Image

വി​മാ​നം വേ​ണ്ട, യാ​ത്രാ സ്വാ​ത​ന്ത്ര്യം മ​തി; കാ​ഷ്മീ​ര്‍ ഗ​വ​ര്‍​ണ​റു​ടെ ക്ഷ​ണം സ്വീ​ക​രി​ച്ച്‌ രാ​ഹു​ല്‍

Published on 13 August, 2019
വി​മാ​നം വേ​ണ്ട, യാ​ത്രാ സ്വാ​ത​ന്ത്ര്യം മ​തി; കാ​ഷ്മീ​ര്‍ ഗ​വ​ര്‍​ണ​റു​ടെ ക്ഷ​ണം സ്വീ​ക​രി​ച്ച്‌ രാ​ഹു​ല്‍
ശ്രീ​ന​ഗ​ര്‍: ജ​മ്മു കാ​ഷ്മീ​രി​ലേ​ക്കു​ള്ള ഗ​വ​ര്‍​ണ​ര്‍ സ​ത്യ​പാ​ല്‍ മാ​ലി​ക്കി​ന്‍റെ ക്ഷ​ണം സ്വീ​ക​രി​ച്ച്‌ വ​യ​നാ​ട് എം​പി രാ​ഹു​ല്‍ ഗാ​ന്ധി. കാ​ഷ്മീ​രി​ലേ​ക്കു വ​രാ​നും സ്ഥി​തി​ഗ​തി​ക​ള്‍ മ​ന​സി​ലാ​ക്കാ​നും രാ​ഹു​ല്‍ ഗാ​ന്ധി​ക്ക് വി​മാ​നം അ​യ​ച്ചു ത​രാ​മെ​ന്ന ഗ​വ​ര്‍​ണ​റു​ടെ വാ​ഗ്ദാ​ന​ത്തോ​ടു പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു രാ​ഹു​ല്‍.

ജ​മ്മു കാ​ഷ്മീ​രും ല​ഡാ​ക്കും സ​ന്ദ​ര്‍​ശി​ക്കാ​നു​ള്ള നി​ങ്ങ​ളു​ടെ മ​ഹ​നീ​യ ക്ഷ​ണം ഞാ​നും ഒ​രു കൂ​ട്ടം പ്ര​തി​പ​ക്ഷ നേ​താ​ക്ക​ളും ഏ​റ്റെ​ടു​ക്കു​ന്നു. ഞ​ങ്ങ​ള്‍​ക്ക് വി​മാ​ന​ത്തി​ന്‍റെ ആ​വ​ശ്യ​മി​ല്ല. എ​ന്നാ​ല്‍ അ​വി​ടെ കു​ടു​ങ്ങി​ക്കി​ട​ക്കു​ന്ന മു​ഖ്യ​ധാ​രാ നേ​താ​ക്ക​ളേ​യും ഞ​ങ്ങ​ളു​ടെ സൈ​നി​ക​രേ​യും കാ​ണാ​നാ​യി യാ​ത്ര ചെ​യ്യാ​നു​ള്ള സ്വാ​ത​ന്ത്ര്യ​മാ​ണ് വേ​ണ്ട​ത്- രാ​ഹു​ല്‍ ട്വീ​റ്റ് ചെ​യ്തു.
കാ​ഷ്മീ​രി​നു​ള്ള പ്ര​ത്യേ​ക പ​ദ​വി റ​ദ്ദാ​ക്കി​യ സ​ര്‍​ക്കാ​ര്‍ നീ​ക്ക​ത്തി​ല്‍ പ്ര​തി​ഷേ​ധി​ച്ച്‌ ജ​മ്മു കാ​ഷ്മീ​രി​ല്‍ അ​ക്ര​മ​ങ്ങ​ള്‍ ന​ട​ന്നി​ട്ടു​ണ്ടെ​ന്നു രാ​ഹു​ല്‍ ഗാ​ന്ധി ആ​രോ​പി​ച്ചി​രു​ന്നു. ഇ​തി​നു മ​റു​പ​ടി പ​റ​യ​വെ​യാ​ണ് കാ​ഷ്മീ​രി​ലെ പ്ര​ശ്ന​ങ്ങ​ളെ കു​റി​ച്ചും അ​ക്ര​മ​ങ്ങ​ളെ കു​റി​ച്ചും സം​സാ​രി​ക്കു​ന്ന​തി​ന് മു​ന്പ് ഇ​വി​ടെ വ​ന്ന് കാ​ര്യ​ങ്ങ​ള്‍ നി​രീ​ക്ഷി​ക്കൂ എ​ന്ന് ഗ​വ​ര്‍​ണ​ര്‍ രാ​ഹു​ലി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ട​ത്. വേ​ണ​മെ​ങ്കി​ല്‍ ഒ​രു വി​മാ​നം അ​യ​ച്ചു ത​രാ​മെ​ന്നും ഗ​വ​ര്‍​ണ​ര്‍ വാ​ഗ്ദാ​നം ചെ​യ്തു. 

പ്ര​ത്യേ​ക പ​ദ​വി റ​ദ്ദാ​ക്കു​ന്ന​തി​നു മു​ന്നോ​ടി​യാ​യി ജ​മ്മു കാ​ഷ്മീ​ര്‍ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത സി​പി​എം എം​എ​ല്‍​എ യൂ​സ​ഫ് ത​രി​ഗാ​മി​യെ സ​ന്ദ​ര്‍​ശി​ക്കാ​ന്‍ കാ​ഷ്മീ​രി​ലെ​ത്തി​യ സീ​താ​റാം യെ​ച്ചൂ​രി​യെ​യും ഡി. ​രാ​ജ​യെ​യും വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ സു​ര​ക്ഷാ സേ​ന ത​ട​ഞ്ഞു​വ​ച്ചി​രു​ന്നു. കാ​ഷ്മീ​ര്‍ മു​ന്‍ മു​ഖ്യ​മ​ന്ത്രി​മാ​രു​മാ​യ ഒ​മ​ര്‍ അ​ബ്ദു​ള്ള, മെ​ഹ്ബൂ​ബ മു​ഫ്തി എ​ന്നി​വ​ര്‍ ഇ​പ്പോ​ഴും വീ​ട്ടു​ത​ട​ങ്ക​ലി​ലാ​ണ്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക