Image

സൈഡ് നല്‍കിയില്ല; ബൈക്ക് യാത്രികരായ സഹോദരങ്ങളെ ക്രൂരമായി മര്‍ദ്ദിച്ച്‌ യുവാവ്, സംഭവം കോഴിക്കോട്

Published on 17 August, 2019
സൈഡ് നല്‍കിയില്ല; ബൈക്ക് യാത്രികരായ സഹോദരങ്ങളെ ക്രൂരമായി മര്‍ദ്ദിച്ച്‌ യുവാവ്, സംഭവം കോഴിക്കോട്

താമരശ്ശേരി: കോഴിക്കോട് ഈങ്ങാപുഴ എലോക്കരയില്‍ ബൈക്ക് യാത്രികരായ സഹോദരങ്ങള്‍ക്ക് ക്രൂര മര്‍ദ്ദനം. പുതുപ്പാടിയില്‍ പുതുതായി താമസത്തിനെത്തിയ യുവതിക്കും, സഹോദരനുമാണ് മര്‍ദ്ദനമേറ്റത്. സൈഡ് കൊടുത്തില്ലെന്ന് ആരോപിച്ചായിരുന്നു ഇരുവരെയും യുവാവ് ക്രൂരമായി തല്ലി ചതച്ചത്. സംഭവം സിസിടിവി ഒപ്പിയെടുത്തതോടെയാണ് ക്രൂരത പുറംലോകം അറിഞ്ഞത്.


പ്രദേശ വാസിയായ റഫീഖ് പുറ്റേന്‍കുന്ന് എന്ന യുവാവാണ് ബൈക്കിന് സൈഡ് നല്‍കിയില്ലെന്ന് ആരോപിച്ച്‌ മര്‍ദ്ദിച്ചത്. സംഭവം തടയാന്‍ നാട്ടുകാര്‍ ശ്രമിച്ചെങ്കിലും പ്രതി മര്‍ദ്ദനം തുടരുകയായിരുന്നു. തുടര്‍ന്ന് പരിക്കേറ്റ സഹോദരങ്ങളെ ഈങ്ങാപുഴ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.


സംഭവം ഒതുക്കി തീര്‍ക്കാന്‍ ശ്രമം നടന്നു എങ്കിലും മര്‍ദ്ദന ദൃശ്യം സമൂഹമാധ്യമങ്ങളില്‍ നിറഞ്ഞതോടെ താമരശ്ശേരി പോലീസ് കേസെടുത്തിട്ടുണ്ട്. പ്രതിയെ പിടികൂടാനിയിട്ടില്ല.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക