Image

പരിസ്ഥിതിമാറ്റം സത്യമോ മിഥ്യയോ? (ജി. പുത്തന്‍കുരിശ്)

Published on 12 August, 2019
പരിസ്ഥിതിമാറ്റം സത്യമോ മിഥ്യയോ? (ജി. പുത്തന്‍കുരിശ്)
ഇന്നെന്റെ പച്ചക്കറിതോട്ടം നനയ്ക്കുമ്പോള്‍
ഒന്നാകവെയവതലയാട്ടിയഭിവാദ്യമര്‍പ്പിച്ചു.

പൊള്ളുംതാപത്തില്‍ നിന്നവയുരുകുമ്പോള്‍
തുള്ളിവെള്ളംകൊടുത്തതിനാലാവാമത്!

എന്നും നനയ്ക്കണമെന്നുണ്ടെന്നാകിലുംമരു
തെന്നുള്ള നഗരസഭാചട്ടംലംഘിച്ചുകൂടല്ലോ!

കുറ്റം പറഞ്ഞുകൂടാ നാം അവരെയുംഒട്ടുമെ
വറ്റാതെജലസംഭരണി കാക്കാന്‍ കടപ്പെട്ടോരവര്‍

ഇന്നുനാം കാണുമീകാലാവസ്ഥയില്‍മാറ്റങ്ങള്‍
വന്നിടാന്‍ കാരണം നമ്മള്‍തന്നെ, തീര്‍ച്ച

കാരണമാരായ്കില്‍കാണംഅവിടൊക്കെ
ദുരാഗ്രഹിയാംമര്‍ത്ത്യന്റെകാലടിപ്പാടുകള്‍

കെട്ടിപ്പടുക്കുന്നുകോണ്‍ക്രീറ്റ്‌സൗധങ്ങളെങ്ങും
കെട്ടിക്കിടക്കുന്നൊഴുകാന്‍ മാര്‍ക്ഷമില്ലാതെജലവും. 

വെട്ടിനിരത്തുന്നു നിര്‍ദയംകാനനംനമ്മള്‍
വെട്ടി നിരപ്പാക്കുന്നുവന്മലകളുമതിനൊപ്പം

പൊട്ടിയൊഴുകിയിരുന്നതില്‍ നിന്നും നദികള്‍
പൊട്ടിച്ചിരിച്ചുകിലുകിലാരവത്താലൊരിക്കല്‍

നിന്നുപോയെന്നാലാചിരിയുമാരവോം
ഇന്നുനാം കേള്‍പ്പതോഉരുള്‍പൊട്ടലിന്‍ ശബ്ദവും,

കുത്തിയൊഴുകും ജലപാച്ചിലില്‍ പെട്ട ജനമു
ച്ചത്തില്‍രക്ഷയ്ക്കായ്‌കേഴുന്ന ശബ്ദവും.

വിണ്ടുകീറിക്കിടക്കും നദികളെ കാണുമ്പോള്‍
തൊണ്ടവരളുന്നുകഠിന ‘താപ’ത്താലെനിക്കുമെ!

ഉണ്ടായിരുന്നാ നദീപുളിനങ്ങളിലൊരിക്കല്‍
വിണ്ടലംമുട്ടി നില്ക്കുംമരങ്ങളൊട്ടേറെയും

ഉണ്ടായിരുന്നവയുടെശിഖരങ്ങളില്‍ പക്ഷികള്‍
ഉണ്ടായിരുന്നുകൂമനും കുയിലും പനംതത്തയും

ഉണ്ടായിരുന്നു നാനത്വത്താല്‍ ഈ ധരണിയെ
വിണ്ടലമാക്കി മനുജര്‍ക്ക്തുഷ്ടിയേകി പലതും.

എന്നാലവയൊക്കെ കത്തിക്കരിഞ്ഞു ചാമ്പലായി
അഗ്നിസമാനമാം നരന്റെഅത്യാര്‍ത്തിയാല്‍

ഇന്നും നാം കാണുന്നുഭേദങ്ങള്‍ഋതുക്കളില്‍
ഇന്നന്നിതെന്നറിയാതലങ്കോലമായി, കഷ്ടമെ!

വന്നിടുന്നുമിന്നലുംഇടിയും  പേമാരിയും
ഒന്നരുണനെ കാണാന്‍ കൊതിപൂണ്ടിരിക്കെ;

വന്നിടുന്നുകൊടുംവരള്‍ച്ച കുടിവെള്ള ക്ഷാമവും
ഒന്നൊരുമഴയ്ക്കായികാത്തുകാത്തിരിക്കെ.

മഴ, പെരുമഴയായിവേനല്‍ കനല്‍പോലായി
കുഴഞ്ഞുമറിഞ്ഞുപ്രളയത്തില്‍സര്‍വ്വതും

പരിസ്ഥിതിമാറ്റംശരിയെന്നുശാസ്ത്രജ്ഞര്‍
വെറും നുണയാണതെന്നെതിരാളികള്‍

എന്താകിലുംഎന്തോ നടക്കുന്നുഋതുക്കളില്‍
സന്ദേഹമില്ലതിനുമാറും പരിസ്ഥിതിസാക്ഷി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക