Image

റോക്ക് ലാന്‍ഡ് സെന്റ് മേരീസ് ഇടവക പെരുന്നാളും കണ്‍വന്‍ഷനും ആഗസ്റ്റ് 15, 16, 17 തീയതികളില്‍

ഫിലിപ്പോസ് ഫിലിപ്പ് Published on 05 August, 2019
റോക്ക് ലാന്‍ഡ് സെന്റ് മേരീസ് ഇടവക പെരുന്നാളും കണ്‍വന്‍ഷനും ആഗസ്റ്റ് 15, 16, 17 തീയതികളില്‍
പരിശുദ്ധ ദൈവമാതാവിന്റെ വാങ്ങിപ്പും, ഇടവക പെരുന്നാളും, അതിനോടനുബന്ധിച്ച് കണ്‍വന്‍ഷനും, റോക്ക്‌ലാന്‍ഡ് സെന്റ് മേരീസ് ഇന്‍ഡ്യന്‍ ഓര്‍ത്തഡോക്‌സ് ദേവാലയത്തില്‍ ആഗസ്റ്റ് 15, 16, 17(വ്യാഴം, വെള്ളി, ശനി) ദിവസങ്ങളില്‍ നടത്തപ്പെടുന്നു.

കണ്‍വന്‍ഷനും പെരുന്നാളിനും കോട്ടയം തിയോളജിക്കല്‍ സെമിനാരി മുന്‍ പ്രിന്‍സിപ്പളും, മുന്‍ വൈദിക ട്രസ്റ്റിയും, മികച്ച ധ്യാനഗുരുവും ഫാമിലി കൗണ്‍സിലറും ആയ റവ.ഫാ.ഡോ.ഓ.തോമസ് നേതൃത്വം നല്‍കുന്നതാണ്.
15, 16 തീയതികളില്‍ വൈകുന്നേരം 6.30 ന് സന്ധ്യാ നമസ്‌കാരവും തുടര്‍ന്ന് വിശുദ്ധ കുര്‍ബ്ബാനയും, അതിന് ശേഷം റാസയും ഉണ്ടായിരിക്കുന്നതാണ്. റാസയ്ക്കും ആശിര്‍വാദത്തിനും ശേഷം ഇടവകയില്‍ ആണ്ടുതോറും നടത്തുന്ന ആണ്ട് ലേലവും നടത്തുന്നതാണ്.

പരിശുദ്ധ ദൈവമാതാവിന്റെ മദ്ധ്യസ്ഥയില്‍ അഭയം തേടുവാനും, വചന ശുശ്രൂഷയിലും പെരുന്നാളിലും സംബന്ധിച്ച് അനുഗ്രഹം പ്രാപിക്കുന്നതിന് ഏവരേയും സ്‌നേഹപൂര്‍വ്വം കര്‍തൃനാമത്തില്‍ ക്ഷണിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക്
റവ.ഫാ.ഡോ.രാജു വര്‍ഗീസ്(വികാരി)-914-426-2529
ഫിലിപ്പോസ് ഫിലിപ്പ്(സെക്രട്ടററി)-845-642-2060
റെജി കുരിക്കാട്ടില്‍(ട്രഷറര്‍)-718-753-5698
ജോ അലക്‌സാണ്ടര്‍(ജോയിന്റ് സെക്രട്ടറി)
ജോണ്‍ ജേക്കബ് (ജോയിന്റ് ട്രഷറര്‍)

റോക്ക് ലാന്‍ഡ് സെന്റ് മേരീസ് ഇടവക പെരുന്നാളും കണ്‍വന്‍ഷനും ആഗസ്റ്റ് 15, 16, 17 തീയതികളില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക