Image

സിറോ മലബാര്‍ നാലുദിന സമ്മേളന സമാപ്തി (ഒരവലോകനം: ബി ജോണ്‍ കുന്തറ)

Published on 04 August, 2019
സിറോ മലബാര്‍ നാലുദിന സമ്മേളന സമാപ്തി (ഒരവലോകനം: ബി ജോണ്‍ കുന്തറ)
ഉദിച്ചു പ്രകാശിച്ചു സെന്‍റ്റ് തോമസ് വെട്ടിയ പാതയില്‍കൂടി മുന്നോട്ടു പോകൂ എന്ന സന്ദേശത്തോടെ ഓഗസ്റ്റ് നാലാം തിയതി വിശുദ്ധ കുര്‍ബാനയോടെ, ഹ്യൂസ്റ്റണ്‍ ടെക്‌സാസ് ഹില്‍ട്ടണ്‍ ഹോട്ടലില്‍ നാലായിരത്തിലധികം ഭക്തജനത പങ്കുകൊണ്ട സമ്മേളനം അവസാനിച്ചു.

നാലുദിനങ്ങളില്‍, കാര്യ പരിപാടികള്‍ എല്ലാംതന്നെ അടുക്കും ചിട്ടയിലും മുന്നോട്ടു പോയി ഇതില്‍ എല്ലാ ഭാരവാഹികള്‍ക്കും അഭിമാനം കൊള്ളാം.ഒരുനല്ല ഗണം കൗമാരപ്രായത്തിലെത്തിയവര്‍ ഇവിടെ സന്നിഹിതരായിരുന്നു. നിരവധി ചര്‍ച്ചകള്‍ ആന്മീയവും, സാംസ്കാരികവും, സഭയുടെ വളര്‍ച്ചയും ഭാവിയും എല്ലാം പര്യാപ്തമാക്കി നടന്നു.

ആദ്യദിനം വൈകുന്നേരം നാലുമണിയോടെ മാര്‍ അങ്ങാടിയത് പിതാവിന്റെ നേതൃത്വത്തിലുള്ള വിശുദ്ധ കുര്‍ബാനയോടെ കാര്യ പരിപാടികള്‍ ആരംഭിച്ചു. അതിനു ശേഷം കര്‍ദിനാള്‍ ആലഞ്ചേരി അധ്യക്ഷത വഹിച്ചു പൊതുസമ്മേളനം ആരംഭിച്ചു ഇതില്‍ വിശിശിഷ്ടഥികളായി വേദിയില്‍ കണ്ടവര്‍ ഹ്യൂസ്റ്റണ്‍ മേയര്‍ സില്‍വെസ്റ്റര്‍ ടര്‍നര്‍, ഫോട്‌ബെന്‍ഡ് കൗണ്ടി ജഡ്ജ് കെ .പി.ജോര്‍ജ്, ജഡ്ജ് കുരിയന്‍ ജോസഫ് കൂടാതെ ഏതാനും ബിശോപ്പുമാരും കണ്‍വെന്‍ഷന്‍ ഭാരവാഹികളും.
രണ്ടാം ദിനം രാവിലെ പരിപാടികള്‍ തുടങ്ങിയത് വര്‍ണ്ണ ശബളമായ നാടന്‍ പൗരാണിക വേഷങ്ങളും വാദ്യ മേളങ്ങളും ചേര്‍ന്നുള്ള  ഹോട്ടലിനു ചുറ്റുമുള്ള ഒരു പ്രദക്ഷിണമായിരുന്നു ഇതില്‍ പലേ പള്ളികളും സംബന്ധിച്ചു. അതിനു ശേഷം കര്‍ദിനാള്‍ ആലഞ്ചേരി നയിച്ച വിശുദ്ധ കുര്‍ബ്ബാനാ അര്‍പ്പണം.

മൂന്നാം ദിനം, പ്രമുഖ വ്യക്തികള്‍ നയിച്ച വിവിധ വിഷയങ്ങളില്‍ കേന്ദ്രീകരിച്ചുള്ള ചര്‍ച്ചകളും, ധ്യാന പ്രഭാഷണവും നിരവധി വേദികളില്‍ ഓരോരുത്തരുടെയും അഭിരുചിക്കു ഉതകുന്ന രീതികളില്‍ നടന്നു.

യുവജനതയും, മധ്യവയസ്കതയിലേക്ക് എത്തുന്നവരും ചര്‍ച്ചകളില്‍ അവരുടെ അഭിപ്രായങ്ങള്‍ പ്രകടിപ്പിച്ചു.ഒന്നു രണ്ടു കാര്യങ്ങള്‍ എടുത്തുപറയുവാന്‍ സാധിക്കുന്നത് ഒന്ന് വിവാഹ പ്രായത്തിലെത്തുന്ന മക്കളുള്ള മാതാപിതാക്കള്‍ക്ക് ഒരുമിച്ചു കൂടുന്നതിനുള്ള വേദി ഒരുക്കി എന്നതാണ്. ഇവിടെ നിരവധി അച്ഛനമ്മമാര്‍ പങ്ങെടുത്തു വിവരങ്ങള്‍ പങ്കുവയ്ച്ചു.

അതുപോലതന്നെ യുവജനതക്ക് സമ്മേളന വേദിക്കു പുറത്തു കുറച്ചുകൂടി ഉദാസീന അന്തരീഷത്തില്‍ സമ്മേളിക്കുന്നതിനും കൂട്ടാളിത്തം വര്ദ്ധിഅപ്പിക്കുന്നതിനുമുള്ള ഒരവസരവും ഒരുക്കപ്പെട്ടിരുന്നു.

ഇവിടെ ശ്രദ്ധയില്‍പ്പെട്ട ചില അപാകതകള്‍ ഒന്ന് പ്രധാന ആദ്യഷവേദികളില്‍ ഒരു സ്ത്രീയെ പോലും കാണുന്നതിനു സാധിച്ചില്ല. സമ്മേളനത്തില്‍ സംബദ്ധിച്ചവരില്‍ 70%ത്തോളം സ്ത്രീകളായിരുന്നു.ഇതൊരു വീക്ഷണം വിമര്‍ശനമല്ല.

രണ്ടാമത് ആദ്യദിന സമാപന കലാപ്രകടനങ്ങള്‍നൃത്തപരിപാടികള്‍ മേന്മ നിറഞ്ഞവ ആയിരുന്നു എന്നിരുന്നാല്‍ത്തന്നെയും  നിര്‍മ്മാതാക്കള്‍ ഒരു ശോകനാടകം അവതരിപ്പിച്ചാണ് അവസാനിപ്പിച്ചത്.

കേരളത്തില്‍ ഒരമ്മ മരിക്കുന്നു അമേരിക്കയില്‍ മകന്‍ പള്ളികാര്യങ്ങള്‍ക്ക് മുന്‍ഗണന നല്‍കി അമ്മയുടെ സംസ്കാരച്ചടങ്ങുകള്‍ക്ക് പോകുന്നില്ല. മറ്റൊന്ന്, മാതാപിതാക്കള്‍ പറഞ്ഞ അതേ സമയം തന്നെ പള്ളിയില്‍ പോകാതിരുന്ന മകന്‍ വാഹനാപകടത്തില്‍ പെടുന്നു ഗുരുതരമായ പരുക്കുകള്‍ ഏല്‍ക്കുന്നു. ഈ രീതികളില്‍ ശിക്ഷനല്‍കുന്ന ഒരു ദൈവത്തെ വരച്ചുകാട്ടരുതായിരുന്നു.

സമാപന നിശയില്‍, വളരെ ആകാംഷയോടെ ഗാനമേള കേള്‍ക്കാം എന്ന ആഗ്രഹത്തില്‍, എല്ലാ മുന്‍പരിപാടികളും കണ്ടു സഹിച്ചിരുന്ന ജനതക്കു കിട്ടിയത് കാതുകളെ പൊട്ടിപ്പിക്കുന്ന ശബ്ദത്തിലുള്ള ആര്‍ക്കും മനസിലാകാത്തസ്‌റ്റേജ്‌ഷോ സംഗീതമെന്നപേരില്‍.ഒരു പാട്ടുപോലും തീരുന്നതിനു മുന്‍പേ സദസ്യര്‍ സ്ഥലം വിടുവാന്‍ തുടങ്ങി.സഭ്യത പാലിക്കുന്ന സദസ്സായിരുന്നതിനാല്‍ കൂവു കിട്ടിയില്ല.

പണം മുടക്കി കൊണ്ടുവന്ന തൈക്കൂട്ടം ബ്രിഡ്ജ് എന്ന നാമധേയത്തിലുള്ള ഒരു ഗ്രൂപ്പാണ് ഇത് അവതരിപ്പിച്ചത്.ഇത് എങ്ങിനുള്ള ഒരു സദസിനു മുന്നിലാണ് അവതരിപ്പിക്കുന്നതെന്നത് ഒരു രഹസ്യമായിരുന്നില്ല. സദസ്യര്‍ ആരും കുട്ടിപ്രായത്തിലുള്ളവരായിരിക്കില്ല എന്നസത്യം.

എല്ലാവര്‍ക്കും എന്തെങ്കിലുമൊക്കെ ഈ കൂട്ടായ്മ സമ്മേളനത്തില്‍ നിന്നും ലഭിച്ചിട്ടുണ്ട്.ആന്മീയത തേടിവന്നവര്‍ക്ക് ഡാനിയലച്ചന്‍റ്റെ ദ്യാന പ്രഭോഷനങ്ങള്‍, മുന്‍പരിചയം ഒന്നുകൂടി പുതുക്കുന്നതിനു പലര്‍ക്കും കിട്ടിയ അവസരങ്ങള്‍ ആകമാനം നോക്കുമ്പോള്‍, സമ്മേളനം വിജയമായിരുന്നു. സിറോ മലബാര്‍ സഭ അമേരിക്കയിലെ എടുത്തുകാട്ടുവാന്‍ പറ്റുന്ന ഒരു മത പ്രസ്ഥാനമായി വളര്‍ന്നിരിക്കുന്നു എന്നതിന് സാഷ്യമായിരുന്നു കഴിഞ്ഞ ദിനങ്ങള്‍.



സിറോ മലബാര്‍ നാലുദിന സമ്മേളന സമാപ്തി (ഒരവലോകനം: ബി ജോണ്‍ കുന്തറ)സിറോ മലബാര്‍ നാലുദിന സമ്മേളന സമാപ്തി (ഒരവലോകനം: ബി ജോണ്‍ കുന്തറ)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക