Image

മകളെ ക്രൂരമായി മര്‍ദിക്കുന്നു; ഭര്‍ത്താവിനെതിരെ പരാതിയുമായി നടി ശ്വേത തിവാരി

Published on 12 August, 2019
മകളെ ക്രൂരമായി മര്‍ദിക്കുന്നു; ഭര്‍ത്താവിനെതിരെ പരാതിയുമായി നടി ശ്വേത തിവാരി

ഭര്‍ത്താവ് മദ്യപിച്ചെത്തി മകളെ നിരന്തരം മര്‍ദിക്കുന്നുവെന്ന് പരാതിയുമായി നടി ശ്വേത തിവാരി. മകള്‍ പാലക്കിനെ ഭര്‍ത്താവ് അഭിനവ് നിരന്തരം ഉപദ്രവിക്കുകയും അധിക്ഷേപിക്കുകയും ചെയ്യുന്നു. മോഡലിംഗ് ചിത്രങ്ങളുടെ പേരില്‍ പരിഹസിക്കുകയും ചെയ്യുന്നുവെന്ന് കാണിച്ചാണ് ശ്വേത തിവാരി പരാതി നല്‍കിയിരിക്കുന്നത്. പരാതിയെ തുടര്‍ന്ന് പൊലീസ് അഭിനവിനെ ചോദ്യം ചെയ്‍തതായും റിപ്പോര്‍ട്ടുണ്ട്.


നടന്‍ രാജാ ചൌധരിയാണ് ശ്വേതയുടെ ആദ്യ ഭര്‍ത്താവ്. 1998ല്‍ നടന്‍ രാജാ ചൌധരിയുമായി നടന്ന വിവാഹബന്ധം 2007ലാണ് ശ്വേത അവസാനിപ്പിച്ചത്. ശ്വേതയുടെയും രാജാ ചൌധരിയുടെയും മകളാണ് പാലക്. തുടര്‍ന്ന് ശ്വേത 2016ല്‍ അഭിനവിനെ വിവാഹം ചെയ്തു. ഈ ബന്ധത്തില്‍ ഇരുവര്‍ക്കും ഒരു മകന്‍ ഉണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക