Image

നായയുടെ നേരെ പൊലീസ് വെടിയുതിര്‍ത്തു; യുവതി കൊല്ലപ്പെട്ടു

പി പി ചെറിയാന്‍ Published on 04 August, 2019
 നായയുടെ നേരെ പൊലീസ് വെടിയുതിര്‍ത്തു; യുവതി കൊല്ലപ്പെട്ടു
ആര്‍ലിങ്ടണ്‍: പൊലീസിനു നേരെ കുരച്ച് ഓടിയടുത്ത നായയുടെ നേരെ പൊലീസ് വെടിയുതിര്‍ത്തു. തോക്കില്‍ നിന്നു ചീറിപ്പാഞ്ഞ വെടിയുണ്ട മാറില്‍ തുളച്ചു കയറി മുപ്പതു വയസുകാരിയായ യുവതി കൊല്ലപ്പെട്ടു.
ബോധരഹിതയായ ഒരു സ്ത്രീ സമീപത്തുള്ള പുല്‍ത്തകിടിയില്‍ കിടക്കുന്നു എന്ന വിവരം ലഭിച്ചതനുസരിച്ചാണു പൊലീസ് സംഭവസ്ഥലത്തെത്തിയത്. സ്ത്രീയെ തിരയുന്നതിനിടയില്‍ നായ പൊലീസിനു നേരെ കുരച്ചു കൊണ്ട് ഓടിയടുത്തു. ഉടന്‍ പൊലീസ് ഉദ്യോഗസ്ഥന്‍ നായയുടെ നേരെ വെടിയുതിര്‍ക്കുകയായിരുന്നു. വെടിയുണ്ട തുളച്ചു കയറിയത് യുവതിയുടെ നെഞ്ചിലായിരുന്നു. ഉടന്‍ സമീപത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

വെടിയേറ്റു മരിച്ച മാര്‍ഗരീറ്റ വിക്ടോറിയ ആര്‍ലിങ്ടന്‍ ഫയര്‍ ക്യാപ്റ്റന്റെ മകളാണെന്ന് പിന്നീടു പൊലീസ് വെളിപ്പെടുത്തി. കൊല്ലപ്പെട്ട യുവതിയുടേതായിരുന്നു നായ. ഇവര്‍ ബോധരഹിതയായി കിടന്നത് ഏതു സാഹചര്യത്തിലാണെന്നു പൊലീസ് അന്വേഷിക്കുകയാണ്.

വെടിവച്ച പൊലീസ് ഉദ്യോഗസ്ഥനെ അഡ്മിനിസ്‌ട്രേറ്റീവ് ലീവില്‍ പ്രവേശിപ്പിച്ചു.
 നായയുടെ നേരെ പൊലീസ് വെടിയുതിര്‍ത്തു; യുവതി കൊല്ലപ്പെട്ടു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക