Image

വേള്‍ഡ് മലയാളി കൗണ്‍സില്‍ ചിക്കാഗോ പ്രൊവിന്‍സ് ബോധവത്കരണ സെമിനാര്‍ നടത്തുന്നു.

സ്വന്തം ലേഖകന്‍ Published on 09 August, 2019
വേള്‍ഡ് മലയാളി കൗണ്‍സില്‍ ചിക്കാഗോ പ്രൊവിന്‍സ് ബോധവത്കരണ സെമിനാര്‍ നടത്തുന്നു.
ചിക്കാഗോ: 'ഡിജിറ്റല്‍ കാലയളവില്‍ ലക്ഷ്യത്തോടെയും വൈകാര്യതയോടയും മക്കള്‍ പരിപാലിക്കപ്പെടേണ്ടതെങ്ങനെ' (parenting with purpose and passion in a digital world) എന്ന വിഷയത്തില്‍  വേള്‍ഡ് മലയാളി കൗണ്‍സില്‍ ചിക്കാഗോ പ്രൊവിന്‍സ് മലയാളി മാതാ പിതാക്കള്‍ക്ക് അവബോധം നല്‍കുന്ന സെമിനാര്‍ സംഘടിപ്പിച്ചിരിക്കുന്നു. ഹാര്‍വാര്‍ഡ് യൂണിവേഴ്‌സിറ്റി പ്രൊഫസര്‍ തോമസ് ഇടിക്കുള, ലയോള യൂണിവേഴ്‌സിറ്റി അദ്ധ്യാപിക ആനി ലൂക്കോസ്, മുതലായ വിദ്യാഭ്യാസ വിചക്ഷണര്‍ അടങ്ങിയ സംഘമാണ് പ്രസ്തുത സെമിനാറിന് നേതൃത്വം കൊടുക്കുക. ഓഗസ്‌ററ്  പതിനൊന്നാം തീയതി രാവിലെ പതിനൊന്നു മണിയോടെ മാര്‍ തോമാ ശ്ലീഹ സീറോ മലബാര്‍ കത്തീഡ്രല്‍ ഓഡിറ്റോറിയത്തില്‍ വച്ചാണ് പരിപാടി.

പുതിയ യുഗത്തില്‍ സ്മാര്‍ട്ട് ഫോണുകളുടെയും സോഷ്യല്‍ മീഡിയകളുടെയും അതി പ്രസരം  കുട്ടികളെ അമിതമായി സ്വാധീനിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ വഴിതെറ്റിപോകാതെ കുട്ടികളെ പരിപാലിക്കുവാന്‍ മാതാ പിതാക്കള്‍ പാട് പെടുന്ന കാലയളവാണിതെന്നും ഈ സെമിനാറുകൊണ്ട് പങ്കെടുക്കുന്നവര്‍ക്ക് ശരിയായ മാര്‍ഗ നിര്‍ദേശം ലഭിക്കുമെന്ന് പ്രത്യാശിക്കുന്നതായും പ്രൊവിന്‍സ് ചെയര്‍മാന്‍ മാത്യൂസ് എബ്രഹാം, വൈസ് ചെയര്‍മാന്‍ സാബി കോലേത്, പ്രസിഡന്റ് ലിന്‍സണ്‍ കൈതമല, സെക്രട്ടറി ഷിനു രാജപ്പന്‍, ട്രഷര്‍ അഭിലാഷ് നെല്ലാമറ്റം, ബിസിനസ് ഫോറം പ്രെസിഡെന്റ് മാത്തുക്കുട്ടി ആലുംപറമ്പില്‍, വൈസ് ചെയര്‍ ബീന ജോര്‍ജ്  എന്നിവര്‍ ഒരു സംയുക്ത പ്രസ്താവനയിലൂടെ അറിയിച്ചു. ചിക്കാഗോയിലെ മലയാളി മാതാ പിതാക്കളെ പരിപടിയിലേക്കു സാദരം ക്ഷണിക്കുന്നതായി ഭാരവാഹികള്‍ അറിയിച്ചു.

ചിക്കാഗോ പ്രൊവിന്‍സിന്റ പ്രവര്‍ത്തനങ്ങള്‍ക്കു അമേരിക്ക റീജിയന്‍ നേതാക്കളായ, പി. സി. മാത്യു, ജെയിംസ്, കൂടല്‍, സുധിര്‍ നമ്പ്യാര്‍, ഫിലിപ് മാരേട്ട്, കോശി ഉമ്മന്‍,എല്‍ദോ പീറ്റര്‍, ചാക്കോ കോയിക്കലേത്, മുതലായവര്‍ ആശംസകള്‍ നേര്‍ന്നു. തായ്‌ലന്‍ഡില്‍ നടക്കുന്ന ഗ്ലോബല്‍ എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ പെങ്കെടുക്കുന്ന ഗ്ലോബല്‍ നേതാക്കളായ, ഡോക്ടര്‍ എ. വി. അനൂപ്, ജോണി കുരുവിള, സി. യു. മത്തായി, ടി. പി. വിജയന്‍ മുതലായവരും പരിപാടികള്‍ക്ക് ആശംസകള്‍ നേര്‍ന്നു.

വേള്‍ഡ് മലയാളി കൗണ്‍സില്‍ ചിക്കാഗോ പ്രൊവിന്‍സ് ബോധവത്കരണ സെമിനാര്‍ നടത്തുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക