നിക്ക് ജോനാസ് പെര്‍ഫെക്ട് ഹസ്ബന്‍ഡ് എന്നു പ്രിയങ്ക
Published on 16 August, 2019
ബോളിവുഡ് ആഘോഷമാക്കിയഒന്നായിരുന്നു പ്രിയങ്ക ചോപ്രയുടെയും ഗായകന് നിക്ക് ജോനാസിന്റെയും വിവാഹം. 2018 ഡിസംബര്‍ ഒന്നിനാണ് ജോധ്പൂരിലെ ഉമൈദ് ഭവന് പാലസില്‍ വച്ച് നിക്ക് പ്രിയങ്കയെ സ്വന്തമാക്കിയത്. 37 കാരിയായ പ്രിയങ്കയും 26കാരനായ നിക്കും തമ്മില്‍ വിവാഹിതരാകുന്നു എന്ന വാര്‍ത്ത പുറ്തതു വന്നതിനു പിന്നാലം വിമര്‍ശനങ്ങളും നാലുപാടു നിന്നും ഉയര്‍ന്നിരുന്നു. എന്നാല്‍ ഒരു വിധത്തിലുള്ള വിമര്‍ശനങ്ങള്‍ക്ക് ചെവി കൊടുക്കാതെയും തങ്ങളുടെ പ്രണയത്തെ ബാധിക്കാതെയും ഇരുവരും ശ്രദ്ധിച്ചു. എല്ലാ വിമര്‍ശനങ്ങളെയും അതിജീവിക്കുകയും വിവാഹത്തിലൂടെ ഒരുമിക്കുകയും ചെയ്ത ഇരുവരും തങ്ങളുടെ ജീവിതത്തിലെ മനോഹരമായ നിമിഷങ്ങളെ കുറിച്ചുള്ള വിവരങ്ങളും ചിത്രങ്ങളും സോഷ്യല്‍ മീഡിയായില്‍ ആരാധകര്‍ക്കായി പങ്കു വയ്ക്കാറുമുണ്ട്.
ഇപ്പോള്‍ ഒരു ഓണ്‍ലൈന്‍ മാധ്യമത്തിനു നല്കിയ അഭിമുഖത്തില്‍ നിക് ജോനാസിനെ സംബന്ധിച്ച ചില കുസൃതി കാര്യങ്ങള്‍ വെളിപ്പെടുത്തിയിരിക്കുകയാണ് പ്രിയങ്ക. എല്ലാ ദിവസവും താന്‍ ഉണരുമ്പോള്‍ തന്റെ മുഖത്തു നോക്കി ഇരിക്കണമെന്നുള്ളത് നിക്കിന്റെ നിര്‍ബന്ധമാണെന്നാണ് പ്രിയങ്കയുടെ വെളിപ്പെടുത്തല്‍.അതോടൊപ്പം തന്നെ നിക്കിനെ പെര്‍ഫെക്ട് ഹസ്ബന്‍ഡ് എന്നു വിശേഷിപ്പിക്കുകയാണ് താരം. ഓണ്‍ലൈന്‍ മാധ്യമത്തിനു നല്കിയ അഭിമുഖത്തില്‍ പ്രിയങ്ക നിക്കിനെ കുറിച്ചു പറയുന്നതിങ്ങനെ.
"" ഇതാണ് ശരിക്കും നിങ്ങള്‍ ഹസ്ബന്‍ഡില്‍ നിന്നും ആഗ്രഹിക്കുന്നത്. എന്നാല്‍ അത് വളരെ അലോരസമാണ് താനും. താന്‍ ഉണരുമ്പോള്‍ നിക്കിന് എന്റെ മുഖത്തേക്ക് നോക്കിയിരിക്കണം . അത് നിര്‍ബന്ധമാണ്. അപ്പോള്‍ ഞാന്‍ പറയും. ഇപ്പോള്‍ ഉറക്കം തൂങ്ങിയിരിക്കുകയല്ലേ. ഞാന്‍ പോയി മസ്ക്കാരയും മേക്കപ്പുമെല്ലാം ഇട്ടു വരാം എന്ന്. പക്ഷേ അത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണെങ്കിലും വളരെ മാധുര്യമുള്ള ഒന്നാണ്. ""നീ ഉണരുന്നതു വരെ നിന്നെ നോക്കി ഇരുന്നോട്ടെ'' എന്നാണ് നിക്കിന് ഇക്കാര്യത്തില്‍ പറയാനുള്ളത്. താന്‍ ഇത് തമാശ പറയന്നതല്ല. വളരെ മനോഹരമായ അനുഭവമാണെന്നും പ്രിയങ്ക പറയുന്നു.
തങ്ങളുടെ ഇരുവരുടെയും തിരക്കേറിയ ജീവിതത്തില്‍ ഒരുമിച്ചു കഴിയാനുള്ള സമയം എങ്ങനെ കണ്ടെത്തുന്നു എന്നതിനെ കുറിച്ചും പ്രിയങ്ക പറയുന്നു.
""ഞങ്ങള്‍ക്കിടയില്‍ ഒരു നിയമം ഉണ്ട്. ഒരാഴ്ചയില്‍ കൂടുതല്‍ പരസ്പരം കാണാതിരിക്കാന്‍ ഞങ്ങള്‍ സമ്മതിക്കില്ല. ഞങ്ങള്‍ക്കിരുവര്‍ക്കും വ്യത്യസ്തമായ വ്യക്തിപരമായ കരിയര്‍ ഉണ്ട്. എങ്കിലും പരസ്പരം കാണാനും ഒരുമിച്ചു കഴിയാനുമുള്ള അവസരങ്ങള്‍ ഞങ്ങള്‍ സൃഷ്ടിക്കും.'' പ്രിയങ്ക പറയുന്നു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല