Image

നൊമ്പരക്കാഴ്ചയായി കിങ്ങിണി, ഉറ്റവരേ തേടി ഒരാഴ്ച

Published on 16 August, 2019
നൊമ്പരക്കാഴ്ചയായി കിങ്ങിണി, ഉറ്റവരേ തേടി ഒരാഴ്ച
പോത്തുകല്‍: മലയിടിഞ്ഞ് ഒരാഴ്ച പിന്നിട്ടിട്ടും ഉറ്റവരെ കാത്തു കഴിയുന്ന 'കിങ്ങിണി' പൂച്ച നൊമ്പര കാഴ്ചയായി. മണ്ണുമാന്തി യന്ത്രത്തിന്റെ കൊട്ടയില്‍ നിന്ന് വീഴുന്ന ചളിമണ്ണിലേക്ക് ബന്ധുക്കളോടൊപ്പം കിങ്ങിണിയും ആകാംക്ഷയോടെ നോക്കി നില്‍ക്കുകയാണ്. പലപ്പോഴും സങ്കടം നിര്‍ത്താനാവാതെ രക്ഷാപ്രവര്‍ത്തകരുടെ കാലിലൂടെ മുട്ടിയൊരുമ്മി തന്റെ യജമാനന്മാരെ തിരികെ തരുമോ എന്ന് പറയാതെ പറയുകയാണ് കിങ്ങിണി.

കൂടി നില്‍ക്കുന്നവരില്‍ ചിലര്‍ ഇട്ടു കൊടുക്കുന്ന ബിസ്ക്കറ്റ് പോലും തിന്നാതെ ഉറ്റവരെ തേടുകയാണ് കിങ്ങിണി. കോളനിക്കാരുമായി നല്ല അടുപ്പം കാണിച്ചിരുന്ന കിങ്ങിണി ദുരന്തത്തിന് ശേഷം കാര്യമായി ഭക്ഷണം കഴിക്കാതെ എല്ലും തോലുമായതായി നിവാസികള്‍ പറയുന്നു.

കോളനിക്കാരില്‍ കുടുംബാംഗത്തെ പോലെയാണ് ഓമന മൃഗങ്ങള്‍ കഴിയാറുള്ളത്. പട്ടിയും പൂച്ചയും കോളനിയിലെ മിക്ക വീടുകളിലേയും സ്ഥിരാംഗങ്ങളാണ്. മണ്ണിടിച്ചിലില്‍ ആയുസ്സിന്റെ നീളം കൊണ്ട് കിങ്ങിണി രക്ഷപ്പെട്ടെങ്കിലും ഓമന മൃഗങ്ങള്‍ പലതും മണ്ണിനടിയിലാണ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക