Image

ചെറു വിമാനം തകര്‍ന്ന് ഇന്ത്യന്‍ ഡോക്ടര്‍ ദമ്പതികള്‍ക്കും മകള്‍ക്കും ദാരുണ അന്ത്യം (സുമോദ് നെല്ലിക്കാല)

സുമോദ് നെല്ലിക്കാല Published on 09 August, 2019
ചെറു വിമാനം തകര്‍ന്ന് ഇന്ത്യന്‍ ഡോക്ടര്‍ ദമ്പതികള്‍ക്കും മകള്‍ക്കും ദാരുണ അന്ത്യം (സുമോദ് നെല്ലിക്കാല)
ഫിലാഡല്‍ഫിയ: നോര്‍ത്ത് ഈസ്റ്റ് ഫിലാഡല്‍ഫിയ എയര്‍ പോര്‍ട്ടില്‍ നിന്നും പറന്നുയര്‍ന്ന ഒറ്റ എന്‍ജിന്‍ വിമാനം തകര്‍ന്നു വീണ് ഇന്ത്യന്‍ വംശജരായ ഡോ ജസ്വീര്‍ ഖുറാനെ (60), ഭാര്യ ഡോ. ദിവ്യ ഖുറാനെ (54), മകള്‍ കിരണ്‍ (19) എന്നിവര്‍ മരിച്ചു. വ്യാഴാഴ്ചയായിരുന്നു സംഭവം 

ഹാരിങ്ങ്ടണ്‍ ഹൈസ്‌കൂളില്‍ നിന്നും പഠനം പൂര്‍ത്തിയാക്കിയ കിരണുമായി ഒഹായിയോ സ്റ്റേറ്റ് യൂണിവേഴ്‌സിറ്റിയിലേക്കു പോകുകയായിരുന്നു. സ്വന്തം പേരിലുള്ള വിമാനം പറത്തിയത് ഡോ ജസ്വീര്‍ തന്നെ ആയിരുന്നു. വിമാനത്തിന് 44 വര്‍ഷം പഴക്കമുണ്ട്.

പറന്നുയര്‍ന്നു 3 മിനിറ്റിനുള്ളില്‍ നിയന്ത്രണം വിട്ട വിമാനം ഹണ്ടിങ്ങ്ടണ്‍ വാലിയിലെ ജനവാസ കേന്ദ്രത്തിലേക്കാണ് തകര്‍ന്നു വീണത്. വീടുകള്‍ക്കോ മറ്റ് ആളുകള്‍ക്കോ അപായമില്ല. വിമാനം താഴേക്കു പതിക്കുന്നതിനു മുന്‍പ് മരങ്ങളില്‍ ഇടിച്ചതായി അയല്‍വാസികള്‍ പറഞ്ഞു,

വ്യാഴാഴ്ച രാവിലെ നോര്‍ത്ത് ഈസ്റ്റ് ഫിലാഡല്‍ഫിയ വിമാനത്താവളത്തില്‍ നിന്ന് ഒറ്റ എഞ്ചിന്‍ ബീച്ച് ക്രാഫ്ട് ബൊനന്‍സടേക്ക് ഓഫ് ചെയ്ത് ഏതാനും മിനിട്ടുകള്‍ക്കം അപകടം സംഭവിച്ചു. ആളില്ലാത്ത ഒരു ഷെഡ് തകര്‍ത്താണു വിമാനം വീണത്. വിമാനം വേഗത്തില്‍ താഴുന്നതിന് മുമ്പ് ഏകദേശം 1,200 അടി ഉയരത്തില്‍ എത്തി.

ഏകദേശം മൂന്ന് മിനിറ്റ് കൊണ്ട് വിമാനത്താവളത്തില്‍ നിന്ന് ഒന്‍പത് മൈല്‍ അകലെയുള്ള അപ്പര്‍ മോര്‍ലാന്‍ഡിലെ മോറിസ് റോഡിനടുത്തുള്ള മിന്നി ലെയ്നിലൂടെ വീടുകള്‍ക്ക് പിന്നില്‍ തകര്‍ന്നു വീഴുകയായിരുന്നു. രാവിലെ 6:20 ഓടെ 911 കോള്‍ ലഭിച്ചതിന് തൊട്ടുപിന്നാലെ പോലീസ് എത്തി.

ഡോ. ഖുറാന ഏതെങ്കിലും വിഷമാവസ്ഥ പറഞ്ഞ് വിളിച്ചതായി സൂചനകളൊന്നുമില്ലെന്ന് ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷന്‍ ഉദ്യോഗസ്ഥര്‍ പറഞ്ഞു.

തകരാറിന്റെ കാരണം അധികൃതര്‍ ഇതുവരെ കണ്ടെത്തിയിട്ടില്ല. നാഷണല്‍ വെതര്‍ സര്‍വീസ് റിപ്പോര്‍ട്ടു പ്രകാരംആകാശം മൂടിക്കെട്ടിയതും കാഴ്ച മങ്ങിയതുമായിരുന്നു. മേഘങ്ങളില്‍ കൂടി പറക്കുന്നതിന് പൈലറ്റിന് പ്രത്യേക നിയമങ്ങള്‍ പാലിക്കേണ്ടതുണ്ട്.

ഡോ. ജസ്വീര്‍ ഖുറാനയുടെ ഓഡിയോയില്‍, ഡോ. ഖുറാന ടവര്‍ കണ്‍ട്രോളര്‍ നിര്‍ദ്ദേശിച്ച റൂട്ടിന്റെ ചില ഭാഗങ്ങള്‍ തെറ്റായി ആവര്‍ത്തിക്കുന്നതായി എന്‍.ബി.സി.10 റിപ്പോര്‍ട്ടില്‍ പറയുന്നു.

ടെമ്പിള്‍ യൂണിവേഴ്‌സിറ്റിയുടെ ലൂയിസ് കാറ്റ്‌സ് സ്‌കൂള്‍ ഓഫ് മെഡിസിനില്‍ പാത്തോളജി, ലബോറട്ടറി മെഡിസിന്‍ പ്രൊഫസറായിരുന്നു ഡോ. ജസ്വീര്‍ ഖുറാന.

'ഡോ. ടെമ്പിള്‍ യൂണിവേഴ്‌സിറ്റിയിലെ ലൂയി കാറ്റ്‌സ് സ്‌കൂള്‍ ഓഫ് മെഡിസിനില്‍ പ്രധാനപ്പെട്ടഫാക്കല്‍റ്റി അംഗമാണ് ഖുറാന.ഞങ്ങളുടെ ചിന്തകള്‍ അദ്ദേഹത്തിന്റെ കുടുംബത്തോടും പ്രിയപ്പെട്ടവരോടും കൂടിയാണ്, യൂണിവേഴ്‌സിറ്റി വക്താവ് പ്രസ്താവനയില്‍ പറഞ്ഞു.

പീഡിയാട്രിക്‌സ്, സ്ലീപ് മെഡിസിന്‍, പീഡിയാട്രിക് ന്യൂറോളജി എന്നിവയില്‍ അന്താരഷ്ട്ര വിദഗ്ധയായ ഡോ. ദിവ്യ ഖുരാന ഡ്രെക്‌സല്‍ യൂണിവേഴ്‌സിറ്റി കോളേജ് ഓഫ് മെഡിസിനില്‍ പീഡിയാട്രിക്‌സ്, ന്യൂറോളജി പ്രൊഫസറായിരുന്നു.അപസ്മാരം, മൈറ്റോകോണ്‍ഡ്രിയല്‍ ഡിസോര്‍ഡേഴ്‌സ് എന്നിവയില്‍ ദേശീയതലത്തില്‍ അംഗീകാരം നേടി. സെന്റ് ക്രിസ്റ്റഫേഴ്‌സ് ഹോസ്പിറ്റല്‍ ഫോര്‍ ചില്‍ഡ്രനില്‍ രണ്ട് പതിറ്റാണ്ടിലേറെ ജോലി ചെയ്തിരുന്നു.

'അവരെ രോഗികളും വിദ്യാര്‍ത്ഥികളും ഒരുപോലെ സ്‌നേഹിച്ചിരുന്നു. അവരുടെ പെട്ടെന്നുള്ള കടന്നുപോക്ക് അവരെ അറിയുകയും സ്‌നേഹിക്കുകയും ചെയ്ത എല്ലാവരുടെയും ഹൃദയത്തില്‍ ഒരു ശൂന്യത അവശേഷിപ്പിച്ചു-സെന്റ് ക്രിസ്റ്റഫേഴ്‌സിന്റെ വക്താവ് എഴുതി

മകള്‍ കിരണ്‍ 2018 ല്‍ പെന്‍സില്‍വേനിയയിലെ ബ്രയിന്‍ മാവറിലെ ഹാരിറ്റണ്‍ ഹൈസ്‌കൂളില്‍ നിന്ന് ഗ്രാഡ്വേറ്റ് ചെയ്തു.

'ഞങ്ങളുടെ ഏറ്റവും നല്ല വിദ്യാര്‍ത്ഥികളില്‍ ഒരാള്‍,' ഹാരിറ്റണ്‍ ഹൈസ്‌കൂള്‍ പ്രിന്‍സിപ്പല്‍ സ്‌കോട്ട് വെയ്ന്‍സ്റ്റൈന്‍ പറഞ്ഞു. വിനയശീലയായിരുന്നു. ശോഭനമായ ഭാവിയുണ്ടായിരുന്നു. ഞങ്ങള്‍ വളരെയധികം ദുഖിതരാണ്.

മൂത്ത ഒരു മകള്‍ കൂടി ഇവര്‍ക്കുണ്ട്. 

അപകടത്തെ ക്കുറിച്ചു അന്വേഷണം ആരംഭിച്ചതായും രണ്ടാഴ്ചക്കകം ആദ്യ റിപ്പോര്‍ട്ട് പുറത്തിറക്കുമെന്നും എയര്‍ സേഫ്റ്റി ഓഫീസര്‍ ആദം ഗെര്‍ഹാര്‍ട്ട് അറിയിച്ചു.

Indian doctor couples and their teen daughter were killed when their small plane sliced through backyards in a Montgomery County, Pennsylvania, shortly after takeoff Thursday morning.

Dr. Jasvir "Jesse" Khurana, 60, his wife, Dr. Divya Khurana, 54, and their daughter, Kiran Khurana, 19, of Lower Merion Township, were on board a single-engine Beechcraft Bonanza at Northeast Philadelphia Airport. 

NBC10 obtained audio of Dr. Jasvir Khurana, who was the pilot of the aircraft, speaking to air traffic control moments before the flight took off. In the audio, Dr. Khurana incorrectly repeats back parts of the route that were dictated to him by the tower controller. A frequency mix up is then heard. 

The plane was headed to Columbus, Ohio, officials said. 

About three minutes later, the flight crashed behind homes along Minnie Lane near Morris Road in Upper Moreland, about nine miles from the airport. Police arrived at the crash site shortly after receiving a 911 call around 6:20 a.m. and found the bodies of all three family members. 

The aircraft came to rest in a wooded area after striking the ground, a gazebo, backyard shed, fence and several trees. 

No one on the ground was hurt and the plane didn't hit any homes, only the shed, according to investigators. 

The county coroner arrived on the scene later Thursday morning and recovered the bodies. 

Investigators with the Federal Aviation Administration said there were no indications that Dr. Khurana made any sort of distress call, according to police.

Officials have not yet determined the cause of the crash. The National Weather Service reported conditions were overcast and hazy and appeared to be under instrument flight rules (IFR). IFR means the pilot would need to follow rules for flying in clouds.

The plane reached an estimated altitude of about 1,200 feet before quickly dropping. 

Dr. Jasvir Khurana was a professor of pathology and laboratory medicine at Temple University’s Lewis Katz School of Medicine with a focus on bone pathology.

‘Dr. Khurana has been a valued faculty member in the Department of Pathology at the Lewis Katz School of Medicine at Temple University since 2002. Our thoughts are with his family and loved ones,’ a spokesperson for Temple said in a statement. 

Dr. Divya Khurana, was a professor of pediatrics and neurology at the Drexel University College of Medicine, specializing in pediatrics, sleep medicine and pediatric neurology. She was also a nationally recognized leader in epilepsy and mitochondrial disorders, according to St. Christopher's Hospital for Children, where she had worked for more than two decades. 

‘She was loved by her patients and students alike,’ a spokesperson for St. Christopher's wrote. ‘Her sudden passing has left a void in the hearts of all who knew and loved her.’ 

The couple's daughter, Kiran, graduated from Harriton High School in Bryn Mawr, Pennsylvania, in 2018. 

‘One of our kindest students,’ Harriton High School principal Scott Weinstein said. ‘She was humble, serving of others and had an extremely bright future. We are deeply saddened by this tremendous loss.’ 

The couple is survived by their oldest daughter who was not on the plane at the time of the crash.

ചെറു വിമാനം തകര്‍ന്ന് ഇന്ത്യന്‍ ഡോക്ടര്‍ ദമ്പതികള്‍ക്കും മകള്‍ക്കും ദാരുണ അന്ത്യം (സുമോദ് നെല്ലിക്കാല)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക