Image

ധനുഷിനൊപ്പം മഞ്ജുവാര്യര്‍ ; അസുരന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു

Published on 09 August, 2019
ധനുഷിനൊപ്പം മഞ്ജുവാര്യര്‍ ; അസുരന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു

മഞ്ജു വാര്യരും ധനുഷും ഒന്നിക്കുന്ന ചിത്രമാണ് അസുരന്‍. ചിത്രം ഒക്ടോബര്‍ നാലിന് പ്രദര്‍ശനത്തിന് എത്തും. ധനുഷും വെട്രിമാരനും വീണ്ടും ഒന്നിക്കുന്ന ചിത്രമെന്നതിനാല്‍ ആരാധകര്‍ ആകാംക്ഷയിലാണ്.


മണിമേഖലൈ എന്ന കഥാപാത്രമായാണ് മഞ്ജു വാര്യര്‍ അഭിനയിക്കുന്നത്. ധനുഷ് ഇരട്ടവേഷത്തിലാണ്. രാജദേവര്‍ എന്ന അച്ഛന്‍ കഥാപാത്രമായും കാളി മകന്‍ എന്ന കഥാപാത്രവുമായാണ് ധനുഷ് ചിത്രത്തിലുള്ളത്. തമിഴിലെ പ്രമുഖ എഴുത്തുകാരന്‍ പൂമണിയുടെ 'വെക്കൈ' എന്ന നോവലാണ് സിനിമയ്ക്ക് ആധാരമാകുന്നത്.

ധനുഷിന് മികച്ച നടനുള്ള ദേശീയ പുരസ്‍കാരം നേടിക്കൊടുത്ത ആടുകളവും വെട്രിമാരനായിരുന്നു ഒരുക്കിയത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക