Image

ബ്രദര്‍ എം. ഇ. ചെറിയാന്‍ സ്മരണകള്‍ പ്രോജ്വലിപ്പിച്ച ഗാനസന്ധ്യ അവിസ്മരണീയമായി

പി.പി. ചെറിയാന്‍ Published on 12 August, 2019
ബ്രദര്‍ എം. ഇ. ചെറിയാന്‍  സ്മരണകള്‍ പ്രോജ്വലിപ്പിച്ച ഗാനസന്ധ്യ അവിസ്മരണീയമായി
ഇര്‍വിങ് (ഡാലസ്) : ജനകീയ ക്രിസ്തീയ ഗാനങ്ങളുടെ രചയിതാവും  സുവിശേഷ പ്രാസംഗീകനും,വേദപണ്ഡിതനുമായ അന്തരിച്ച എം. ഇ. ചെറിയാന്റെ ജീവിത കഥയും ഓരോ ഗാനരചനയുടേയും ചരിത്ര പശ്ചാത്തലവും കോര്‍ത്തിണക്കി അവതരിപ്പിച്ച ഗാനസന്ധ്യ അവിസ്മരണീയമായി. എം. ഇ. ചെറിയാന്റെ മക്കളായ ജെയിംസ് ചെറിയാന്‍, ടൈറ്റസ് ചെറിയാന്‍, ജോസ് ചെറിയാന്‍, കൊച്ചു മകന്‍ വിജു എന്നിവര്‍ പിതാവിന്റെ സ്മരണകള്‍ പങ്കുവെച്ചപ്പോള്‍, ഫിലിപ്പ് അഡ്രൂസ് ഓരോ ഗാനത്തിന്റേയും ചരിത്ര പശ്ചാത്തലം വിവരിച്ചു.

ഞായറാഴ്ച നടന്ന ചടങ്ങില്‍ ബ്രദര്‍ വില്യം ജോണ്‍ പ്രാരംഭ പ്രാര്‍ത്ഥന നടത്തി. ജെറി മോഡിയില്‍ സ്വാഗതം ആശംസിച്ചു. തൃശൂര്‍ സ്വദേശി ജോയി തോമസിന്റെയും ഗായകന്‍ മാത്യു ജോണിന്റെയും സാന്നിധ്യം സംഗീത സന്ധ്യയെ ധന്യമാക്കി. സുവിശേഷകന്‍ ജോണ്‍ കുര്യന്‍ ധ്യാനപ്രസംഗം നടത്തി.

വിവിധ സഭകളില്‍ നിന്നും എത്തിച്ചേര്‍ന്ന ഗായകര്‍, അനിയന്‍ ഡാലസ്, ജെന എന്നിവര്‍ ഗാനങ്ങള്‍ ആലപിച്ചു.

ബ്രദര്‍ എം. ഇ. ചെറിയാന്‍  സ്മരണകള്‍ പ്രോജ്വലിപ്പിച്ച ഗാനസന്ധ്യ അവിസ്മരണീയമായിബ്രദര്‍ എം. ഇ. ചെറിയാന്‍  സ്മരണകള്‍ പ്രോജ്വലിപ്പിച്ച ഗാനസന്ധ്യ അവിസ്മരണീയമായിബ്രദര്‍ എം. ഇ. ചെറിയാന്‍  സ്മരണകള്‍ പ്രോജ്വലിപ്പിച്ച ഗാനസന്ധ്യ അവിസ്മരണീയമായി
Join WhatsApp News
വിദ്യാധരൻ 2019-08-12 11:36:47
" ജനകീയ ക്രിസ്തീയ ഗാനങ്ങളുടെ രചയിതാവ്" എന്ന് വിശേഷിപ്പിക്കുകയും അതോടൊപ്പം ബ്രദർ സഭയിൽ അദ്ദേഹത്തെ തളച്ചിടാൻ ശ്രമിക്കുന്നതും ആ കവിക്ക് ഉണ്ടായിരുന്ന ജനകീയ മനോഭാവത്തോട് ചെയ്യുന്ന അനീതിയാണ് .   അതുകൊണ്ട്  ക്രൈസ്ത്രവരല്ലാത്തവർക്കും  അദ്ദേഹത്തിന്റ കവിതയിലെ രസം മുത്തി കുടിക്കുവാൻ തക്കവണ്ണം  കവിയെ ജനങ്ങളുടെ പൊതു സ്വത്തായി വിട്ടുകൊണ്ട്, അദ്ദേഹത്തിന്റ മക്കളും കൊച്ചുമക്കളും ഒരു സഭയുടെ ലേബലിൽ കൊണ്ടുവരുന്നതിൽ നിന്ന് പിന്തിരിയണം എന്നാണ് എന്റെ അഭിപ്രായം. വേദവിഹാരം  എഴുതിയ മഹാകവി കെ .വി സൈമൺന്റെ കാര്യത്തിലും മതഭ്രാന്തന്മാർക്ക് പറ്റിയതിതും ഇത് തന്നയാണ്  .  യേശു പ്രഘോഷിച്ച അതിർ വരമ്പില്ലാത്ത സ്നേഹത്തെ മനസ്സിലാക്കിയതുകൊണ്ടാണ്  മഹാകവി കെ .വി .സൈമൺ മുണ്ഡകം, ശേതാശ്വതരം, കൈവല്യം മുതലായ ഉപനിഷത്തുകളിലും  ഗീതയിലേക്കും ഒക്കെ കടന്നുപോയി ഇതിന്റ എല്ലാം പൊതു താത്‌പര്യത്തെ വായനക്കാർക്ക് മനസ്സിലാക്കി കൊടുക്കാൻ ശ്രമിച്ചതെന്ന് ഞാൻ കരുതുന്നു .  

"യസ്മാ ദിശ്വ മുദേതി യത്ര രമതേ യസ്മിൻ പുനർലീയതേ 
ഭാസ യസ്യ ജഗദ് വിഭാതി സഹജാനന ദോജ് ജ്വലം യത് മഹഃ 
ശാന്തം ശാശ്വതമക്രിയം യമ പുനർ ഭാവായ ഭൂതേശ്വരം 
ദ്വൈത ധ്വാന്തമപാസ്യ യാന്തി കൃതിനഃ പ്രസ്തൗമി തം പൂരുഷഃ "

എന്നതിലെ  അർത്ഥമായ " ഈ പ്രപഞ്ചം മുഴുവൻ ബ്രഹ്മ്ത്തിൽ നിന്ന് ഉണ്ടാകുന്നുവെന്നും, ബ്രഹ്‌മത്തിൽത്തന്നെ സ്ഥിതി ചെയ്യുന്നു എന്നും, ബ്രഹ്‌മത്തിൽത്തന്നെ ലയിക്കുകയും ചെയ്യുന്നുവെന്നുമുള്ള ചിന്താധാരയെ ഉൾക്കൊണ്ടുകൊണ്ട് ,

"യാതൊന്നിൽ നിന്ന് സർവ്വമുല്പന്നമായിടുന്നു ;
യാതൊന്നിൽ സാഹായത്താൽ നിലനിൽക്കുന്നു സർവ്വം 
യാതൊന്നിൽലെല്ലാ മന്തേ വിലയിക്കുന്നു ദിവ്യ 
'യ'തന്റെ പാദാരവിന്ദങ്ങളെ മമാലംബം ." 

എല്ലാ മതവും ഇന്ന് ഒരു പരാജയമായി മനുഷ്യ ജീവിതത്തെ ദുഷ്ക്കരമാക്കുന്നത്, അവർ എല്ലാത്തിന്റെയും പൊതു താത്‌പര്യമായ മനുഷ്യത്വത്തിൽ നിന്ന് അകന്നുപോകുന്നത് കൊണ്ടാണ് .  അതുകൊണ്ടാണ് നിങ്ങളുടെ യേശു വിഭാവനം ചെയ്ത് സ്വർഗ്ഗം ഭൂമിയിൽ സംജാതമാകാത്തത് 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക