Image

കുവൈത്തില്‍ കുഴഞ്ഞു വീണു മരിച്ചു

Published on 16 August, 2019
കുവൈത്തില്‍ കുഴഞ്ഞു വീണു മരിച്ചു


കുവൈത്ത്: കണ്ണൂര്‍ മുണ്ടയാട് സ്വദേശി അജേഷ് കുമാര്‍ (49) കുവൈത്ത് സിറ്റിയിലെ താമസ സ്ഥലത്ത് കുഴഞ്ഞു വീണു മരിച്ചു. പരേതന്‍ അബാസിയ മൂകാംബിക ജ്വല്ലറി ജീവനക്കാരനായിരുന്നു. ഭാര്യയും രണ്ടു കുട്ടികളും ഉണ്ട്.

മൃതശരീരം നാട്ടിലേക്ക് കൊണ്ടുപോകുവാനുള്ള നടപടികള്‍ കുവൈത്തിലെ കണ്ണൂര്‍ നിവാസികളുടെ കൂട്ടായ്മയായ ഫ്രണ്ട്‌സ് ഓഫ് കണ്ണൂര്‍ കുവൈറ്റ് എക്‌സ്പാറ്റ്‌സ് അസോസിയേഷന്റെ (ഫോക്ക്) നേതൃത്വത്തില്‍ പൂര്‍ത്തീകരിച്ച് 16 നു രാവിലെ എത്തിഹാദ് വിമാനത്തില്‍ കോഴിക്കോടെത്തിക്കും. 

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക