Image

സുഷമ സ്വരാജിന്റെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി

Published on 08 August, 2019
സുഷമ സ്വരാജിന്റെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി

ജിദ്ദ: പ്രവാസികളുടെ പ്രശ്ങ്ങള്‍ അനുഭാവപൂര്‍വം പരിഗണിച്ച വിദേശകാര്യ മന്ത്രിയായിരുന്നു സുഷമ സ്വരാജെന്നും അവരുടെ നിര്യാണത്തില്‍ ആഘാതമായ ദുഃഖം രേഖപെടുത്തുന്നതായും ഒഐസിസി സൗദി വെസ്‌റ്റേണ്‍ റീജണല്‍ കമ്മിറ്റി പ്രസിഡന്റ് കെടിഎ മുനീര്‍ അനുശോചന സന്ദേശത്തില്‍ അറിയിച്ചു. 

കഴിഞ്ഞ ജനുവരിയില്‍ നടന്ന പ്രവാസി ഭാരതീയ ദിവാസിന്റെ പരിപാടിയില്‍ വാരണാസിയില്‍ വച്ചു സൗദിയിലെ പ്രവാസികളുടെ പ്രശ്‌നങ്ങളും ജിദ്ദയിലെ ഇന്ത്യന്‍ ഇന്റര്‍നാഷണല്‍ സ്‌കൂളിന്റെ കാര്യങ്ങളെക്കുറിച്ചു നടത്തിയ കൂടികാഴ്്ചയില്‍ വിഷയങ്ങളെ ഗൗരവമായി കണ്ടു പരിഗണിക്കുവാന്‍ തായാറായതു ഉന്നത സ്ഥാനങ്ങളിലുള്ളവരില്‍ അപൂര്‍വമാണെന്നും മുനീര്‍ പറഞ്ഞു. വിഷയങ്ങളില്‍ വ്യകതമായ കാഴ്ചപ്പാട് ഉണ്ടായിരുന്ന സുഷമ സ്വരാജ്, രാഷ്ട്രീയത്തിലെ നന്മയുടെ പ്രതികമായിരുന്നെവെന്നും, അവരുടെ കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്കുചേരുന്നതായും മുനീര്‍ പറഞ്ഞു. 

റിപ്പോര്‍ട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂര്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക