Image

വെള്ളക്കെട്ടില്‍നിന്നു കുട്ടികളെ രക്ഷിച്ച പ്രവാസി യുവാവ് കുഴഞ്ഞുവീണു മരിച്ചു

Published on 13 August, 2019
വെള്ളക്കെട്ടില്‍നിന്നു കുട്ടികളെ രക്ഷിച്ച പ്രവാസി യുവാവ് കുഴഞ്ഞുവീണു മരിച്ചു


മലപ്പുറംഃഒഴുക്കില്‍പ്പെട്ട മകനെയും ഭാര്യാസഹോദരന്റെ പുത്രനെയും രക്ഷിക്കുന്നതിനിടെ പ്രവാസി യുവാവിനു ദാരുണാന്ത്യം. മലപ്പുറം കാരത്തൂര്‍ സ്വദേശി അബ്ദുല്‍ റസാഖ് ആണ് മരിച്ചത്. വെള്ളക്കെട്ടില്‍ വീണ കുട്ടികളെ രക്ഷിച്ചു കരയ്ക്ക് എത്തിച്ച ശേഷമാണ് അബ്ദുല്‍ റസാഖ് കുഴഞ്ഞു വീണത്.

വൈകിട്ട് സൗത്ത് പല്ലാറിലാണു കുട്ടികള്‍ അപകടത്തില്‍പ്പെട്ടത്. രക്ഷാപ്രവര്‍ത്തനത്തിനു ശേഷം മുങ്ങിത്താണ റസാഖിനെ നാട്ടുകാര്‍ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഗള്‍ഫില്‍നിന്ന് അവധിക്ക് നാട്ടിലെത്തിയ റസാഖ് ഈ മാസം അവസാനം തിരിച്ചു പോകാനിരിക്കെയാണു ദുരന്തം. നസീമയാണു ഭാര്യ. മൂന്ന് മക്കളുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക