Image

സ്റ്റേസി ഏബ്രാംസിന് വൈസ് പ്രസിഡന്റ് സ്ഥാനാത്തേയക്ക് മത്സരിക്കുവാന്‍ ആഗ്രഹം (ഏബ്രഹാം തോമസ്)

ഏബ്രഹാം തോമസ് Published on 16 August, 2019
സ്റ്റേസി ഏബ്രാംസിന് വൈസ് പ്രസിഡന്റ് സ്ഥാനാത്തേയക്ക് മത്സരിക്കുവാന്‍ ആഗ്രഹം (ഏബ്രഹാം തോമസ്)
കഴിഞ്ഞ വര്‍ഷം നേരിയ ഭൂരിപക്ഷത്തിന് ജോര്‍ജിയ ഗവര്‍ണര്‍ തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട ഡെമോക്രാറ്റിക് പാര്‍ട്ടിനേതാവ് സ്റ്റേസി ഏബ്രാംസ് പ്രസിഡന്റ് സ്ഥാനാര്‍്തഥിയാവാന്‍ പ്രൈമറികളില്‍ മത്സരരംഗത്തുണ്ടാവുമെന്ന് നിരീക്ഷകര്‍ പ്രതീക്ഷിച്ചു. അടുത്ത വര്‍ഷം നടക്കുന്ന സെനറ്റ് മത്സരത്തില്‍ സ്ഥാനാര്‍ത്ഥിയായി ഏബ്രാംസിനെ പ്രതീക്ഷവരുമുണ്ട്. രണ്ടും അസ്ഥാനത്തായിരുന്നു എന്ന് ഇവരുടെ പുതിയ പ്രസ്താവന വ്യക്തമാക്കുന്നു.
ഏത് ഡെമോക്രാറ്റിക് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിക്കുമൊപ്പം ഏത് ഡെമോക്രാറ്റിക് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിക്കുമൊപ്പം വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയാവാന്‍ താന്‍ തയാറാണെന്ന് ഇവര്‍ വ്യക്തമാക്കി. ഇതിനായി ഇവര്‍ ചില ഡെമോക്രാറ്റിക് പ്രസിഡന്റ് സ്ഥാനാര്‍്തഥികളുമായി ചര്‍ച്ച നടത്തിക്കഴിഞ്ഞു.

ഈ ചിന്ത ഞാന്‍ പരസ്യമാക്കാന്‍ കാരണം ഈ സ്ഥാന(വൈസ് പ്രസിഡന്റ്)ത്തിന് വേണ്ടി സ്ഥാനാര്‍ത്ഥിയാക്കാന്‍ കഴിയും എന്നുള്ളത് കൊണ്ട് മാത്രമല്ല, എനിക്ക് ഏറ്റെടുക്കുവാന്‍ കഴിയുന്ന ഏറ്റവും മെച്ചമായ റോള്‍ ഏതാണെന്ന് എനിക്കറിയണം. ഈ ദിശയിലേയ്ക്ക് എനിക്ക് ലഭിക്കുന്ന സൂചനകള്‍ ശുഭോദര്‍ക്കമാണ്. വോട്ടര്‍മാരെ അടിച്ചമര്‍ത്തുന്ന ഇപ്പോഴത്തെ നയത്തെ കുറിച്ച് ഞാന്‍ രണ്ട് പ്രസിഡന്റ് സ്ഥാനാര്‍്തഥികളുമായി സംസാരിച്ചു. വോട്ടര്‍ സപ്പറഷന്‍ അവരുടെ ഒന്നാമത്തെ പ്രശ്‌നമാക്കണമെന്ന് പറഞ്ഞു. രണ്ടാമതായി ജോര്‍ജിയ ഒരു പ്രധാന മത്സരഭൂമിയായി അംഗീകരിക്കണം.

സെനറ്റ് മത്സരത്തില്‍ നിന്ന് ഞാന്‍ മാറി നില്‍ക്കാന്‍ കാരണം എനിക്ക് സെനറ്റില്‍ സേവനം നടത്തണം എന്നാഗ്രഹമില്ല. സെനറ്റ് മ്ത്സരത്തിലുള്ള അനുയോജ്യരായവരെ സെനറ്റില്‍ എത്തിക്കുവാന്‍ ഞാന്‍ പരിശ്രമിക്കും. ഇവര്‍ വോട്ടര്‍ സപ്രഷനെതിരെ പോരാടും. 2018 ലെ തിരഞ്ഞെടുപ്പ് പ്രചരണത്തിലെ പാഠങ്ങള്‍ ഉള്‍ക്കൊണ്ട് പ്രവര്‍ത്തിക്കും. എന്റെ അടുത്ത പരിപാടി പ്രൈമറികള്‍ പുരോഗമിക്കുവാന്‍ വേണ്ടി കാത്തിരിക്കുകയാണ് ഞാന്‍. ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ പ്രസിഡന്റ് സ്ഥാനാര്‍്തഥിയാവാന്‍ നോമിനേഷന്‍ ലഭിക്കുന്ന ഏതൊരു വ്യക്തിയ്ക്കുമൊപ്പം വൈസ് പ്രസിഡന്റ് സ്ഥാനാര്‍്തഥിയാവുക ഒരു ബഹുമതിയായി ഞാന്‍ കരുതുന്നു. പ്രൈമറികള്‍ വോട്ടര്‍ സപ്രഷനെതിരെ പോരാടാനുള്ള അവസരമാക്കി മാറ്റാനുള്ള പുറപ്പാടിലാണ് ഞങ്ങള്‍.

ഇപ്പോള്‍ ഇലക്ടബിലിറ്റി(തിരഞ്ഞെടുക്കപ്പെടാന്‍ സാധ്യത) പ്രായം ചെന്ന, വെളുത്ത വര്‍ഗക്കാരനായ പുരുഷനാണ് എന്ന് തോന്നുമെങ്കിലും മത്സരരംഗം മാറും എന്നാണ് ഞാന്‍ കരുതുന്നത്. ആരാണ് ഇലക്ടബിള്‍ എന്ന ചര്‍ച്ച തന്നെ നമുക്ക് വഴി മാറേണ്ടതുണ്ട്. നാം നേരിടുന്ന വെല്ലുവിളികള്‍- ഏക ജനയിതാവായ വെളുത്ത വര്‍ഗക്കാരിയായ അമ്മ പൊതുയാത്രാസൗകര്യം ഇല്ലാതെ തന്റെ കുട്ടിയെ സ്‌ക്കൂളില്‍ കൊണ്ടു വിട്ടിട്ട് ജോലിക്ക് ഹാജരാവുന്നതിന്റെയും ഇന്റര്‍നെറ്റ് സൗകര്യം ഇല്ലാത്ത കറുത്ത വര്‍ഗക്കാരനായ കര്‍ഷകന്‍ തന്റെ ഉല്‍പന്നം വില്‍ക്കുവാന്‍ ശ്രമിക്കുന്നതിന്റെയും പ്രശ്‌നങ്ങള്‍ മനസിലാക്കുവാന്‍ കഴിയണം. വിലങ്ങുതടികള്‍ ഒഴിവാക്കാന്‍ കഴിയുന്ന രാഷ്ട്രീയം ഉണ്ടാവണം. തന്റെ പരാജയത്തെക്കുറിച്ച് ഏബ്രാംസ് പറയുന്നത് ഓരോ ദിവസവും താന്‍ ദുഃഖിക്കുന്നത്(എതിരാളി) ബ്രയാന്‍ കെമ്പിന് ഈ സംവിധാനത്തെ മുഴുവന്‍ ജാരജമാക്കാനും അര്‍ഹരായവര്‍ക്ക് സമ്മതിദാനാവകാശം നിഷേധിക്കുവാനും കഴിയുന്നതിനെ കുറിച്ചാണ് എന്നാണ്.
കടുത്ത ഭാഷയില്‍ പ്രതികരിക്കുക, പ്രസിഡന്റ് ഡോണള്‍ഡ് ട്രമ്പിനെ നിശിതമായി വിമര്‍ശിക്കുക ഇവ ഏബ്രാംസിന്റെ ദിനചര്യയായി മാറിയിരിക്കുകയാണെന്ന് പറയാം. അമേരിക്കന്‍ സംവിധാനത്തില്‍ വൈസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെടുക അനായാസം സംഭവിക്കാവുന്ന കാര്യമാണ്. വിജയസാധ്യതയുള്ള പ്രസിഡന്റ് സ്ഥാനാര്‍്തഥിയുടെ റണ്ണിംഗ് മേറ്റായാല്‍ മാത്രം മതി. പ്രസിഡന്റ് സ്ഥാനാര്‍്തഥിക്കും വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിക്കും ഒരേ കോളത്തില്‍ ഒന്നിച്ചാണ് വോട്ടര്‍ വോട്ട് രേഖപ്പെടുത്തുന്നത്. കറുത്ത വര്‍ഗക്കാരി എന്ന പരിഗണനയും ഏബ്രഹാംസിന് അനുകൂലമായ ഘടകമാണ്.


സ്റ്റേസി ഏബ്രാംസിന് വൈസ് പ്രസിഡന്റ് സ്ഥാനാത്തേയക്ക് മത്സരിക്കുവാന്‍ ആഗ്രഹം (ഏബ്രഹാം തോമസ്)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക