Image

നോര്‍ത്ത് ടെക്‌സാസ് ഡ്രാഗണ്‍ ബോട്ട് ഫെസ്റ്റ്, ലൂണ ലെജന്റ്‌സ് ചാമ്പ്യന്‍.

പി പി ചെറിയാന്‍ Published on 08 August, 2019
നോര്‍ത്ത് ടെക്‌സാസ്  ഡ്രാഗണ്‍ ബോട്ട് ഫെസ്റ്റ്, ലൂണ ലെജന്റ്‌സ് ചാമ്പ്യന്‍.
 ഡാളസ്. മാര്‍ക്കോ പോളോ വേള്‍ഡ് ഫൌണ്ടേഷന്‍ സംഘടിപ്പിച്ച വള്ളം കളി മത്സരത്തില്‍ ശ്രീ ജോര്‍ജ് വര്‍ഗീസ് (വിജി )നേതൃത്വത്തില്‍ ഇരുപത്തി രണ്ടു തുഴച്ചില്‍ക്കാരുമായി ഇറങ്ങിയ ലൂണ ലെജന്റ്‌സ്  2019 വര്ഷത്തെ ചാമ്പ്യന്‍ പട്ടം കരസ്ഥമാക്കി

ഡാളസ് ഫാര്‍മേഴ്‌സ് ബ്രാഞ്ച് മാര്‍ത്തോമ യുവജന സഖ്യം ടീം അംഗങ്ങള്‍ക്കു പുറമെ തിരഞ്ഞെടുക്കപ്പെട്ട പരിചയ സമ്പന്നരായവരും ഉള്‍പ്പെടുന്നതാണ് ലൂണ ലെജന്റ്‌സ്  ടീം. അറുപതില്‍ പരം ടീമുകള്‍ പങ്കെടുത്ത മത്സരങ്ങളില്‍ നിന്നുമാണ് ഈ നേട്ടം കൈവരിച്ചത്. കഴിഞ്ഞ കുറെ വര്ഷങ്ങളായി പങ്കെടുക്കുന്ന ഏക മലയാളി ടീം ആണ് ലൂണ ലെജന്റ്‌സ്. മാര്‍ത്തോമ യുവജന സഖ്യത്തിനുവേണ്ടി ടീം ജോബി ജോണ്‍ അറിയിച്ചതാണിത്.

നോര്‍ത്ത് ടെക്‌സാസ്  ഡ്രാഗണ്‍ ബോട്ട് ഫെസ്റ്റ്, ലൂണ ലെജന്റ്‌സ് ചാമ്പ്യന്‍.
നോര്‍ത്ത് ടെക്‌സാസ്  ഡ്രാഗണ്‍ ബോട്ട് ഫെസ്റ്റ്, ലൂണ ലെജന്റ്‌സ് ചാമ്പ്യന്‍.
നോര്‍ത്ത് ടെക്‌സാസ്  ഡ്രാഗണ്‍ ബോട്ട് ഫെസ്റ്റ്, ലൂണ ലെജന്റ്‌സ് ചാമ്പ്യന്‍.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക