Image

പത്രോസ്സിന്റെ വിലാപം അഥവാ വ്യാജ പണ്ഡിതന്മാരും ഒരു കവിയും (ജോസ് ചെരിപുറം, ന്യൂയോര്‍ക്ക്)

Published on 12 August, 2019
പത്രോസ്സിന്റെ വിലാപം അഥവാ വ്യാജ പണ്ഡിതന്മാരും ഒരു കവിയും (ജോസ് ചെരിപുറം, ന്യൂയോര്‍ക്ക്)
(ഒരു യഥാര്‍ത്ഥ സംഭവത്തെ ആസ്പദമാക്കി ഏകദേശം ഇരുപത്തിരണ്ടു വര്‍ഷങ്ങള്‍ക്ക് മുമ്പ് എഴുതി കൈരളി പത്രത്തില്‍ പ്രസിദ്ധീകരിച്ചത്) (മലയപുലയനാ മാടത്തിന്‍ മുറ്റത്ത് ... എന്ന രീതിയില്‍ ചൊല്ലാം)

കലയെ കൊല ചെയ്തു കുഴി കുത്തി മൂടുന്ന
കാലന്മാര്‍ ചായക്കടയില്‍ കൂടി
ചായയടുപ്പുപോല്‍ അവരുടെയുള്ളിലും
അണയാത്ത അഗ്നി എരിഞ്ഞിരുന്നു
ആരിവന്‍! തന്നിഷ്ടക്കാരനീ താന്തോന്നി
അവനെ നാമൊന്നായിട്ടാക്രമിക്കും

എന്തൊരു ചങ്കൂറ്റം, എന്തൊരു പ്രതിഭാനം
ഈ വിധം ഇവനങ്ങ് എഴുതീടുകില്‍
സൂത്രത്താല്‍ ഓട്ടയടച്ച് നാം നാട്ടാരെ
പറ്റിയ്ക്കും വേല വെളിയ്ക്ക് ചാടും
ചര്‍ച്ച തുടങ്ങീ വിധത്തില്‍ കൊലയാളി
കൂട്ടം- അക്ഷമരായ്, അസ്വസ്ഥരായ്

അവരിലസൂയകൊണ്ടെരിപൊരികൊള്ളുന്ന
അഴകപ്പന്‍ നാരീസ്വരത്തില്‍ ചൊല്ലി
ഒന്ന് കുനിഞ്ഞെന്റെ കാലു നക്കീടാത്തോര്‍
ഓര്‍ക്കുക,അവരെ ഞാന്‍ സംഹരിക്കും

എന്നുമെന്‍ ത്രുക്കാല്‍ക്കല്‍ വന്ന് വണങ്ങണം
വാഴുന്നോരായെന്നെ കണികാണണം
അതുകേട്ട് ശിങ്കിടി പാടാന്‍ മടിച്ചൊരു
''കവിയെ" അതിയാന്‍ പുറത്ത് തള്ളി
അര്‍ഹതക്കുപരി പദവി ലഭിച്ചൊരു
കിഴവനും നാരീ സ്വരത്തെ ചാരി
സഖ്യത്തിനേനകേടാകും അതുകണ്ട്
ഒരുവന്‍ അനുനയം ചൊല്ലി വേഗം

ആരേയും നിന്ദിക്കാന്‍ കൂട്ടു നില്‍ക്കേണ്ട നാം
സ്വന്തമായ് ചിന്തിക്കാന്‍ ആരംഭിക്കാം
പരദൂഷണവീരനാ നിര്‍ദ്ദേശം പുഛിച്ച്
നാരീസ്വരത്തിലമര്‍ത്തി മൂളി
എങ്കിലും പൊതുനന്മ ലക്ഷ്യമാക്കുന്നവര്‍
അവരുടെ ആവശ്യം ഉന്നയിച്ചു

വിജ്ഞാനമുള്ളവര്‍ വിദ്യധനമുള്ളോര്‍**
ചപ്പും ചവറും തിരിച്ചറിയും
മുഖം മൂടിയിട്ട് നാം പറ്റിച്ച് നിര്‍ത്തുന്ന
പൊതുജനം അന്നേരം പ്രതികരിക്കും

ആരേയും കാലു പിടിക്കാതെ നമ്മള്‍ക്ക്
വ്യക്തിത്വമുള്ളവരാകാം മേലില്‍
ശിങ്കിടിമാരെന്ന് നാട്ടുകാര്‍ പുഛിച്ച
പാവങ്ങള്‍ ശക്തന്മാരായിത്തീര്‍ന്നു
കൈകോര്‍ത്തു ചേര്‍ന്നവര്‍ ഒന്നിച്ച്് ചൊല്ലി-
യീ നാരിസ്വരത്തെ പുറത്താക്കുക

**ഇന്നാണെങ്കില്‍ വിദ്യാധരന്‍ എന്നെഴുതുമായിരുന്നു.
**********

Join WhatsApp News
വിദ്യാധരൻ 2019-08-13 00:26:57
വർഷങ്ങൾ എത്ര കഴിഞ്ഞെന്നാലും 
സത്യം സനാതനമാണ് കവി 
അസൂയയും കഷണ്ടിയും സൃഷ്ടിതാവിൻ 
കൈപ്പിഴയാണെന്നാണ് എന്റെ തോന്നൽ 
എവിടെ തിരിഞ്ഞൊന്നു നോക്കിയാലും 
അവിടെല്ലാം 'കള്ളപണ'ങ്ങൾ  മാത്രം 
ചില്ലറയല്ലവ കവി  ഒട്ടേറെയാണ്
കണ്ടാൽ തിരിച്ചറിയാൻ പാടുമാണ്
ശരീരഭാഷയല്പം അറിഞ്ഞിടുകിൽ
നിഷ്പ്രയാസമാണ് പിടികൂടിടുവാൻ  
കാണുമ്പോൾ പച്ചചിരിക്കും 
കാണാത്ത നേരത്ത് പല്ലിറുമും 
കയ്യും തോളത്തിട്ടു നടക്കുമവർ 
അവസരം കിട്ടിയാൽ ഗളംഞെരിക്കും
കലാകാരനാണെന്നാണ് ഭാവം 
സത്യത്തിൽ കൊലയാളിയാണ് 
പിന്നിൽ ഒളിച്ചു പിടിച്ചിരിക്കും 
;പ്ലാക്കെന്ന; കട്ടിപലകയൊന്ന്
ഏതേലും നല്ല എഴുത്തുകാരൻ 
മുന്നിൽ പെട്ടാൽ തലക്കടിച്ചു കൊല്ലാൻ 
പണ്ട് ചായക്കടയായിരുന്നു 
ഇത്തരക്കാരുടെ യോഗസ്ഥലം 
എന്നാൽ ഇന്നുണ്ട് സ്വന്തമായി യോഗസ്ഥലം.
അവിടെയുണ്ട് ഇരിക്കുവാൻ സിംഹാസനവും 
സ്വന്തമായി എഴുതുവാൻ അറിഞ്ഞില്ലേലും 
അറിയാമിവർക്ക് എഴുതിച്ചു മേടിച്ചിടാൻ 
കാശുകൊടുത്തു വരുത്തിടുന്നു 
നാട്ടിൽ നിന്ന് നല്ല എഴുത്തുകാരെ 
അവരുടെ ചാരത്ത് ചേർന്ന് നിന്നും 
അവരെ പട്ടണം ചുറ്റി കാണിപ്പിച്ചും
വേണെങ്കിൽ സ്ട്രിപ്പ് ക്ളബ്ബിൽ കേറ്റി വിട്ടും 
അവതാരിക ഒന്ന് എഴുതിപ്പിച്ചും, 
പിന്നെ പണത്തിൽ  പബ്ലീഷ് ചെയ്‌തും, 
വാങ്ങും അവാർഡുകൾ പലപേരിലവർ. 
വീരപ്പൻ, കൊച്ചുണ്ണി, എസ്കോബാർ 
കൂടാതെ നേടും ഇന്നത്തെ വിലയുള്ള 
'എപ്സ്റ്റൈൻ' അവാർഡും ഒപ്പം
നാരീ സ്വരം കേട്ട് നീ പേടിക്കേണ്ട
ചാരി നിറുത്തി ഒന്ന് കൊടുത്തടുകിൽ
നേരായ സ്വരം പുറത്തു വരും. 
വന്നില്ലേൽ അവനെ വിട്ടിടുക 
സൃഷ്ടിയിൽ വന്ന പിശകെന്ന് ധരിച്ചിടുക    
സത്യസന്ധത എന്ന വാക്ക് 
ഇന്ന് നിഘണ്ടുവിലെങ്ങുമില്ല
അവാർഡിനായി നീ എഴുതിടാതെ 
ആത്മസംപ്രീതിക്കായി എഴുതിടു നീ 
നല്ലതാണെന്നു സ്വയം തോന്നീടുകിൽ 
കുത്തി കുറിച്ചിടു ഈ -താളുകളിൽ 
ലളിതമാം ഭാഷയിൽ എഴുതിടുകിൽ 
പടുക്കളല്ലേലും ഞങ്ങൾ വായിച്ചിടും 

( ചൊല്ലട്ടെകവി മറ്റൊരു  കാര്യം നീ കേട്ടിടേണം  
പണ്ടച്ഛനമ്മമാർ പേര് വിളിച്ചിരുന്നു മക്കളെ  
മത്തായി മാർക്കോസ് ലൂക്കോസ് കൃഷ്ണൻ 
രാമൻ ഭരതൻ ലക്ഷണൻ എന്നൊക്കെ.
നന്നായി വരും മക്കളാ പേരിനൊത്തെന്ന്  
അന്നവർ വൃഥാ സ്വപ്നം കണ്ടിരുന്നു  
എന്നാൽ മിക്കതും തലതിരിഞ്ഞുപോയി
മത്തായി 'മത്തായി' പാമ്പായിഴഞ്ഞിടുന്നു 
മാർക്കോസ് മാർഗ്ഗം മുടക്കി കിടന്നിടുന്നു 
ലൂക്കോസ് നോക്കുന്നു വക്രതയോടെയെല്ലാം 
കൃഷ്ണന്മാർ ചുറ്റുന്നു   സ്ത്രീകളെ പ്രാപിക്കാനായി. 
പണ്ടേ വെറുപ്പായിരുന്നെനിക്കു വിദ്യയിൽ 
ഗുരുത്തക്കേടിലെന്നാൽ ഒന്നാമനായിരുന്നു
വിദ്യയില്ലാത്തോനെ  വിദ്യാധരനെന്നു വിളിച്ച-
യച്ഛൻ ഇന്നില്ലാതിരുന്നെതെന്റെ ഭാഗ്യം )  
 

 
amerikkan mollakka 2019-08-13 18:31:10
ഹള്ളാ ...  ആരാണീ നാരി സ്വരം ..  സുന്നത്തിനു 
 പകരം അവന്റെ കിടുങ്ങാമണി മുറിച്ച് 
ഞമ്മള്   അബനെ ശരിക്കും  ഒരു നാരിയാക്കുന്നുണ്ട് .
ജോസ് സാഹിബ് ഇങ്ങടെ
 നർമ്മം രസാകുന്നുണ്ട് .അമേരിക്കയിലെ ചായക്കട 
സാഹിത്യം ഇപ്പോൾ ഉണ്ടോ? പാവം പാവം 
എയ്ത്തുകാർ. ഇബരൊക്കെ  എന്തിനാണ് 
പടച്ചോനെ ഈ നാരീസ്വരം തേടി നടക്കണ് .
അമേരിക്കൻ മുക്രി 2019-08-14 08:41:06
മാർക്കം കൂടി മാപ്പിള വേഷമിട്ടിട്ടും ങ്ങള് മാന്താൻ മറന്നിട്ടില്ല ല്ലേ മൊല്ലാക്കാ. നിസ്കരിക്കാൻ മറക്കണ്ട
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക