Image

പാപി (കഥ: അനീഷ് ചാക്കോ)

Published on 05 August, 2019
പാപി (കഥ: അനീഷ്  ചാക്കോ)
അല്ലെങ്കിലും നക്ഷത്രങ്ങള്‍ തമോഗര്‍ത്തങ്ങള്‍ ആവുന്നതിനെ പറ്റി നിനക്ക് എന്തറിയാം...പ്രണയിക്കാന്‍ അറിയാത്തവരെ പറ്റിയും നിനക്ക് എന്തറിയാനാണ് .നീ അറിയാതെ നിന്നെ പ്രണയിച്ചത് എന്റെ അറിവില്ലായമയാണ് ..
നീന്റെ കവിതകള്‍ ജീവിതത്തിന്റെ
അവസാന നാളുകളില്‍ വായിക്കാന്‍
പഠിച്ചവളെ പോലെ ഞാന്‍ വായിച്ചു .
ആ കവിതകള്‍ എന്റെ മുറ്റത്ത് പിച്ച വെച്ചു ..
പ്രണയത്തിന്റെ "പ്രായാധിക്യത്തി "നപ്പുറം
ഒരു കോമ കോറി വെച്ച് എന്റെ മരണത്തിന്റെ മുന്‍പുള്ള അവസാന പിറന്നാള്‍ നീ ആഘോഷിച്ചു .
മരിക്കുന്നതിന് മുന്‍മ്പ് നിന്നെ പ്രണയിച്ചതിന്റെ പിഴ എറ്റു പറയാന്‍ ഞാന്‍ കുമ്പസാരിച്ചു ...
നിന്റെ കവിതയെയും നിന്റെ രൂപത്തെയും ..
നിന്നെയും ഇഷ്ടമാണെന്ന് എറ്റു പറഞ്ഞു കുമ്പസാരിച്ചു ..
കര്‍ത്താവിന്റെ പ്രതിപുരുഷന്‍ അപ്പുറത്തിരുന്ന് അവന്‍ നിന്നെ കുത്തിയോ എന്ന് ആവര്‍ത്തിച്ച് ചോദിച്ചു..
നീ എന്നെ ഒരിക്കലും കുത്തിയിട്ടില്ലല്ലോ ..
ആരെയും കുത്തി നോവിക്കുന്നത് നിനക്കിഷ്ട്ടമല്ലെന്ന് കുമ്പസാരിച്ചു..
കര്‍ത്താവിന്റെ പ്രതിപുരഷന്‍ വിട്ടില്ല ..
നിന്റെ ലിംഗം കൊണ്ട് എന്നെ കുത്തിയോ എന്ന് പിന്നെയും പിന്നെയും കര്‍ത്താവിന്റെ പ്രതി പുരുഷന്‍ ചോദിച്ചു...
അപ്പോള്‍ ആ കുബസാര കൂട്ടിലിരുന്ന്
ഞാന്‍ സണ്ണി ലിയോണിനെയും മിയാ ഖലീഫയെയും ഓര്‍ത്തു ..
സണ്ണി ലിയോണിനെ പാപിയായി പ്രഖാപ്പിക്കുന്ന കര്‍ത്താവ് എന്നെയും പാപിയാക്കി...
മാനസാന്തരത്തന്റെ സങ്കീര്‍ത്തനങ്ങള്‍
പ്രായശ്ചിത്തമായി പല തവണ ഉരുവിടാന്‍
പറഞ്ഞു ..
ഞാന്‍ നിന്റെ ആത്മാവിനെയും , കവിതകളെയും നിന്റെ ഭാര്യയെയും നിന്റെ കുട്ടികളെയും പരിശുദ്ധമായ ബലിപീഠത്തിലേക്കുയര്‍ത്തി പ്രാര്‍ത്ഥിച്ചു ..
കുബസാരത്തിന്റെ അവസാനം കര്‍ത്താവിന്റെ പ്രതിപുരുഷന്‍ ഊറി ചിരിച്ചു .


Join WhatsApp News
Viji Abraham 2019-08-06 04:29:02
അല്ലെങ്കിലും, റോമൻ വൈദീകശാസ്ത്രം ഭാരതവേദാന്ഥങ്ങൾക്ക് ഒപ്പമെത്തില്ല.
ആത്മരതി കൊണ്ട് സംതൃപ്തി അടയാൻ ഹിമാലയൻ തപസ്വികൾക്ക് സാധിച്ചിരുന്നു… റോമർക്ക് ഇതുപോലുള്ള കഥകൾ കൊണ്ടല്ലേ തൃപ്‌തിയടയാൻ സാധിക്കൂ ….ക്ഷമിക്കാം !
christian 2019-08-06 09:44:02
കാട്ടിലിരുന്ന്  ധ്യാനിച്ചാൽ എന്ത് ഞ്ജാനമാണ് കിട്ടുക?  വെറും തത്വചിന്ത കിട്ടുമായിരിക്കും. അത് കൊണ്ട് എന്ത് കാര്യം? എന്ത് കൊണ്ട് ഇപ്പോൾ ആരും കാട്ടിൽ പോയി ധ്യാനിക്കുന്നില്ല? 

ക്രിസ്തുവിലുള്ള വിശ്വാസമാണ് ക്രിസ്തുമതം. അല്ലാതെ തത്വചിന്തയല്ല 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക