Image

സുഷമാ സ്വരാജിന്റെ നിര്യാണത്തില്‍ നവയുഗം സാംസ്‌ക്കാരികവേദി അനുശോചിച്ചു.

Published on 07 August, 2019
സുഷമാ സ്വരാജിന്റെ നിര്യാണത്തില്‍ നവയുഗം സാംസ്‌ക്കാരികവേദി അനുശോചിച്ചു.
ഇന്ത്യയുടെ ആദ്യ വനിതാ വിദേശകാര്യമന്ത്രിയും ബി.ജെ.പി. നേതാവുമായ സുഷമാ സ്വരാജിന്റെ നിര്യാണത്തില്‍ നവയുഗം സാംസ്‌ക്കാരികവേദി കേന്ദ്രകമ്മിറ്റി അനുശോചിച്ചു.

ദേശീയകക്ഷിയുടെ വക്താവാകുന്ന ആദ്യ വനിത, കാബിനറ്റ് മന്ത്രിയാകുന്ന ആദ്യ വനിത, ആദ്യ വനിതാ പ്രതിപക്ഷനേതാവ് എന്നീ ചരിത്രസ്ഥാനങ്ങള്‍ക്ക് ഉടമയാണു സുഷമ സ്വരാജ്.  
പാര്‍ലമെന്ററി രംഗത്തും നയതന്ത്ര രംഗത്തും അവരുടെ പ്രവര്‍ത്തനവും ഇടപെടലുകളും ശ്രദ്ധേയമായിരുന്നു. 

മികച്ച പ്രാസംഗിക എന്ന നിലയിലുള്ള അനുഭവസമ്പത്ത്, വിദേശകാര്യമന്ത്രി എന്ന നിലയിലുള്ള മികച്ച ഭരണനൈപുണ്യത എന്നിവ മൂലം അവര്‍ എന്നും ജനങ്ങളുടെ പ്രിയപ്പെട്ട നേതാവായി. പ്രവാസികളുടെ വിഷയങ്ങളില്‍ അവര്‍ കാണിച്ച സജീവ താത്പര്യം ഒരിയ്ക്കലും വിസമരിയ്ക്കാന്‍ കഴിയില്ല. 


 സുഷമാ സ്വരാജിന്റെ നിര്യാണത്തില്‍ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നതായും, അവരുടെ കുടുംബാംഗങ്ങളുടെയും, രാജ്യത്തെ ജനങ്ങളുടെയും  ദുഃഖത്തില്‍ പങ്കുചേരുന്നതായും നവയുഗം സാംസ്‌കാരികവേദി കേന്ദ്രകമ്മിറ്റി പത്രപ്രസ്താവനയില്‍ അറിയിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക