Image

യു.എ.പി.എ നിയമ ഭേദഗതിക്കെതിരെ സുപ്രീംകോടതിയില്‍ പൊതുതാത്‌പര്യ ഹര്‍ജി

Published on 17 August, 2019
യു.എ.പി.എ നിയമ ഭേദഗതിക്കെതിരെ സുപ്രീംകോടതിയില്‍ പൊതുതാത്‌പര്യ ഹര്‍ജി
ന്യൂഡല്‍ഹി: യു.എ.പി.എ നിയമ ഭേദഗതിക്കെതിരെ സുപ്രീംകോടതിയില്‍ പൊതുതാത്‌പര്യ ഹര്‍ജി. 

പൊതുജനങ്ങളെ ഭീകരവാദികളാക്കാന്‍ സര്‍ക്കാറിന്‌ അധികാരം നല്‍കുന്ന വിധത്തിലുള്ള ഭേദഗതി ഭരണഘടനാ ലംഘനമാണെന്ന്‌ ചൂണ്ടിക്കാട്ടിയാണ്‌ ഹര്‍ജി.

ഭീകരബന്ധ സംശയത്തിന്‍റെ പേരില്‍ ഏത്‌ വ്യക്തിയെയും ഭീകരവാദിയായി പ്രഖ്യാപിക്കാന്‍ ദേശീയ അന്വേഷണ ഏജന്‍സിക്ക്‌ അധികാരം നല്‍കുന്നതാണ്‌ പുതിയ യു.എ.പി.എ നിയമം. ഡല്‍ഹി സ്വദേശിയായ സജല്‍ അവസ്‌തിയാണ്‌ പൊതുതാത്‌പര്യ ഹര്‍ജിയുമായി സുപ്രീം കോടതിയെ സമീപിച്ചത്‌.

രണ്ടാഴ്‌ച മുമ്‌ബാണ്‌ യു.എ.പി.എ നിയമം പുതുക്കി പാര്‍ലമെന്‍റ്‌ ബില്‍ പാസാക്കിയത്‌. ഭരണഘടന ഉറപ്പ്‌ നല്‍കുന്ന മൗലികാവകാശങ്ങള്‍ക്ക്‌ വിരുദ്ധമായ വ്യവസ്ഥകളാണ്‌ യു.എ.പി.എ നിയമത്തിലുള്ളതെന്ന്‌ ഹര്‍ജിയില്‍ ആരോപിക്കുന്നു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക