Image

വിജയ് സേതുപതിയും മഞ്ജിമ മോഹനും ഒന്നിക്കുന്നു, 'തുഗ്ലക്ക് ദര്‍ബാര്‍' അടുത്ത വർഷം

Published on 07 August, 2019
വിജയ് സേതുപതിയും മഞ്ജിമ മോഹനും ഒന്നിക്കുന്നു, 'തുഗ്ലക്ക് ദര്‍ബാര്‍' അടുത്ത വർഷം

വിജയ് സേതുപതി നായകനാവുന്ന 'തുഗ്ലക്ക് ദര്‍ബാര്‍' എന്ന ചിത്രത്തിൽ മഞ്ജിമ മോഹനും പ്രധാനവേഷത്തിലെത്തുന്നു. നവാഗതനായ ഡല്‍ഹി പ്രസാദ് ദീനദയാൽ സംവിധാനം ചെയ്യുന്ന ചിത്രം രാഷ്ട്രീയ ആക്ഷേപ ഹാസ്യ പശ്ചാത്തലത്തിലാണ് ഒരുക്കുന്നത്. റാവു ഹൈദരി നായികയാകുന്ന ചിത്രത്തില്‍ പാര്‍ത്ഥിപനും ഒരു പ്രധാന വേഷത്തിലെത്തുന്നുണ്ട്.

രാഷ്ട്രീയക്കാരനായാണ് ചിത്രത്തിൽ വിജയ് സേതുപതി എത്തുന്നത്. ബാലാജി തരണീധരനാണ് ചിത്രത്തിന്റെ സംഭാഷണം ഒരുക്കുന്നത്. പ്രേംകുമാര്‍ ക്യാമറയും ഗോവിന്ദ് വസന്തയുമാണ് ചിത്രത്തിലെ  സംഗീതവും കൈകാര്യം ചെയ്യുന്നത്. അടുത്ത വര്‍ഷം ആദ്യം ചിത്രം തിയേറ്ററിലെത്തും.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക