Image

ഡബ്ലിന്‍ യാക്കോബായ പള്ളിയില്‍ മാതാവിന്റെ വാങ്ങിപ്പ് പെരുന്നാള്‍ ഓഗസ്റ്റ് 17 , 18 തീയതികളില്‍

Published on 12 August, 2019
ഡബ്ലിന്‍ യാക്കോബായ പള്ളിയില്‍ മാതാവിന്റെ വാങ്ങിപ്പ് പെരുന്നാള്‍ ഓഗസ്റ്റ് 17 , 18 തീയതികളില്‍
ഡബ്ലിന്‍: സെന്റ് ഗ്രീഗോറിയോസ് യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ് പള്ളിയില്‍ പരിശുദ്ധ കന്യാമറിയത്തിന്റെ വാങ്ങിപ്പ് പെരുന്നാള്‍ ഓഗസ്റ്റ് 17, 18 (ശനി, ഞായര്‍) തീയതികളില്‍ ആഘോഷിക്കുന്നു. 

17 ന് (ശനി) വൈകുന്നേരം 5 ന് സന്ധ്യാപ്രാര്‍ത്ഥനയും സുവിശേഷ യോഗവും പള്ളിയില്‍ നടക്കും. 18ന് (ഞായര്‍) രാവിലെ 9 മുതല്‍ പെരുന്നാള്‍ ശുശ്രുഷകള്‍ പള്ളിയില്‍ നടക്കും. 

സുവിശേഷ യോഗത്തിലും പെരുന്നാള്‍ ശുശ്രുഷകളിലും മലങ്കരയിലെ പ്രസിദ്ധ സുവിശേഷ പ്രസംഗകനായ ഫാ. തമ്പി മറാടി മുഖ്യകാര്‍മികത്വം വഹിക്കും. 

വിവരങ്ങള്‍ക്ക്: ഫാ. ജോബിമോന്‍ സ്‌കറിയ 0876315962, ഷാബു പോള്‍ 0876226087

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക