Image

ഇല്ലിനോയി മലയാളി അസോസിയേഷന്‍ വെബ്‌സൈറ്റ് ഉദ്ഘാടനം നിര്‍വഹിച്ചു

ജോയിച്ചന്‍ പുതുക്കുളം Published on 08 August, 2019
ഇല്ലിനോയി മലയാളി അസോസിയേഷന്‍ വെബ്‌സൈറ്റ് ഉദ്ഘാടനം നിര്‍വഹിച്ചു
ചിക്കാഗോ: ചിക്കാഗോയിലെ പ്രമുഖ മലയാളി സംഘടനയായ ഇല്ലിനോയി മലയാളി അസോസിയേഷന്‍ തങ്ങളുടെ വെബ്‌സൈറ്റിനു രൂപം നല്‍കി. സെപ്റ്റംബര്‍ 21-നു ശനിയാഴ്ച നടക്കുന്ന യുവജനോത്സവത്തില്‍ ചിക്കാഗോയിലെ കുട്ടികള്‍ക്കും, യുവജനങ്ങള്‍ക്കും ഈ വെബ്‌സൈറ്റ് വഴി രജിസ്റ്റര്‍ ചെയ്യുന്നതിനുവേണ്ടിയാണ് യുദ്ധകാലാടിസ്ഥാനത്തില്‍ വെബ്‌സൈറ്റിനു രൂപം നല്‍കിയത്.

പ്രസിഡന്റ് ജോര്‍ജ് പണിക്കരുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ വച്ചു ഫൊക്കാന മുന്‍ പ്രസിഡന്റ് മറിയാമ്മ പിള്ള, ഫൊക്കാന മുന്‍ ട്രഷറര്‍ ജോസി കുരിശിങ്കല്‍, സ്‌കോക്കി കമ്മീഷണര്‍മാരായ അനില്‍കുമാര്‍ പിള്ള, ജോര്‍ജ് മാത്യു, സംഘടനാ ട്രഷറര്‍ ജോയി പീറ്റര്‍ ഇണ്ടിക്കുഴി, പോള്‍ പറമ്പി, യുവജനോത്സവം കോര്‍ഡിനേറ്റര്‍ സുനേന മോന്‍സി ചാക്കോ, ചന്ദ്രന്‍പിള്ള എന്നിവര്‍ ചേര്‍ന്നാണ് ഉദ്ഘാടന കര്‍മ്മം നിര്‍വഹിച്ചത്.

ഇല്ലിനോയി മലയാളി അസോസിയേഷന്‍ 28 വര്‍ഷം മുമ്പ് ആരംഭിച്ച യുവജനോത്സവം ചിക്കാഗോയിലെ യുവജനങ്ങള്‍ക്ക് തങ്ങളുടെ കഴിവുകള്‍ പ്രദര്‍ശിപ്പിക്കുന്നതിനുള്ള വേദിയാണ്. സുകുമാരകലകളിലൂടെ വളരുന്ന കുട്ടികള്‍ക്ക് തങ്ങളുടെ ആത്മാഭിമാനം വര്‍ധിപ്പിക്കാനും സഭാകമ്പം മാറ്റിയെടുക്കാനും സാധിക്കുന്ന ഒരു വേദിയാണ് ഇത്. ഇത് കുട്ടികള്‍ക്ക് പ്രയോജനപ്പെടുത്തുവാന്‍ മാതാപിതാക്കള്‍ മുന്നോട്ടുവരണം.

അന്നേദിവസം തന്നെ വൈകുന്നേരം 5 മണിക്ക് ഓണസദ്യ ആരംഭിക്കും. 7 മണി മുതല്‍ തിരുവാതിര, ഡാന്‍സുകള്‍, ഗാനമേള തുടങ്ങി വൈവിധ്യമാര്‍ന്ന പരിപാടികളോടെ സംഘടനയുടെ ഓണ പരിപാടികള്‍ നടക്കും.

യുവജനോത്സവത്തില്‍ പങ്കെടുക്കുന്ന കുട്ടികള്‍ ഐ.എം.എ വെബ്‌സൈറ്റ് സന്ദര്‍ശിച്ച് അതില്‍ക്കൂടി രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് സുനേന ചാക്കോയെ 847 401 1670 എന്ന നമ്പരില്‍ വളിക്കുക.

അനില്‍കുമാര്‍ പിള്ളയുടെ നേതൃത്വത്തില്‍ സീനിയര്‍ വൈസ് പ്രസിഡന്റ് റോയി മുളകുന്നം, ഷാനി ഏബ്രഹാം, സാം ജോര്‍ജ്, ഏബ്രഹാം ചാക്കോ, ഷിനോജ് ജോര്‍ജ്, സിറിയക് കൂവക്കാട്ടില്‍, ജെയ്ബു കുളങ്ങര, തോമസ് ജോര്‍ജ്, പ്രവീണ്‍ തോമസ് എന്നിവര്‍ അംഗങ്ങളായി വിപുലമായ കമ്മിറ്റിയാണ് ഓണാഘോഷങ്ങള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്ക്  http://www.illinoismalayaleeassociation.org/  എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.

ഇല്ലിനോയി മലയാളി അസോസിയേഷന്‍ വെബ്‌സൈറ്റ് ഉദ്ഘാടനം നിര്‍വഹിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക