Image

ജാക്‌സണ്‍ ഹൈറ്റ്‌സ് സെന്റ് മേരീസില്‍ പെരുന്നാള്‍

ജോര്‍ജ് തുമ്പയില്‍ Published on 10 August, 2019
ജാക്‌സണ്‍ ഹൈറ്റ്‌സ് സെന്റ് മേരീസില്‍ പെരുന്നാള്‍
ജാക്‌സണ്‍ ഹൈറ്റ്‌സ് (ന്യൂയോര്‍ക്ക്):  വിശുദ്ധ ദൈവമാതാവിന്റെ നാമത്തിലുള്ള ജാക്‌സണ്‍ ഹൈറ്റ്‌സ് സെന്റ് മേരീസ് മലങ്കര ഓര്‍ത്തഡോക്‌സ്‌ േദവാലയത്തിന്റെ പെരുന്നാളും കണ്‍വെന്‍ഷനും ഭക്തി നിര്‍ഭരമായ ആചാരങ്ങളോടെ ഓഗസ്റ്റ് 17ന് ശനിയാഴ്ച വൈകുന്നേരം 6.30 ന് നമസ്‌ക്കാരത്തെ തുടര്‍ന്ന് യൂഹാനോന്‍ മാര്‍ പോളിക്കര്‍പ്പോസ് മൈത്രോപോലീത്താ ആത്മീയ പ്രഭാഷണം നടത്തും. അങ്കമാലി ഭദ്രാസന അധ്യക്ഷനും മാര്‍ത്ത മറിയം വനിതാ സമാജം പ്രസിഡന്റുമാണ് അദ്ദേഹം.

ഓഗസ്റ്റ് 18 ഞായറാഴ്ച 8.30 ന് പ്രഭാത നമസ്‌ക്കാരത്തെ തുടര്‍ന്ന് വിശുദ്ധ കുര്‍ബാന, യൂഹാനോന്‍ മാര്‍ പോളിക്കര്‍പ്പോസ് മെത്രോപോലീത്തായുടെ മുഖ്യകാര്‍മികത്വത്തിലും വെരി. വെ.റ്റി. എം. സഖറിയാ കോര്‍ എപ്പിക്കോപ്പാ, ഫാദര്‍ ജോണ്‍ തോമസ് എന്നിവരുടെ മുഖ്യകാര്‍മികത്വത്തിലും നടക്കും. 11.30 ന് ഇടവകയിലെ ഗ്രാസ്വേറുകളെ അനുമോദിക്കുന്ന ചടങ്ങ്. 12 ന് ജോര്‍ജ് ചുറ്റിക്കൊടിയും മുത്തുക്കുടയും കുരിശുമായി ചെണ്ടനമേത്തിന്റെ അകമ്പടിയോടെയുള്ള റാസ. ഒരു മണിക്ക് നേര്‍ച്ചവിളമ്പോടെയും സ്‌നേഹവിരുന്നോടെയും പെരുന്നാള്‍ ചടങ്ങുകള്‍ സമാപിക്കും.
വിവരങ്ങള്‍ക്ക്: വികാരി ഫാദര്‍ ജോണ്‍ തോമസ് ആയമ്മൂട്ടില്‍ (516) 996-4887, സെക്രട്ടറി- മോന്‍സി മാണി (917)597-9912, ട്രഷറര്‍-ഗീവര്‍ഗീസ് ജേക്കബ് (516) 587-4309, പള്ളിയുടെ അഡ്രസ്: 37-20,61 STREET, WOODSIDE, NY-11377.
ജാക്‌സണ്‍ ഹൈറ്റ്‌സ് സെന്റ് മേരീസില്‍ പെരുന്നാള്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക