Image

കേരളത്തിന് ആവശ്യമായതെല്ലാം കേന്ദ്രം നല്‍കിയിട്ടുണ്ട്; മതിയെന്ന് മുഖ്യമന്ത്രി പറഞ്ഞു; വി മുരളീധരന്‍

Published on 13 August, 2019
കേരളത്തിന് ആവശ്യമായതെല്ലാം കേന്ദ്രം നല്‍കിയിട്ടുണ്ട്; മതിയെന്ന് മുഖ്യമന്ത്രി പറഞ്ഞു; വി മുരളീധരന്‍

ന്യൂഡല്‍ഹി: പ്രളയക്കെടുതിയില്‍ ബുദ്ധിമുട്ടുന്ന കേരളത്തിന് കേന്ദ്രം ആവശ്യമായ സഹായങ്ങള്‍ നല്‍കിയിട്ടുണ്ടെന്ന് കേന്ദ്ര സഹമന്ത്രി വി മുരളീധരന്‍. കേരളത്തിലെ സ്ഥിതിഗതികള്‍ ശാന്തമാകുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. തുടര്‍ദിവസങ്ങളില്‍ കാര്യമായ പ്രശ്‌നങ്ങള്‍ ഉണ്ടാവില്ലെന്ന് കാലാവാസ്ഥ നിരീക്ഷണകേന്ദ്രവും വ്യക്തമാക്കിയിട്ടുണ്ട്. നിലവില്‍ എന്‍ഡിആര്‍എഫിന്റെ 13 ടീമുകള്‍ കേരളത്തിലുണ്ട്. ആവശ്യമെങ്കില്‍ ഇനിയും ടീമീനെ നല്‍കാമെന്ന് കേന്ദ്രം മുഖ്യമന്ത്രിയെ അറിയിച്ചിരുന്നു. സഹായം മതിയാകുമെന്നാണ് മുഖ്യമന്ത്രി പറഞ്ഞതെന്നും വി മുരളീധരന്‍ പറഞ്ഞു. കേന്ദ്ര ആഭ്യന്തരസഹമന്ത്രി നിത്യാനന്ദറായുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മുരളീധരന്‍.


4.42 കോടിയുടെ മരുന്നുകള്‍ കേന്ദ്രം അനുവദിച്ചിട്ടിണ്ട്. അത് കേരളത്തിലേക്ക് എത്തിക്കാനാവശ്യമായ ആവശ്യമായ സംവിധാനം സംസ്ഥാന സര്‍ക്കാര്‍ ചെയ്യണ. സംസ്ഥാനത്തെ നാശനഷ്ടങ്ങളെ സംബന്ധിച്ച്‌ പ്രാഥമിക റിപ്പോര്‍ട്ട് കിട്ടിയാലേ കേന്ദ്രസഹായത്തിന്റെ കാര്യത്തില്‍ തീരുമാനമെടുക്കാനാകൂ. കൂടുതല്‍ ആളപായമുണ്ടായ വയനാട്ടിലും മലപ്പുറത്തും പതിനാറാം തിയ്യതി കേന്ദ്രമന്ത്രി സന്ദര്‍ശനം നടത്തുമെന്നും മുരളീധരന്‍ പറഞ്ഞു.


അമിത് ഷാ നേരിട്ട് പോകണമെന്ന് നിര്‍ബന്ധമില്ലെന്നും ഡല്‍ഹിയിലെ നേതാക്കള്‍ കേരളത്തിലെ സാഹചര്യം മനസിലാക്കാതെ രാഷ്ട്രീയനേട്ടത്തിനായി പ്രസ്താവനകള്‍ നടത്തുകയാണെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിന് 52.275 കോടിയുടെ അടിയന്തരസഹായം നല്‍കിയതായും മന്ത്രി പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക