Image

വേലുത്തമ്പിദളവ പുരസ്കാരം മാധവന്‍ ബി നായര്‍ക്ക്

ശ്രീകുമാര്‍ ഉണ്ണിത്താന്‍ Published on 15 August, 2019
 വേലുത്തമ്പിദളവ പുരസ്കാരം മാധവന്‍ ബി നായര്‍ക്ക്
ചിത്രകലാമണ്ഡലം വേലുത്തമ്പിദളവ സ്മാരക കേന്ദ്രം ഏര്‍പ്പെടുത്തിയ 2018 ലെ വേലുത്തമ്പിദളവ ദേശിയ പുരസ്കാരത്തിന് ഫൊക്കാന പ്രസിഡന്റ് മാധവന്‍ ബി നായര്‍ അര്‍ഹനായി.

കേരളത്തിലേയും അമേരിക്കയിലേയും സാമൂഹിക സാംസ്കാരിക രംഗത്തെ മികച്ച സേവനത്തിനാണ് പുരസ്!കാരത്തിനു അര്‍ഹാനായത് .  50,111  രൂപയുടെ ക്യാഷ് അവാര്‍ഡും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്!കാരമെന്ന് ചിത്രകലാമണ്ഡലം വേലുത്തമ്പിദളവ സ്മാരക കേന്ദ്രം ജനറല്‍ സെക്രട്ടറി സുദര്‍ശനന്‍ കാര്‍ത്തികപ്പറമ്പില്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. , ഡോ. വിളക്കുടി രാജേന്ദ്രന്‍ ചെയര്‍മാനും  ഡോ. രഞ്ജിത് പിള്ള, കല്ലിയൂര്‍ ഗോപകുമാര്‍ അംഗങ്ങളുമായ ജൂറിയാണ് ജേതാവിനെ തെരഞ്ഞുടുത്ത്. എം.വി .രാഘവന്‍, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, എം .പി . വിരേന്ദ്ര കുമാര്‍, മുന്‍ മുഖ്യമന്ത്രി അച്യുതാനന്ദന്‍ , എം ഡോ. ആര്‍ .തമ്പാന്‍ തുടങ്ങിയവര്‍ മുന്‍പ് ഈ  പുരസ്!കാരത്തിനു അര്‍ഹനായിട്ടുണ്ട്.
  
വേലുത്തമ്പിദളവ പുരസ്കാരം  നേടിയ  പ്രസിഡന്റ് മാധവന്‍ ബി നായര്‍ക്ക്  ഫൊക്കാന എക്‌സികുട്ടീവ് കമ്മിറ്റിയും  നാഷണല്‍ കമ്മിറ്റിയും ട്രസ്റ്റി ബോര്‍ഡും   ആശംസകള്‍ അറിയിച്ചു.

Join WhatsApp News
വേലുത്തമ്പി ദളവ 2019-08-15 11:43:53
പുരസ്കാരങ്ങൾ ഏറ്റു വാങ്ങാൻ മാധവൻ നായരുടെ ജീവിതം ഇനിയും ബാക്കി..
സുരേന്ദ്രൻ നാ 2019-08-15 22:48:55
ഝാൻസിറാണി അവാർഡ് എനിക്കും
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക