Image

കോണ്‍ഗ്രസില്‍ നിന്ന്‌ കൂറുമാറി ബിജെപിയിലെത്തിയ കര്‍ണാടക എംഎല്‍എ സ്വന്തമാക്കിയത്‌ 10 കോടിയുടെ റോള്‍സ്‌ റോയ്‌സ്‌

Published on 17 August, 2019
കോണ്‍ഗ്രസില്‍ നിന്ന്‌ കൂറുമാറി ബിജെപിയിലെത്തിയ കര്‍ണാടക എംഎല്‍എ സ്വന്തമാക്കിയത്‌ 10 കോടിയുടെ റോള്‍സ്‌ റോയ്‌സ്‌
ബംഗളൂരു:കോണ്‍ഗ്രസില്‍ നിന്ന്‌ കൂറുമാറി ബിജെപിയിലെത്തിയ എംഎല്‍എ 10 കോടിയിലേറെ വിലവരുന്ന ആഡംബര കാര്‍ സ്വന്തമാക്കി.

 ബിജെപിയുടെ ഓപ്പറേഷന്‍ ലോട്ടസിന്റെ ഭാഗമായി കര്‍ണാടകയിലെ കോണ്‍ഗ്രസില്‍ നിന്ന്‌ കൂറുമാറി ബിജെപി പക്ഷത്തേക്കെത്തിയ എം ടി ബി നാഗരാജ്‌ ആണ്‌ 11 കോടി വിപണിവിലയുള്ള റോള്‍സ്‌ റോയ്‌സ്‌ സ്വന്തമാക്കിയത്‌. ഇതോടെ വില കൂടിയ കാറുകളുള്ള രാഷ്ട്രീയക്കാരുടെ പട്ടികയിലേക്ക്‌ നാഗരാജും എത്തി.

ഇന്ത്യയില്‍ ലഭ്യമാവുന്ന റോള്‍സ്‌ റോയ്‌സിന്റെ ഏറ്റവും വില കൂടിയ മോഡലായ റോള്‍സ്‌ റോയ്‌സ്‌ ഫാന്റം മോഡലാണ്‌ നാഗരാജ്‌ വാങ്ങിയത്‌. കാറില്‍ നിരവധി മാറ്റങ്ങള്‍ വരുത്താനുള്ള സൗകര്യമുണ്ട്‌. 

അത്തരം സൗകര്യങ്ങള്‍ കൂട്ടിച്ചേര്‍ക്കുന്നുണ്ടെങ്കില്‍ കോടികള്‍ ഇനിയും വേണ്ടിവരും. നാഗരാജ്‌ റോള്‍സ്‌ റോയ്‌സിനടുത്ത്‌ നില്‍ക്കുന്ന ചിത്രം കോണ്‍ഗ്രസ്‌ വക്താവ്‌ നിവേദിത്‌ പോസ്റ്റ്‌ ചെയ്‌തു. പുതിയ കാറില്‍ നാഗരാജ്‌ യെദ്യൂരപ്പയെ കാണാനെത്തിയതായും വാര്‍ത്തകളുണ്ട്‌.
Join WhatsApp News
josecheripuram 2019-08-17 12:11:22
Politics is a business like any other business.If you invest Money& Time you expect Good return.He is one of the successful investor.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക