Image

കാറ്റും കുരുവിയും-(കവിത: മനോജ് തോമസ്, അഞ്ചേരി)

മനോജ് തോമസ്, അഞ്ചേരി Published on 16 August, 2019
 കാറ്റും കുരുവിയും-(കവിത: മനോജ് തോമസ്, അഞ്ചേരി)
കൊച്ചു കൂട്ടുകാര്‍ക്കുവേണ്ടിയുള്ള  ഒരു നാടന്‍  പാട്ടാണിത്. ഗാനത്തിന്റെ  യൂട്യൂബ്    വീഡിയോ  കാണുവാന്‍  പാട്ടിന്‌ടെ  താഴെ   കാണുന്ന  ലിങ്ക്  ക്ലിക്ക്  ചെയ്യുക .     

കാറ്റടിച്ചു  കടലിരമ്പി തിരകള്‍ ആര്‍ത്തു.
അല കടലിന്‍ തിരകളില്‍ , നുര നിറയും മലരിയില്‍
തെന്നി തെന്നി നീങ്ങും കൊച്ചു വള്ളത്തിന്മേല്‍
പത്തടി നീളും കൊതുബു വള്ളത്തിന്മേല്‍
വല വീശാന്‍ വായോ , മുക്കുവനെ നീ വായോ ,
മുക്കുവനെ നീ വായോ ,മുക്കുവനെ നീ വായോ .


കാറ്റിന്റെ  പാട്ടിനുമുണ്ടൊരു  താളം ,
താളത്തില്‍  കൊട്ടിടും  ക്യ്കള്‍ തന്‍ മേളം .
പാട്ട് പാടീടാനും  താളം പിടിക്കാനും
നീ വരുമോ , നീ വരുമോ , കുഞ്ഞാറ്റ പുംകുരുവീ
എന്റെ  കുഞ്ഞാറ്റ  തേന്‍കുരുവീ,
എന്റെ  കുഞ്ഞാറ്റ  തേന്‍കുരുവീ .


ഇല്ലികാടിന്‍ടെ മര്‍മര സുന്ദര  രാഗം
രാഗം മീട്ടുന്ന  കുഞ്ഞിളം  കാറ്റിന്  കോപം.
കുഞ്ഞിളം  കാറ്റിന്  കോപം  പിടിപെട്ടു
മാമര കൂട്ടങ്ങള്‍  കാറ്റില്‍ ഉലക്കുബോള്‍
നീ വരുമോ , നീ വരുമോ , കുഞ്ഞാറ്റ പുംകുരുവീ
എന്റെ  കുഞ്ഞാറ്റ  തേന്‍കുരുവീ.


പുഞ്ച വയല്‍  കൊയ്ത്ത്  അടുത്ത  കാലം
പച്ച പാടത്ത്  പനം തത്ത പാടീ ..
മകര കൊയ്ത്തിന്  കറ്റ മുറിച്ചിട്ട്
കൊന്ന തെങ്ങിന്‍ മേലെ കൂടു കൂട്ടീടുവാന്‍
നീ  വരുമോ നീ  വരുമോ  പച്ച പനം തത്തേ
കൊച്ചു കുഞ്ഞി  പനം തത്തേ..


നാടാകെ മാവ് പൂത്ത കാലം
മാവിന്‍ കൊമ്പിലന്നു കുയിലമ്മ  പാടി..
മാന്തളിര്‍ തിന്നു  മദിച്ചു  മയങ്ങിട്ടു ,
കാക്ക കൂട്ടിലെ  ,മുട്ടയിട്ടിടുവാന്‍
നീ വരുമോ , നീ വരുമോ, കുഞ്ഞി കരിം കുയിലേ .
എന്റെ  കുഞ്ഞിളം  പൂകുയിലേ ..


കാറ്റടിച്ചു  കടലിരമ്പി തിരകള്‍ ആര്‍ത്തു .
അല കടലിന്‍ തിരകളില്‍ , നുര നിറയും മലരിയില്‍
തെന്നി തെന്നി നീങ്ങും കൊച്ചു വള്ളത്തിന്മേല്‍
പത്തടി നീളും കൊതുബു വള്ളത്തിന്മേല്‍
വല വീശാന്‍ വായോ , മുക്കുവനെ നീ വായോ ,
മുക്കുവനെ നീ വായോ ,മുക്കുവനെ നീ വായോ .



മനോജ് തോമസ് , അഞ്ചേരി.







Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക