Image

ലണ്ടന്‍ പ്രയര്‍ ഫെല്ലോഷിപ്പ് ചര്‍ച്ചില്‍ വി.ബി.എസ് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

Published on 07 August, 2019
ലണ്ടന്‍ പ്രയര്‍ ഫെല്ലോഷിപ്പ് ചര്‍ച്ചില്‍ വി.ബി.എസ് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
ലണ്ടന്‍:(ഒണ്ടാറിയോ): കാനഡയിലെ ലണ്ടന്‍ പ്രയര്‍ ഫെല്ലോഷിപ്പ് ചര്‍ച്ചിന്‍െറ ആഭിമുഖ്യത്തില്‍ ഓഗസ്റ്റ് 14,15,16,17 എന്നീ തീയതികളില്‍  നടക്കുന്ന വി. ബി .എസിന്റെ  ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.

കുട്ടികളുടെയും യുവജനങ്ങളുടെയും ഇടയിലുള്ള പ്രവര്‍ത്തനങ്ങളിലൂടെ പ്രശസ്തമായ എക്‌സല്‍  വി ബി എസിന്‍റെ നേതൃത്വത്തിലാണ് ഈ വര്‍ഷത്തെ വി ബി എസ്.

എല്ലാ ദിവസവും വൈകിട്ട് 5 മുതല്‍  7:30  വരെ നടക്കുന്ന വി ബി എസ്സില്‍ . ആക്ഷന്‍ സോങ്‌സ്, കഥകള്‍, ഗെയിംസ്, പപ്പറ്റ് ഷോ, ഗ്രൂപ്പ് ക്ലാസ്, മോട്ടിവേഷണല്‍ മെസ്സേജസ് തുടങ്ങി വിവിധ പ്രോഗ്രാമുകള്‍  നടത്തപ്പെടും.  പാസ്റ്റര്‍ ഫിന്നി ശമുവേല്‍ നേതൃത്വം നല്‍കും.

കൂടുതല്‍ വിവരങ്ങള്‍ക്കും ഫ്രീ റൈഡിനും ബന്ധപ്പെടുക     2267001273 ,  5197010916

Church address: 1033 Clark Rd, unit 8, London Ontario, N5V 3B3

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക