Image

ബൈക്കില്‍ കറങ്ങി പൃഥ്വിരാജും സുപ്രിയയും, ആടി സെയിലിന് പോകുവാണോ എന്ന് സോഷ്യല്‍ മീഡിയ

Published on 03 August, 2019
ബൈക്കില്‍ കറങ്ങി പൃഥ്വിരാജും സുപ്രിയയും, ആടി സെയിലിന് പോകുവാണോ എന്ന് സോഷ്യല്‍ മീഡിയ

മോളിവുഡിലെ സെലിബ്രിറ്റി ദമ്പതികളാണ് നടനും സംവിധായകനുമായി പൃഥ്വിരാജും ഭാര്യ സുപ്രിയയും. സൂപ്പര്‍സ്റ്റാര്‍ പൃഥ്വിരാജിനെ പോലെ തന്നെ ആരാധകരാണ് ഭാര്യ സുപ്രിയയ്ക്കും ഇന്‍സ്റ്റഗ്രാമിലുള്ളത്. പൃഥ്വിയുടെയും മകള്‍ അല്ലിയുടെയും വിശേഷങ്ങള്‍ സുപ്രിയ പലപ്പോഴും സോഷ്യല്‍ മീഡിയയില്‍ പങ്കുവെയ്ക്കാറുണ്ട്. സുപ്രിയയ്ക്ക് പിറന്നാള്‍ ആശംസ അറിയിച്ച് പൃഥ്വിരാജ് കഴിഞ്ഞ ദിവസം പോസ്റ്റ് ഇട്ടിരുന്നു. ഇതോടെ സുപ്രിയയ്ക്ക് ആശംസകള്‍ നേര്‍ന്നുകൊണ്ട് പൃഥ്വിയുടെ ആരാധകരും എത്തി.

തനിക്ക് ആശംസ അറിയിച്ചതിന് നന്ദി പറഞ്ഞു കൊണ്ട് സുപ്രിയ ഒരു ചിത്രവും പോസ്റ്റ് ചെയ്തിരുന്നു. '' നിങ്ങളുടെ ഊഷ്മളമായ പിറന്നാള്‍ ആശംസകള്‍ക്ക് നന്ദി. എല്ലാവര്‍ക്കും വ്യക്തിപരമായി മറുപടി നല്‍കാന്‍ കഴിഞ്ഞില്ല, എന്നാല്‍ എല്ലാ സന്ദേശങ്ങളും ഞാന്‍ വായിച്ചു. മനോഹരമായൊരു ജന്മദിനമായിരുന്നു ഇന്നലെ. നിങ്ങളുടെ സ്‌നേഹവും വാത്സല്യവും എന്നെ അതിശയിപ്പിക്കുകയും വിനയാന്വിതയാക്കുകയും ചെയ്യുന്നു,''  സുപ്രിയ കുറിച്ചു. ബൈക്കില്‍ പൃഥ്വിയ്‌ക്കൊപ്പം ചുറ്റിയടിക്കുന്ന സെല്‍ഫി ചിത്രമാണ് സുപ്രിയ പോസ്റ്റ് ചെയ്തത്. ഇതോടെ കമന്റുകളും ട്രോളുകളും നിറഞ്ഞു. അല്ലി മോളേ കൂട്ടാതെ രണ്ടാളും എങ്ങോട്ടാ? രണ്ടാളും കൂടി ആടി സെയിലിനു പോവുകയാണോ തുടങ്ങിയ കമന്റുകളാണ് ഈ സുപ്രിയയുടെ പോസ്റ്റിന് വന്നത്‌

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക