Image

ഫൊക്കാന ന്യൂയോര്‍ക്ക് റീജിയണ്‍ പുതിയ കര്‍മ്മ പദ്ധതികള്‍ ആവിഷ്കരിച്ചു

ശ്രീകുമാര്‍ ഉണ്ണിത്താന്‍ Published on 12 August, 2019
ഫൊക്കാന ന്യൂയോര്‍ക്ക് റീജിയണ്‍ പുതിയ കര്‍മ്മ പദ്ധതികള്‍ ആവിഷ്കരിച്ചു
ഫൊക്കാന ന്യൂയോര്‍ക് റീജിയണ്‍  ക്വീന്‍സിലുള്ള രാജധാനി റെസ്റ്റാറ്റാന്റില്‍ വെച്ച് കൂടിയ യോഗത്തില്‍  പുതിയ കര്‍മ്മ പദ്ധതികള്‍ക്കു രൂപം നല്‍കി  . റീജിയണല്‍ വൈസ് പ്രസിഡന്റ് ശ്രീ ശബരിനാഥ് നായര്‍  അധ്യക്ഷത വഹിച്ചു.  ഫൊക്കാന പ്രസിഡന്റ് ശ്രീ മാധവന്‍ നായര്‍ , ഫൊക്കാന എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ശ്രീകുമാര്‍ ഉണ്ണിത്താന്‍ , ട്രഷറര്‍  സജിമോന്‍ ആന്റണി , പേട്രണ്‍  ശ്രീ പോള്‍ കറുകപ്പള്ളില്‍ ,ട്രസ്റ്റീ ബോര്‍ഡ് വൈസ് ചെയര്‍ ശ്രീ ഫിലിപ്പ്‌പോസ് ഫിലിപ്പ് , ഫൊക്കാനാ ട്രസ്റ്റീ ബോര്‍ഡ് സെക്രട്ടറി ശ്രീ വിനോദ് കെയര്‍കെ ഫൊക്കാന ജോയിന്റ് ട്രഷറര്‍  ഷീലാ ജോസഫ് ,ഫൊക്കാന വിമന്‍സ് ഫോറം ചെയര്‍ ലൈസി അലക്‌സ് , നാഷണല്‍ കമ്മിറ്റീ അംഗങ്ങളായ  ജോയി ഇട്ടന്‍, സജി എം പോത്തന്‍ , അലക്‌സ് എബ്രഹാം , അപ്പുക്കുട്ടന്‍ പിള്ള  എന്നിവരോടൊപ്പം  ന്യൂയോര്‍ക് റീജിയണിന്റെ സമുന്നതമായ നേതാക്കളും അസോസിയേഷന്‍ ഭാരവാഹികളും പങ്കെടുത്തു.

വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയേഷന്‍ , കേരളാ കള്‍ച്ചറല്‍ അസോസിയേഷന്‍ , ഹഡ്‌സണ്‍ വാലി മലയാളി അസോസിയേഷന്‍ , മിഡ് ഹഡ്‌സണ്‍ കേരളാ അസോസിയേഷന്‍ ,കേരള സമാജം ഓഫ് ഗ്രെയ്റ്റര്‍ ന്യൂയോര്‍ക് , ഇന്ത്യന്‍ അമേരിക്കന്‍ മലയാളീ കമ്മ്യൂണിറ്റി ഓഫ് യോങ്കേഴ്‌സ്, ലോങ്ങ് ഐലന്‍ഡ് മലയാളീ അസ്സോസിയേഷന്‍, സ്റ്റാറ്റന്‍ ഐലന്‍ഡ് മലയാളീ അസോസിയേഷന്‍  എന്നീ പ്രബലമായ സംഘടനകളിലെ ഭാരവഹികളും അംഗങ്ങളും പങ്കെടുത്തു . ആശയ സംപുഷ്ടത കൊണ്ടും പ്രവര്‍ത്തകരുടെ ഊര്‍ജസ്വലത കൊണ്ടും ഉണര്‍വ് പകര്‍ന്ന സമ്മേളനത്തില്‍ അംഗ സംഘടനകളുടെ അഭിപ്രായ സമന്വയത്തില്‍ ഫൊക്കാന ന്യൂയോര്‍ക് റീജിണല്‍ വൈസ് പ്രസിഡന്റ് ശ്രീ ശബരിനാഥ് നായര്‍ പുതിയ കര്‍മ്മ പദ്ധതികള്‍ക്ക് രൂപം നല്‍കി .

ആദ്യ പടിയായി ഈ വരുന്ന ഓഗസ്റ്റ്  11 നു ക്വീന്‍ സില്‍ നടക്കുന്ന ഇന്ത്യ ഡേ പരേഡിലും , ഓഗസ്റ്റ് 17 നു റോക്ക് ലാന്‍ഡില്‍ നടക്കുന്ന ഇന്ത്യ ഡേ പരേഡിലും ഫൊക്കാനയുടെ പ്രതാപം വിളിച്ചറിയിക്കുന്ന ഫ്‌ളോട്ട് ഇറക്കുവാന്‍ തീരുമാനിച്ചു . തുടര്‍ന്ന് ഡിസംബര്‍  വരെയുള്ള മാസങ്ങളില്‍ ക്രമമായി ആവിഷ്ക്കരിക്കേണ്ട പദ്ധതികള്‍ രൂപപ്പെടുത്തി . ഫൊക്കാന ന്യൂയോര്‍ക് റീജിയണ്‍ കമ്മിറ്റിയിലേക്കു പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു .

ചടങ്ങില്‍  ശ്രീ തോമ്‌സ് കൂവള്ളൂര്‍ , ജോര്‍ജ് കുട്ടി ഉമ്മന്‍ ,അജിത് എബ്രഹാം , സജി എം പോത്തന്‍ , അലക്‌സ് എബ്രഹാം , ഫിലിപ്പ് കുരിയന്‍ , കോമളന്‍ പിള്ള , അപ്പുക്കുട്ടന്‍ പിള്ള , ജോര്‍ജ് മാറാച്ചേരില്‍ , രാജു എബ്രഹാം ,രഘുനാഥന്‍ നായര്‍ വര്ഗീസ് ചുങ്കത്തില്‍ , വിന്‍സെന്റ് ജോസഫ് , സാംസി കൊടുമണ്‍ , മേരി  ഫിലിപ്പ് , ലൈസി അലക്‌സ് , അലക്‌സ് മുരിക്കാനാനി , ജോയ് ഇട്ടന്‍ , എബ്രഹാം പുതുശേരില്‍ അലക്‌സ് തോമസ് ,ഷീല ജോസഫ് , ശ്രീകുമാര്‍ ഉണ്ണിത്താന്‍ , ഫിലിപ്പോസ് ഫിലിപ്പ് , വിനോദ് കെയര്‍കെ , സജിമോന്‍ ആന്റണി എന്നിവര്‍ ആശയപരമായി സംവദിച്ചു . ഫൊക്കാനയുടെ നവ പ്രവര്‍ത്തങ്ങളും , ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്കായുള്ള  ധന ശേഖരണ മാര്‍ഗങ്ങളെ പറ്റിയും പ്രസിഡണ്ട് ശ്രീ മാധവന്‍ നായര്‍ സംസാരിച്ചു . ഫൊക്കാനയുടെ 2020 കണ്‍വെന്‍ഷന്റെ പ്രത്യേകതളും പ്രാധാന്യവും ശ്രീ പോള്‍ കറുകപ്പള്ളില്‍ വിവരിച്ചു .

ഫൊക്കാന ന്യൂയോര്‍ക്ക് റീജിയണ്‍ പുതിയ കര്‍മ്മ പദ്ധതികള്‍ ആവിഷ്കരിച്ചുഫൊക്കാന ന്യൂയോര്‍ക്ക് റീജിയണ്‍ പുതിയ കര്‍മ്മ പദ്ധതികള്‍ ആവിഷ്കരിച്ചുഫൊക്കാന ന്യൂയോര്‍ക്ക് റീജിയണ്‍ പുതിയ കര്‍മ്മ പദ്ധതികള്‍ ആവിഷ്കരിച്ചുഫൊക്കാന ന്യൂയോര്‍ക്ക് റീജിയണ്‍ പുതിയ കര്‍മ്മ പദ്ധതികള്‍ ആവിഷ്കരിച്ചുഫൊക്കാന ന്യൂയോര്‍ക്ക് റീജിയണ്‍ പുതിയ കര്‍മ്മ പദ്ധതികള്‍ ആവിഷ്കരിച്ചുഫൊക്കാന ന്യൂയോര്‍ക്ക് റീജിയണ്‍ പുതിയ കര്‍മ്മ പദ്ധതികള്‍ ആവിഷ്കരിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക