Image

അമ്മയാകാനൊരുങ്ങി സാമന്ത ; ഇന്‍ഡസ്ട്രി വിടാനൊരുങ്ങി നടി

Published on 16 August, 2019
അമ്മയാകാനൊരുങ്ങി സാമന്ത ; ഇന്‍ഡസ്ട്രി വിടാനൊരുങ്ങി നടി

ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ തെന്നിന്ത്യന്‍ സൂപ്പര്‍ താരമാണ് സാമന്ത അക്കിനേനി. തെലുങ്ക് താരം നാഗചൈതന്യയുമായുളള വിവാഹ ശേഷവും നടി സിനിമകളില്‍ സജീവമായി അഭിനയിച്ചിരുന്നു. ആരാധകര്‍ക്ക് ഏറെ ഇഷ്ടമുള്ള താര ദമ്ബതികളാണ് ഇരുവരും. വിവാഹ ശേഷം മജിലി എന്ന സിനിമയില്‍ ഇരുവരും ഒന്നിച്ച്‌ അഭിനയിച്ചിരുന്നു.


സാമന്തയുമായി ബന്ധപ്പെട്ട് പുറത്തിറങ്ങിയ പുതിയൊരു റിപ്പോര്‍ട്ട് സോഷ്യല്‍ മീഡിയയില്‍ ഒന്നടങ്കം വൈറലായി മാറികൊണ്ടിരിക്കുകയാണ്. സാമന്ത സിനിമകളില്‍ നിന്നും ഇടവേളയെടുക്കാന്‍ ഒരുങ്ങുന്നുവെന്ന തരത്തിലാണ് റിപ്പോര്‍ട്ടുകള്‍ ഇപ്പോള്‍ വരുന്നത്. നടി ഗര്‍ഭിണിയാണെന്നും സിനിമ വിടാന്‍ തീരുമാനിച്ചതായുമാണ് പുതിയ വാര്‍ത്ത.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക