Image

സംഘര്‍ഷങ്ങളൊഴിഞ്ഞു; ജമ്മു കശ്മീരില്‍ ഒക്ടോബറില്‍ നിക്ഷേപക സംഗമം

Published on 13 August, 2019
സംഘര്‍ഷങ്ങളൊഴിഞ്ഞു; ജമ്മു കശ്മീരില്‍ ഒക്ടോബറില്‍ നിക്ഷേപക സംഗമം


ന്യൂഡല്‍ഹി: ജമ്മു കശ്മീരില്‍ ഒക്ടോബര്‍ മാസത്തില്‍ നിക്ഷേപക സംഗമം സംഘടിപ്പിക്കുമെന്ന് സര്‍ക്കാര്‍. ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ഭരണഘടനയുടെ 370ാം അനുച്ഛേദം ഭേദഗതി ചെയ്തതിനു പിന്നാലെയാണ് നിക്ഷേപകരെ ആകര്‍ഷിക്കാനുള്ള പദ്ധതിയുമായി സര്‍ക്കാര്‍ രംഗത്തെത്തുന്നത്. ഒക്ടോബര്‍ 12 മുതല്‍ 14 വരെ ശ്രീനഗറിലാണ് സംഗമം. എട്ടിലധികം രാജ്യങ്ങളില്‍നിന്നുള്ളവര്‍ സംഗമത്തില്‍ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

നിക്ഷേപക സംഗമത്തിന് തയ്യാറെടുക്കുന്നതിന് വളരെ കുറച്ച് സമയം മാത്രമാണ് ലഭിച്ചതെങ്കിലും സംഗമം വലിയ വിജയമാക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചതായി വാണിജ്യവ്യവസായ പ്രിന്‍സിപ്പല്‍ സെക്രട്ടറി എന്‍.കെ ചൗധരി പറഞ്ഞു.

വിനോദസഞ്ചാരം, കൃഷി, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളില്‍ ജമ്മു കശ്മീരിലേയ്ക്ക് വലിയ നിക്ഷേപങ്ങള്‍ക്കുള്ള അവസരമാണ് ഒരുങ്ങുന്നത്. എന്നാല്‍ 370ാം അനുച്ഛേദത്തിന് ഭേദഗതി വരുത്തിയതും നിക്ഷേപക സംഗമവും തമ്മില്‍ ബന്ധമൊന്നും ഇല്ലെന്നും ചൗധരി പറഞ്ഞു. കശ്മീരില്‍ നിലവിലുള്ള സാഹചര്യം ക്രമേണ മെച്ചപ്പെടുമെന്നും നിക്ഷേപക സംഗമത്തെ ബാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക