Image

ഹിന്ദു പാകിസ്​താന്‍' പരാമര്‍ശം: തരൂരിന്​ കൊല്‍ക്കത്ത കോടതിയു​ടെ അറസ്​റ്റ്​ വാറണ്ട്​

Published on 13 August, 2019
ഹിന്ദു പാകിസ്​താന്‍' പരാമര്‍ശം: തരൂരിന്​ കൊല്‍ക്കത്ത കോടതിയു​ടെ അറസ്​റ്റ്​ വാറണ്ട്​

കൊല്‍ക്കത്ത: ബി.ജെ.പി വീണ്ടും അധികാരത്തിലേറിയാല്‍ ഇന്ത്യയെ 'ഹിന്ദു പാകിസ്​താന്‍' ആക്കുമെന്ന്​​ വിവാദ പ്രസ്​താവന നടത്തിയ ശശി തരൂര്‍ എം.പിക്കെതിരെ കൊല്‍ക്കത്ത കോടതിയുടെ അറസ്​റ്റ്​ വാറണ്ട്​. മെട്രോപൊളിറ്റന്‍ മജിസ്​ട്രേറ്റ്​ കോടതിയാണ്​​ ​ അറസ്​റ്റ്​ വാറണ്ട്​ പുറപ്പെടുവിച്ചത്​.


ശശി തരൂര്‍ രാജ്യത്തെ അപമാനിച്ചുവെന്നും മത വികാരങ്ങളെ വ്രണപ്പെടുത്തിയെന്നും മതനിരപേക്ഷത തകര്‍ക്കാന്‍ ശ്രമിച്ചുവെന്നും ആരോപിച്ച്‌​ അഭിഭാഷകനായ സുമീത്​ ചൗധരിയാണ്​ കോടതിയില്‍ ഹരജി നല്‍കിയത്​. ആഗസ്​റ്റ്​​ 14ന്​ കോടതിയില്‍ തരൂര്‍ നേരിട്ട്​ ഹാജരാകണമെന്നാണ്​ നേരത്തെ കോടതി ഉതതരവിട്ടിരുന്നു.


ബി.​ജെ.​പി വീണ്ടും അ​ധി​കാ​ര​ത്തി​ല്‍ വ​രു​ക​യും രാ​ജ്യ​സ​ഭ​യി​ല​ട​ക്കം ഭൂ​രി​പ​ക്ഷം ല​ഭി​ക്കു​ക​യും ചെ​യ്​​താ​ല്‍ പു​തി​യ ഭ​ര​ണ​ഘ​ട​ന നി​ല​വി​ല്‍ വ​രു​മെന്നും ഇ​ന്ത്യ​യെ ഹി​ന്ദു പാ​കി​സ്​​താ​നാ​ക്കു​ക​യാ​ണ്​ ബി.​ജെ.​പിയുടെ ല​ക്ഷ്യമെന്നുമായിരുന്നു തരൂരി​​​െന്‍റ വിവാദ പ്രസ്​താവന.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക