Image

മു​ത്ത​ലാ​ക്ക് അ​റ​സ്റ്റ്; വി​വാ​ദം കൊ​ഴു​ക്കു​ന്നു

Published on 17 August, 2019
മു​ത്ത​ലാ​ക്ക് അ​റ​സ്റ്റ്; വി​വാ​ദം കൊ​ഴു​ക്കു​ന്നു
മു​ക്കം: മു​ത്ത​ലാ​ക്ക് നി​യ​മം പ്രാ​ബ​ല്യ​ത്തി​ല്‍ വ​ന്ന​തി​ന് ശേ​ഷം സം​സ്ഥാ​ന​ത്ത് ആ​ദ്യ​മാ​യി ര​ജി​സ്റ്റ​ര്‍ ചെ​യ്ത കേ​സി​നെ ചൊ​ല്ലി വി​വാ​ദം. ബി​ല്ല് ദു​രു​പ​യോ​ഗം ചെ​യ്താ​ണ് യു​വാ​വി​നെ അ​റ​സ്റ്റ് ചെ​യ്ത​തെ​ന്ന ആ​രോ​പ​ണം ശ​ക്ത​മാ​യി. യു​വ​തി​യു​ടെ ഭ​ര്‍​ത്താ​വും വി​വി​ധ രാ​ഷ്ട്രീ​യ പാ​ര്‍​ട്ടി​ക​ളും അ​റ​സ്റ്റി​നെ​തി​രെ രം​ഗ​ത്തെ​ത്തി.

മു​ത്ത​ലാ​ക്ക് ചൊ​ല്ലി വി​വാ​ഹ​ബ​ന്ധം വേ​ര്‍​പ്പെ​ടു​ത്തി​യ​താ​യി കാ​ണി​ച്ച്‌ യു​വ​തി താ​മ​ര​ശേരി കോ​ട​തി​യി​ല്‍ ന​ല്‍​കി​യ പ​രാ​തി​യി​ല്‍ വെള്ളിയാഴ്ചയാണ് ഭ​ര്‍​ത്താ​വി​നെ മു​ക്കം പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. യു​വ​തി ന​ല്‍​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ഭ​ര്‍​ത്താ​വാ​യ കൊ​ടി​യ​ത്തൂ​ര്‍ പ​ഞ്ചാ​യ​ത്തി​ലെ ചെ​റു​വാ​ടി ചു​ള്ളി​ക്കാ​പ​റ​മ്ബ് ക​ണ്ട​ങ്ങ​ല്‍ വീ​ട്ടി​ല്‍ ഇ.​കെ ഉ​സാ​മി​നെ​യാ​ണ് മു​ക്കം പോലീസ് അ​റ​സ്റ്റ് ചെ​യ്ത​ത്. മു​സ്‌​ലിം വു​മ​ണ്‍ പ്രൊ​ട്ട​ക്ഷ​ന്‍ ഓ​ഫ് റൈ​റ്റ്സ് ഓ​ണ്‍ മാ​ര്യേജ് ആ​ക്‌ട് (മു​ത്ത​ലാ​ക്ക് നി​യ​മം) പ്ര​കാ​ര​മാ​യി​രു​ന്നു അ​റ​സ്റ്റ്. മു​ത്ത​ലാ​ക്ക് നി​യ​മ​പ്ര​കാ​ര​മു​ള്ള കേ​ര​ള​ത്തി​ലെ ആ​ദ്യ കേ​സാ​ണി​ത്. ഈ ​മാ​സം ഒ​ന്നാം തീ​യ​തി വൈ​കു​ന്നേ​രം യു​വ​തി​യു​ടെ വീ​ട്ടി​ല്‍ വ​ന്ന് ഭ​ര്‍​ത്താ​വാ​യ ഉ​സാം യു​വ​തി​യു​ടെ പി​താ​വി​ന്‍റേ​യും ബ​ന്ധു​ക്ക​ളു​ടെ​യും മു​ന്നി​ല്‍ വ​ച്ച്‌ മൂ​ന്ന് മു​ത്ത​ലാക്ക് ഒ​രു​മി​ച്ച്‌ ചൊ​ല്ലി വി​വാ​ഹ​ബ​ന്ധം വേ​ര്‍​പെ​ടു​ത്തു​ക​യാ​യി​രു​ന്നു പ​രാ​തി.

2011 മേ​യ് 25-നാ​ണ് ഇ​രു​വ​രും വി​വാ​ഹി​ത​രാ​യ​ത്. മു​ത്ത​ലാ​ക്ക് ചൊ​ല്ലി ഭ​ര്‍​ത്താ​വ് വി​വാ​ഹ​ബ​ന്ധം വേ​ര്‍​പെ​ടു​ത്തി​യ​താ​യി കാ​ണി​ച്ച്‌ മു​ക്കം പോ​ലീ​സി​നും കോ​ഴി​ക്കോ​ട് റൂ​റ​ല്‍ എ​സ്പി​ക്കും യു​വ​തി പ​രാ​തി ന​ല്‍​കി​യെ​ങ്കി​ലും യാ​തൊ​രു ന​ട​പ​ടി​യും ഉ​ണ്ടാ​യി​ല്ല. ഇ​തേതുടര്‍ന്നാണ് താ​മ​ര​ശേ​രി കോ​ട​തി​യി​ല്‍ പ​രാ​തി ന​ല്‍​കി​യ​ത്.

ഭ​ര്‍​ത്താ​വും ഭ​ര്‍​തൃവീ​ട്ടു​കാ​രും മാ​ന​സി​ക​മാ​യും ശാ​രീ​രി​ക​മാ​യും നി​ര​ന്ത​രം പീ​ഡി​പ്പി​ച്ചി​രു​ന്നു​വെ​ന്നും ഇ​തി​നെ തു​ട​ര്‍​ന്ന് ഗാ​ര്‍​ഹി​ക പീ​ഡ​ന സം​ര​ക്ഷ​ണ നി​യ​മ​പ്ര​കാ​രം ഇ​വ​ര്‍​ക്കെ​തി​രെ കോ​ട​തി​യി​ല്‍ കേ​സ് ന​ല്‍​കി​യി​രു​ന്നു​വെ​ന്നും ഇ​നി ഉ​പ​ദ്ര​വി​ക്കി​ല്ലെ​ന്ന് ഉ​റ​പ്പ് ന​ല്‍​കി ഭ​ര്‍​തൃവീ​ട്ടു​കാ​ര്‍ ഇ​ട​പെ​ട്ട് കേ​സ് പി​ന്‍​വ​ലി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നും യു​വ​തി പ​റ​യു​ന്നു.

പി​ന്നീ​ട് ഖ​ത്ത​റി​ലേ​ക്ക് കൊ​ണ്ടു​പോ​വു​ക​യും അവിടെ വച്ച്‌ മൊ​ബൈ​ല്‍ ഫോ​ണി​ലൂ​ടെ പ​രി​ച​യ​പ്പെ​ട്ട മ​റ്റൊ​രു യു​വ​തി​യെ വി​വാ​ഹം ക​ഴി​ക്കു​വാ​ന്‍ ത​ന്നെ ഒ​ഴി​വാ​ക്കു​ന്ന​തി​നു​വേ​ണ്ടി പീ​ഡ​നം തു​ട​ര്‍​ന്നു​വെ​ന്നും യു​വ​തി ആരോപിക്കുന്നു. ആ​ധാ​ര്‍ കാ​ര്‍​ഡ്, എ​സ്‌എ​സ്‌എ​ല്‍​സി ബു​ക്ക്, ജ​ന​ന സ​ര്‍​ട്ടി​ഫി​ക്ക​റ്റ് അ​ട​ക്ക​മു​ള്ള രേ​ഖ​ക​ള്‍ പ്ര​തി കൈ​ക്ക​ലാ​ക്കു​ക​യും ര​ണ്ടു മാ​സ​ങ്ങ​ള്‍​ക്ക് മു​ന്‍​പ് നാ​ട്ടി​ലെ​ത്തി​യ ശേ​ഷം ത​ന്നെ ത​ന്‍റെ വീ​ട്ടി​ല്‍ കൊ​ണ്ടു​പോ​യി വി​ടു​ക​യു​മാ​യി​രു​ന്നു​വെന്നാണ് പരാതി.

ഇ​തി​നു ശേ​ഷം ഇ​യാ​ള്‍ മൊ​ബൈ​ല്‍ ഫോ​ണി​ലൂ​ടെ പ​രി​ച​യ​പ്പെ​ട്ട യു​വ​തി​യെ വി​വാ​ഹം ക​ഴി​ക്കു​ക​യും ഓ​ഗ​സ്റ്റ് ഒ​ന്നാം തീ​യ​തി ത​ന്‍റെ വീ​ട്ടി​ല്‍ വ​ന്ന് ബ​ന്ധു​ക്ക​ളു​ടെ മു​ന്നി​ല്‍വച്ച്‌ മു​ത്ത​ലാ​ക്ക് ചൊ​ല്ലിയെന്നും പരാതിക്കാരി ആരോപിക്കുന്നു. പ്ര​തി​ക്ക് ഖ​ത്ത​റി​ല്‍ ജോ​ലി​ചെ​യ്യാ​നു​ള്ള വി​സ​യു​ള്ള​തി​നാ​ല്‍ ഏ​തു​സ​മ​യ​ത്തും വി​ദേ​ശ​ത്തേ​ക്ക് ക​ട​ക്കാ​നു​ള്ള സാ​ധ്യ​ത​യു​ണ്ടെ​ന്നും പ​രാ​തി​ക്കാ​രി കോ​ട​തി​യെ ബോ​ധി​പ്പി​ച്ചു. ഇ​തി​നെ തു​ട​ര്‍​ന്ന് കോ​ട​തി വാ​റ​ണ്ട് പു​റ​പ്പെ​ടു​വി​ക്കു​ക​യും യുവാവ് അറസ്റ്റിലാവുകയും ചെയ്തത്.

അ​തേസ​മ​യം ഉ​സാ​മി​ന് താ​മ​ര​ശ്ശേ​രി ജു​ഡീ​ഷ്യ​ല്‍ ഫ​സ്റ്റ് ക്ലാ​സ് കോ​ട​തി വെള്ളിയാഴ്ച ത​ന്നെ ഉ​പാ​ധി​ക​ളോ​ടെ ജാ​മ്യം അനുവദിച്ചിരുന്നു. പാ​സ്പോ​ര്‍​ട്ട് കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കാ​നും രണ്ട് ആ​ള്‍ ജാ​മ്യ​ത്തി​ലു​മാ​ണ് ജാ​മ്യം ല​ഭി​ച്ച​ത്. മു​ത്ത​ലാ​ക്ക് ചൊ​ല്ലി​യി​ട്ടി​ല്ലെന്ന വാ​ദ​വും കോടതി മുഖവിലയ്ക്കെടുത്തു. പരസ്പര സമ്മതത്തോടെ വി​വാ​ഹ​ബ​ന്ധം വേ​ര്‍​പ്പെ​ടു​ത്താ​ന്‍ തയാ​റാ​ണ​ന്ന് കാ​ണി​ച്ച്‌ യുവതി ഒ​പ്പി​ട്ട് ന​ല്‍​കി​യ രേ​ഖ കൈവശമുണ്ടെന്നാണ് യുവാവിന്‍റെ വാദം. കേ​സ് കെ​ട്ടി​ച്ച​മ​ച്ച​താ​ണെന്നും ഭാര്യയെ മൊഴി ചൊല്ലിയിട്ടില്ലെന്നും ഇനിയും സ്വീകരിക്കാന്‍ തയാറാണെന്നുമാണ് യുവാവ് പറയുന്നത്.

ഓ​ഗ​സ്റ്റ് ഒ​ന്നി​ന് വീ​ട്ടി​ല്‍ ചെ​ന്ന് മു​ത്ത​ലാ​ഖ് ചൊ​ല്ലി​യെ​ന്ന വാ​ദം ക​ള്ള​മാ​ണ്. വി​വാ​ഹ​മോ​ച​നം ആ​വ​ശ്യ​പ്പെ​ട്ട​ത് യുവതിയാണെന്നും ത​നി​ക്ക് വിവാഹമോചനത്തിന് താ​ത്​പ​ര്യ​മി​ല്ലാ​യി​രുന്നു എന്നും അറസ്റ്റിലായ യുവാവ് പറയുന്നു. ജൂ​ലൈ 29ന് ​വി​വാ​ഹ​ബ​ന്ധം തു​ട​ര്‍​ന്നു​പോ​കാ​ന്‍ താ​ല്‍​പ​ര്യ​മി​ല്ലെ​ന്നും അ​തി​നാ​ല്‍ വിവാഹമോചനം വേണമെന്നും ആ​വ​ശ്യ​പ്പെ​ട്ട് ഭാ​ര്യ സ്റ്റാ​മ്ബ് പേ​പ്പ​റി​ല്‍ അ​പേ​ക്ഷ ന​ല്‍​കി​യി​രു​ന്നു. എ​ന്നാ​ല്‍ നിയമപരമായി മാ​ത്ര​മേ വി​വാ​ഹബ​ന്ധം അ​വ​സാ​നി​പ്പി​ക്കു​ക​യു​ള്ളു എ​ന്ന് ഭാ​ര്യ​യേ​യും ഭാ​ര്യാപി​താ​വി​നേ​യും ബോ​ധ്യ​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു.

സാ​മ്ബ​ത്തി​ക​മാ​യാ​യി തന്നെ ദു​രു​പ​യോ​ഗം ചെ​യ്യു​ന്ന​തി​ന് വേ​ണ്ടി​യു​ള്ള ക​ള്ളക്കേ​സാ​ണി​ത്. അതിന് യുവതിയും വീട്ടുകാരും മുത്തലാക്ക് നിരോധന നിയമം ദുരുപയോഗം ചെയ്യുകയായിരുന്നുവെന്നാണ് യുവിവാന്‍റെ ആരോപണം. യു​വ​തി ഉ​ന്ന​യി​ച്ച ആ​രോ​പ​ണ​ങ്ങ​ള്‍ കെ​ട്ടി​ച്ച​മ​ച്ച​താ​യ​തു കൊണ്ടാണ് കോടതി ജാ​മ്യം അനുവദിച്ചതെന്നും ഇയാള്‍ പറയുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക