത്ത ആരാണുള്ളത്? അങ്ങനെ ആരുംതന്നെ കാണുകില്ല.

ഒരു പക്ഷെ നാം സമയത്തിന്ഒരിടത്തും എത്തിചേരുന്ന ആളായിരിക്കില്ല, അല്ലെങ്കില്‍വലിച്ചുവാരി കഴിക്കുന്ന ആളായിരിക്കും. ചുരുക്കി പറഞ്ഞാല്‍ ''കുറ്റംകൂടാതുള്ള നരന്മാര്‍കുറയും ഭൂമിയില്‍എന്നുടെതാതാ.''

പക്ഷെ നിങ്ങള്‍ വിശ്വാസം അര്‍പ്പിച്ചിരിക്കുന്ന സുഹൃത്ത്നിങ്ങളുടെ കുറ്റവും കുറവും കൊണ്ടു നിങ്ങളെ ഉപേക്ഷിക്കുന്ന ആളായിരിക്കില്ല. നിരാശയും ക്ഷോഭവും കൊണ്ടുംതകര്‍ന്നിരിക്കുമ്പോള്‍ ഒരു നല്ല സുഹൃത്ത് നമ്മളുടെ അത്താണിയാണ്. നല്ല സുഹൃത്തുക്കള്‍ നമ്മളെ തൃപ്തിപ്പെടുത്താന്‍ വേണ്ടി എന്തെങ്കിലും പറയുന്നവരല്ല. നമ്മളുടെ പരിഭ്രാന്തിയേയും നമ്മള്‍ കടന്നു പോയിക്കൊണ്ടിരിക്കുന്ന അവസ്ഥയെ നേരിടുവാന്‍ നാം എത്രമാത്രം പാടുപെടുന്നുണ്ടന്ന് അറിയാവുന്നവരുമാണവര്‍. അവര്‍ നമ്മുടെ പരിഭ്രാന്തിയേയും ആകുലചിന്തകളേയും തുറന്നു കാട്ടുവാന്‍ഇടം തരുന്നവരാണ്.

കൂരിരുട്ടിന്റെ താഴ്വാരങ്ങളില്‍ കൂടി കടന്നുപോകുമ്പോള്‍ നിങ്ങള്‍ക്കായി ദീപം തെളിയിക്കുന്ന വഴിവിളക്കുകളാണ് നിങ്ങളുടെ നല്ല സുഹൃത്തുക്കള്‍. എന്ത് ചെയ്യണമെന്നറിയാതെ എങ്ങോട്ട് പോകണമെന്നറിയാതെ ക്ഷുഭിതരായിരിക്കുമ്പോള്‍, അതിന്റെ കാരണമറിയാതെ ആശങ്കപ്പെട്ടിരിക്കുമ്പോള്‍, നമ്മളുടെ ലക്ഷ്യത്തിന് വ്യക്തതയില്ലാതിരിക്കുമ്പോള്‍ നമ്മള്‍ക്ക് ചെവി തരുന്നവനായിരിക്കും നമ്മളുടെ നല്ല സുഹൃത്ത്.നമ്മളുടെ ചിന്തകളെ നാം സ്വയം വിലയിരുത്തുമ്പോള്‍ അതിനൊന്നും അര്‍ത്ഥംമില്ലന്ന തോന്നലുണ്ടാകുമ്പോള്‍ നമ്മള്‍ക്ക് തുണയായി വരുന്ന ഒരാളായിരിക്കും നല്ല സുഹൃത്ത്.

'ഞാന്‍ ഇത്രയും നാള്‍ പരിശീലനം ചെയ്ത മാരത്തോണ്‍ ഓട്ടം എനിക്ക് ഓടുവാന്‍ കഴിയുമോ?', 'ഞാന്‍ ആ പ്രൊമോഷന് അര്‍ഹനാണോ?', 'ഞാന്‍ അതിനുവേണ്ടി ശ്രമിക്കണോ?''എന്നൊക്കെയുള്ള നൂറ് നൂറ് ചോദ്യങ്ങളുമായ് ആത്മവിശ്വാസം നഷ്ടപ്പെട്ട് നില്‍ക്കുമ്പോള്‍നിങ്ങള്‍ക്ക് ആത്മവിശ്വാസംപകര്‍ന്ന് നല്‍കി നിങ്ങളെലക്ഷ്യത്തിലെത്തിക്കാന്‍സഹായിക്കുന്നവരാണ്നിങ്ങളുടെ യാഥാര്‍ത്ഥസുഹൃത്ത്.

സത്യത്തില്‍ നാം നമ്മളുടെ തന്നെ സുഹൃത്തല്ലന്നുള്ളതാണ് വാസ്തവം.നാം നമ്മളടെ പരാജയങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിച്ച്, ചെയ്ത തെറ്റുകളെ ഓര്‍ത്ത് മാറത്തലച്ചു കരയുന്നവരാണ്. എന്റെ ജീവിതം കൊണ്ട് ആര്‍ക്കെന്തുപ്രയോജനമുണ്ടായി എന്നൊക്കെ ചിന്തച്ച് ഉത്കണ്ഠകുലരാവുന്നവരുമാണ്. ''നമ്മള്‍ക്ക് ഒരു വിശ്വാസംഅര്‍പ്പിക്കാവുന്ന ഒരു സഹൃത്താവശ്യമാണ്. കാരണം നാം ആശ്രയിക്കുന്നത് നമ്മളിലെ തന്നെ സ്നേഹശൂന്യനായ സുഹൃത്തിനേയാണ്'' എന്ന ഡി ബോട്ടോണിന്റെ വാക്കുകളെ ഹൃദയഭിത്തിയില്‍ ആലേഖനം ചെയ്യേണ്ടതാണ്.നമ്മള്‍ക്ക് സ്വയം ചെയ്യാന്‍ കഴിയാത്തത് പലതും നമ്മള്‍ക്ക് വേണ്ടിചെയ്യുന്ന നമ്മളുടെ സുഹൃത്തുക്കള്‍ നമ്മളെ വിശ്വസിക്കുന്നവരാണ്, അവര്‍ നമ്മെ ഇഷ്ടപ്പെടുന്നവരാണ്, അവര്‍ നമ്മെ മനസ്സിലാക്കുന്നവരാണ്, ആശ്വസിപ്പിച്ച് ശക്തീകരിക്കുന്നവരാണ്. നമ്മള്‍ക്ക് അവരിലുള്ള വിശ്വാസമാണ് നമ്മെ മുന്നോട്ട് കൊണ്ടുപോകുവാന്‍പ്രേരിപ്പിക്കുന്നത്.

ചിന്താമൃതം

ഒരു നല്ല സുഹൃത്തുമായി നമ്മള്‍ക്ക് വളരെക്കാലമായി ബന്ധമില്ലെങ്കില്‍ തന്നെയും അവര്‍ എല്ലായിപ്പോഴും നമ്മളുടെ തലച്ചോറില്‍ പാര്‍ക്കുന്നവരാണ്. അവര്‍ എല്ലായിപ്പോഴും നമ്മോടൊപ്പമുണ്ട് (ഡി. ബോട്ടണ്‍) 
Join WhatsApp News
Sudhir Panikkaveetil 2019-08-03 19:59:56
അക്കൊച്ച് തേന്മാവിൻ മൂട്ടിൽ നിന്നീ 
ശര്ക്കര  മാമ്പഴം വീണുകിട്ടി 
ഞാനിതും സൂക്ഷിച്ചുവച്ച് നിന്നെ 
ധ്യാനിച്ചിരിക്കുകയായിരുന്നു...

നിഷ്ക്കളങ്കമായ ചങ്ങാത്തം. അവർ ഹൃദയം തുറന്നു 
പാടുന്നു.

ഇരുമെയ്യാണെങ്കിലും നമ്മളൊറ്റ 
കരളല്ലേ നീ എന്റെ ജീവനല്ലേ ..

ഇപ്പോൾ എവിടെ  കിട്ടാൻ  കൂട്ടുകാരെ. എങ്കിലും 
അതിനായി നമ്മൾ ഒരു ദിവസമെങ്കിലും 
നീക്കിവയ്ക്കുന്നല്ലോ. നന്നായി ശ്രീ പുത്തൻ കുരിശ് 
P R Girish Nair 2019-08-03 22:57:32
സൗഹൃദം ഒരു തണല്‍മരമാണ്..
ചുരുക്കം നാളുകള്‍ കൊണ്ട് പടര്‍ന്നു പന്തലിച്ചു മനസ്സിനും ഹൃത്തിനും
മീതെ സാന്ത്വനത്തിന്‍റെ പൂക്കുട വിരിച്ചു നില്‍ക്കുന്ന ഒരു തണല്‍മരം…
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക