Image

ദേശീയവാദവും വര്‍ഗീയവാദവും അമേരിക്കന്‍ ജീവിതശൈലിക്ക് ഭീഷണിയോ? (ജി. പുത്തന്‍കുരിശ്)

Published on 10 August, 2019
ദേശീയവാദവും വര്‍ഗീയവാദവും അമേരിക്കന്‍ ജീവിതശൈലിക്ക് ഭീഷണിയോ? (ജി. പുത്തന്‍കുരിശ്)
ദേശീയവാദം എന്നു പറയുന്നത് കുഞ്ഞുങ്ങള്‍ക്കുണ്ടാകുന്ന രോഗമാണ്.അത് മനുഷ്യരാശിയുടെ പൊങ്ങന്‍ പനിയാണുന്നുള്ള ഐന്‍സൈ്റ്റന്റെ വാക്കുകള്‍ ചിന്തോദ്ദീപകമാണ്. ദേശീയവാദത്തിന്റെ പേരില്‍ എല്‍പ്പാസോയില്‍ ഇരുപത്തിരണ്ടു ജീവിതങ്ങള്‍ വെടിയുണ്ടക്ക്ഇരയായപ്പോള്‍, അത് അമേരിക്കന്‍ മനസ്സാക്ഷിക്കേറ്റമറ്റൊരു പ്രഹരമാണ്. വെള്ളക്കാരുടെ മാത്രമായുള്ള ഒരു ദേശീയവാദത്തില്‍ നിന്ന് ആവേശം ഉള്‍ക്കൊണ്ടതിന്റെ പരിണതഫലമായിരുന്നു, അറുനൂറ്റി അന്‍പത് മൈല്‍അകലെയുള്ള അലന്‍ ടെക്‌സസില്‍ നിന്ന് എല്‍പ്പാസോയില്‍വന്ന് ഈ ക്രൂര ക്രിത്യം ചെയ്യാന്‍ ആ ഇരുപത്തിയൊന്നുകാരനെ പ്രേരിപ്പിച്ചതെന്നാണ് നിയമപാലകരുടെകണ്ടെത്തല്‍. പലതരത്തിലുള്ള ദേശീയവാദം ഇതിനോടകം നിര്‍വചിക്കപ്പെടുകയും ന്യായികരിക്കപ്പെടുകയുംഉണ്ടായിട്ടുണ്ട്. എന്നാല്‍ഇന്ന് നാം ശ്രദ്ധിക്കേണ്ടത് ദേശീയവാദത്തില്‍ നിന്ന്ഉടലെടുക്കുന്ന,  പ്രത്യേക വര്‍ഗത്തിനുമാത്രമായി ഒരു ദേശംവേണമെന്ന, കാലഘട്ടത്തിന് അനുയോജ്യമല്ലാത്തതും അപകടകാരിയുമായവാദമാണ്.

അമേരിക്കയുടെ സംസ്ക്കാരത്തിലേക്ക് ദേശീയവാദത്തിന്റേയും വര്‍ഗീയവാദത്തിന്റേയുംവളരെ തീവ്രമായരോഗാണുക്കള്‍ സംക്രമിച്ചുകൊണ്ടിരിക്കുകയാണെന്നാണ് എഫ.്ബി.ഐയുടെ റിപ്പോര്‍ട്ട് പറയുന്നത്. ഇത് ഇന്നു ഇന്നലേയും തുടങ്ങിയതല്ലങ്കിലും, നമ്മളുടെ ശരീരത്തിലെ രോഗാണുക്കളെപ്പോലെ അനുകൂലസാഹചര്യത്തില്‍വളര്‍ന്ന്‌വലുതാകുകയുംസമൂഹത്തില്‍വലിയ നാശംസൃഷ്ടിക്കുകയും ചെയ്യുംവെളുത്ത വര്‍ഗക്കാരുടെ ദേശീയവാദവും അതിനെ തുടര്‍ന്നുള്ള അക്രമത്തിന്റേയും എണ്ണംകൂടിയിട്ടുണ്ടെന്ന് എഫ്.ബിഐ മേധാവി ക്രിസ്റ്റഫര്‍ റേ കോണ്‍ഗ്രസ്സിന്റെ മുമ്പാകെ വെളുപ്പെടുത്തിയങ്കിലും, ഇതിന് ഇന്ദനംമായിവര്‍ത്തിക്കുന്ന ട്രംമ്പിന്റെ ബേസിനെ പിന്‍തുടരാന്‍ പരിപാടിയില്ലായെന്നാണ്, മുന്‍ എഫ്.ബി.ഐകൗണ്ടര്‍ടെററിസംഏജന്റായിരുന്ന ഡേവിഡ്‌ഗോമസ്‌വാഷിംഗടണ്‍ പോസ്റ്റുമായുള്ള അഭിമുഖസംഭാഷണത്തില്‍രേഖപ്പെടുത്തിയത്.

ദേശീയവാദവും വര്‍ഗീയവാദവും തഴച്ചുവളരാന്‍ സാഹായിക്കുന്ന എട്ടു ഘടകങ്ങള്‍ ഗവേഷകര്‍ഇതിനോടകം തിരിച്ചറിഞ്ഞിട്ടുണ്ട്. ഇതിനെ ദേശീയവാദത്തിന്റെ സഹോദരിഘടകങ്ങളായിട്ടാണ്അവര്‍കാണുന്നത്. ഒന്നാമതായി മതഭേദമാണ്കാരണമായി കാണുന്നത്. തന്റെമതത്തിനേയും മറ്റൊരുവന്റെ മതത്തേയുംവേലിക്കെട്ടുകൊണ്ട് വേര്‍തിരിച്ച്, തന്റെ മതമാണ് ഏറ്റവും ഉന്നതമെന്ന് വാദിക്കുമ്പോള്‍ അവിടെമതങ്ങള്‍ വേര്‍തിരിക്കപ്പെടുന്നു അതോടൊപ്പം മനുഷ്യരും. അഹന്താനിഷ്ഠമായ അല്ലെങ്കില്‍തന്നില്‍ തന്നെ കേന്ദ്രീകരിച്ച ഒരു സ്വഭാവവിശേഷം ദേശീയ വാദത്തിനും വര്‍ഗീയവാദത്തിനും വഴിയൊരുക്കുന്ന മറ്റൊരുഘടകമാണ്. ‘എന്റെമതം, എന്റെ ജാതി’ എന്നുള്ള ചിന്തകള്‍ ഇതിനുദാഹരണങ്ങളാണ്.

കുടിയേറിയവര്‍ തങ്ങളുടെ അവകാശങ്ങളെ തട്ടിയെടുക്കുന്നു അല്ലെങ്കില്‍ അവരുമായുള്ള ബന്ധത്തില്‍ ഉണ്ടാകുന്ന കുട്ടികള്‍തങ്ങളുടെ വര്‍ഗത്തിന്റെ നിലവാരത്തെ ഇടിച്ചുതാഴ്ത്തുന്നു എന്നുള്ള ഉന്നതജാതിവാദമാണിത്. ആര്യവംശംഉന്നതമായ ഒരു വംശമാണെന്നുള്ളചിന്തയാണ്ഹിറ്റ്‌ലറിനെ ആറ്മില്ലിയണ്‍ യഹൂദരെ കൊന്നൊടുക്കാന്‍ പ്രേരിപ്പിച്ചത്.

വംശീയമായ വേര്‍തിരിവുകള്‍ ദേശീയവാദത്തേയും വര്‍ഗീയവാദത്തേയും ആളിക്കത്തിക്കുന്ന മൂന്നാമത്തെ ഘടകമാണ്. മറ്റുള്ളവരെ നിസ്സാരരായി കാണുകയും അല്ലങ്കില്‍അവര്‍ മനുഷ്യവര്‍ഗത്തില്‍ ഉള്‍പ്പെടുത്താന്‍ പറ്റിയവരല്ലെന്ന്‌വരുത്തിതീര്‍ക്കുന്ന ഒരു സമ്പ്രാദയമാണിത്.മറ്റുള്ള മനുഷ്യജീവികളെ തരംതാഴ്ത്തുകയും അപകീര്‍ത്തിപ്പെടുത്തുകയും ചെയ്യുക എന്നത് ഈ സിദ്ധാന്തത്തില്‍ അന്തര്‍ലീനമായി കിടക്കുന്ന വിഷമയാവസ്ഥയാണ്. യുക്കറേനിയന്‍ ദേശീയവാദസംഘടനയുടെ ശില്പിയായിരുന്ന സ്‌റ്റെപാന്‍ ബണ്ഡേരയുടെ, യഹൂദവംശത്തേയും പോളിഷ്‌വംശത്തേയുംതുടച്ചു നീക്കാന്‍ നടത്തിയ ശ്രമങ്ങള്‍ ഇതിന് ഉദാഹരണമാണ്.  അധീശത്വംഅല്ലെങ്കില്‍ ശ്രേഷ്ഠ മനോഭാവം ദേശീയവാദത്തിലും വര്‍ഗീയവാദത്തിലും ഒളിഞ്ഞിരിക്കുന്ന മറ്റൊരുവിഷമാണ്. ദേശീയവാദംസ്വന്തമായ ഒരു ദേശമെന്ന വാദത്തേക്കാള്‍ ഉപരി, അതിലുള്ളവരുടെ ഇടയില്‍അവരുടെ ജീവിതശൈലിയാണ്ഉന്നതമെന്ന ഒരു മനോഭാവംവളര്‍ത്തിയെടുക്കുകയുംചെയ്യുന്നഗൂഡമായ പദ്ധതിയാണ്. ദേശീയവാദത്തെ ശരിക്ക്കീറിമുറിച്ച് പരിശോധിക്കുമ്പോള്‍ അത്കുറെ വ്യക്തികളുടെഉന്നതജാതിചിന്തയില്‍ നിന്ന്‌വളര്‍ന്ന് പന്തലിച്ചതാണെന്ന് മനസ്സിലാക്കാന്‍ കഴിയും
ദേശീയവാദത്തില്‍ചരിത്രത്തെ പലപ്പോഴും തെറ്റായി പ്രതിനിധീകരിച്ചിരിക്കുന്നത ്കാണാം. മനുഷ്യജാതിയുടെ ചരിത്രം പരിശോധിക്കുമ്പോള്‍ കലാപത്തിന്റേയും രക്തചൊരിച്ചലുകളുടേയും ദുഃഖകരമായ പല കാഴ്ചകളും കാണാന്‍ സാധിക്കും. ചിലതെല്ലാം മനുഷ്യവര്‍ക്ഷത്തിന്റേ മേല്‍ നടന്ന അതക്രമങ്ങള്‍ക്ക് നേരെയുള്ള പോരാട്ടമായിരുന്നെങ്കില്‍, മറ്റു പലതുംദുരാഭിമാനത്തെ കാത്തു സൂക്ഷിക്കാന്‍ വേണ്ടി നടത്തിയ യുദ്ധങ്ങളില്‍ നിന്ന് ഉണ്ടായതാണ്.

ദേശീയവാദവും വര്‍ഗീയവാദവും മറ്റുള്ളവരെക്കുറിച്ചോ അവരുടെ സംസ്കാരത്തെ കുറിച്ചോ അറിയുന്നതിന് തടസ്സമായി നില്ക്കുന്നു. ഇത് എല്‍പ്പാസോയില്‍ നടന്ന കൂട്ടക്കൊലകള്‍ പോലെയുഅരും കൊലള്‍ക്ക് വഴിയൊരുക്കുന്നു. ഒരു വര്‍ക്ഷത്തെ കള്ളന്മാരും ബലാല്‍സംഘക്കാരുമായി ചിത്രീകരിക്കാനുള്ള പ്രവണതദേശീയ വാദത്തിന്റേയും വര്‍ഗീയവാദത്തിന്റേയും അജ്ഞതയില്‍  നിന്ന ്ഉരുതിരിഞ്ഞുവരുന്നതാണ്.  മനുഷ്യരാശിയെ ഒന്നായികാണാനുള്ള മനുഷ്യന്റെകാഴ്ചാശക്തിയെ നഷ്ടമാക്കികളയുന്ന ഒന്നാണ് ദേശീയവാദവും വര്‍ഗീയവാദവുംഎന്നതിന് സംശയമില്ല.

അന്ധമായി ഒരു നീതിശാസ്ത്രത്തെ അനുസരിക്കുകയെന്നത് ദേശീയവാദികളുടെയും വര്‍ഗീയവാദികളുടേയും ഒരു പ്രത്യേകതയാണ് .ഉദാഹരണമായി അനീതിപരമായിസ്വന്ത രാജ്യമോവര്‍ഗമോ എടുക്കുന്ന തീരുമാനത്തെ ഉല്ലാസത്തോടെ അംഗീകരിക്കുകയും എന്നാല്‍ അതേതീരുമാനം മറ്റൊരുദേശമോ വര്‍ഗ്ഗമോ സ്വീകരിച്ചാല്‍അതിനെ എതിര്‍ക്കുകയുംചെയ്യുന്ന സ്വഭാവം.

ദേശീയവാദവുംവംശീയവാദവും ഒരു തരത്തില്‍അല്ലെങ്കില്‍മറ്റൊരുതരത്തില്‍ പരിപൂരകങ്ങളാണ്. ഒരു കാലഘട്ടത്തില്‍ മനുഷ്യവര്‍ക്ഷംവംശീയതയുടെ പിടിയിലായിരുന്നെങ്കിലുംഅതില്‍ നിന്നെല്ലാം നാം പരിണമിച്ച്മുന്നോട്ട്‌വരികയുംചെയ്യുതു. എന്നാല്‍ഇന്ന്അടിയ്ക്കടി നമ്മുടെ മുന്നില്‍അരങ്ങേറുന്ന സംഭവങ്ങള്‍ നാം അതില്‍ നിന്ന്ഒന്നുംപൂര്‍ണ്ണമായിവിടുതല്‍ ലഭിച്ചിട്ടില്ലായെന്ന്‌വിളിച്ചു പറഞ്ഞുകൊണ്ടിരിക്കുന്നു. എന്ന്‌ദേശീയവാദവുംവര്‍ക്ഷീയവാദവും എവിടെതലപൊക്കുന്നോ അന്ന ്അത് സംഹാരതാണ്ഡവം നടത്തുകയും, അനേകം നിരപരാധികളുടെജീവനെ അപഹരിക്കുകയുംചെയ്യും.

ചിന്താമൃതം:
സ്വരാജ്യസ്‌നേഹം എന്ന് പറയുന്നത് നിന്റെസ്വന്ത ജനത്തോടുള്ളസ്‌നേഹംമുന്നില്‍ വരുമ്പോഴാണ് എന്നാല്‍ ദേശീയവാദംമെന്ന് പറയുന്നത് നിന്റെ സ്വന്തം ജനമല്ലാത്തവരോടുള്ള വെറുപ്പ് മുന്നില്‍ വരുമ്പോഴാണ് (ചാള്‍സ്ഗൗള്‍ഡി)



Join WhatsApp News
Thomas K Varghese 2019-08-11 16:16:23
നല്ല ലേഖനം .    ഈ സാഹചര്യത്തിൽ  ഇതുപോലുള്ള ലേഖനങ്ങൾ അത്യന്താപേക്ഷിതമാണ് , സ്വാഗതാർഹമാണ് .    വളെരെ ചിന്ത ഉദ്ധീപികമായ ഈ ലേഖനത്തിനു നന്ദി 

Anthappan 2019-08-11 23:23:09
A timely article - People need to get educated on the underlying motives of the leaders rather than blindly following them.  "Trump Is a White Nationalist Who Inspires Terrorism Don’t pretend his teleprompter speech changes anything" ( Michelle Goldberg)
News Alert 2019-08-12 09:24:32
Jim Wallis Calls Donald Trump an 'Evangelist of White Nationalism' and Urges Christians to Reject His Message
Today, Jim Wallis, President of Sojourners, reflected on the terrorist attack in Christchurch, New Zealand. Wallis drew attention to the role of the United States and Donald Trump in giving voice to the ideology of white supremacy and nationalism, as the New Zealand killer explicitly praised Trump and cited him as an influence. Jim Wallis issued the following call to his fellow Christians:

In a spirit of Christian love and accountability, we must tell all Christians who still publicly or privately support President Trump: Your support can no longer be justified by his appointment of federal judges. It is not justified by his change of mind and politically convenient alliance with your Christian opposition to abortion. It is not justified by his alliance with you against same-sex marriage. It is not justified by his strong advocacy of religious liberty for Christians but not for Muslims — in fact that is explicit hypocrisy. And it is certainly not justified by Donald Trump’s tax policies that make the richest people in America even richer. You can no longer look away from his consistent amoral personal and public behavior.

I believe the Faustian bargain for power, undertaken by the white evangelical religious right, must be exposed and opposed on the basis of Donald Trump’s support for white nationalism, which is in direct disobedience to the reconciling gospel and person of Jesus Christ. Even some political and media leaders, both Republican and Democrat, are now saying that Donald Trump’s life and behavior is a direct contrast to the Beatitudes, Sermon on the Mount, and Matthew 25.

I am asking why the white evangelical leaders of the religious right haven’t drawn a moral line in the sand on the racial idolatry of white nationalism and supremacy that is directly and distinctively anti-Christ — as they have with issues like abortion and same-sex marriage? That choice not to draw a moral line sends a clear signal to people of color around the world in the body of Christ as to what is a political deal breaker for white evangelical American Christians and what is not.

Donald Trump is an evangelist of white nationalism and white supremacy and, therefore, his message must be rejected on grounds of faith by responsible Christians around the world and here in the U.S. And the bargain for power made by the white evangelical leaders who unquestioningly support Donald Trump must become a debate within the American church — the integrity of our commitment to the gospel of Jesus Christ is clearly now at stake.
Vote the fake White nationalist out of Oval office 2019-08-12 10:52:52
Evangelicals Are Supporting Trump Out of Fear, Not Faith
 
On June 21, the writer E. Jean Carroll came forward with a vivid and disturbing claim that Donald Trump raped her in a department store in the 1990s. She is the 22nd woman to allege that Trump committed acts of sexual misconduct. These claims are more extensive and more corroborated than the accusations against Bill Clinton. But,  the fake Evangelist Franklin Graham calls Christians to pray for god to intervene in strengthening Trump against enemies instead of praying for god to protect the victims from the Predator In chief in the White House.   What else we don't know is that whether the White Evangelists are white Nationalists or not.  The Evangelists are betraying one of humanists in the history of the world, Jesus Christ. There are so many illiterate fake Malayalee Christians also believe that Trump truly chosen by god to protect Christians.  But they forget the fact that their leader Jesus had message of unity not division. He never supported any 'isms' He spent time with oppressed and downtrodden. He dealt with Dalits in the community and gave second chance for everyone. Trump supporters now will say, oh yah give him  a second chance.  But it will be giving a second chance for Judas. 

Vote the fake White nationalist out of Oval office     
 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക