Image

പ്രവാഹം (കവിത: ജോണ്‍ ഇളമത)

Published on 17 August, 2019
പ്രവാഹം (കവിത: ജോണ്‍ ഇളമത)
ഉരുള്‍പൊട്ടി മലവെള്ളപ്പാച്ചിലില്‍
കരള്‍പൊട്ടിപ്പൊലിയും പച്ചപാവങ്ങള്‍
മലകള്‍വെട്ടി നിരത്തിയ റിസോട്ടുകളില്‍
മലര്‍മെത്തവിരിച്ചുറങ്ങും മുതലാളിവര്‍ഗം
നീട്ടിപ്രസംഗിക്കിന്നു പരിസ്തിയെപ്പറ്റി!

ഹെലികോപ്റ്ററില്‍ വന്നിറങ്ങും നേതാക്കള്‍
വാട്ടര്‍ബൂട്ടും,ഗ്ലൗസും ധരിച്ച്
ധ്വരമാരായിറങ്ങി തലോടി
പച്‌നപാവങ്ങളെ മയക്കും രാഷ്ട്രീയക്കാര്‍!

എത്രനാളുകളായി മണ്ണിനെ
ബലാല്‍സംഗംചെയ്തു
സാാര്‍ത്ഥതയുടെ കാമംതീര്‍ക്കും
കശമല്‍ന്മാര്‍!

നദിയെ പിച്ചിചീന്തി,തോടിനെ പിച്ചിചീന്തി
കായലിന്‍െറ ഉടയാടകളഴിച്ച്് നഗ്‌നയാക്കി
ഭോഗിച്ചുപെരുവഴിയില്‍ തള്ളും കശ്മലന്‍മാര്‍
നിന്നുവിലപിക്കുന്നു,പരിസ്തിയെപ്പറ്റി!

വീണ്ടും വരും പ്രളയം, തെറ്റാതെ ഒരോകൊല്ലവും
പിരവും വരും തെറ്റാതെ,
തെറ്റിനെ തെറ്റുകാണ്ടുതിരുത്തും
തെറ്റിന്‍െറ രാഷ്ട്രീയമൂടുപടമഴിച്ചുണരൂ!
വരും കാലങ്ങളില്‍ ഭൂപടത്തില്‍ നിന്നുമായതെ
രക്ഷിക്കൂ ദൈവത്തിന്‍ നാടിനെ!

പരശുരാമനെറിഞ്ഞൊരു മഴു
പാരയായ് തിരിച്ചു പതിക്കാതെ
പരിസ്തിതിയെ പാലൂട്ടി വളര്‍ത്താതിനി
പരിഭവിച്ചിട്ടെന്തുകാര്യം!

നദിമുഖങ്ങളെ വഴിമുടക്കും രമ്യഹര്‍മ്യങ്ങള്‍
പൊളിച്‌നുനീക്കൂ,മാലിന്യങ്ങളെ വാരി
ചെളികുമ്പാരങ്ങളെ കടലിലൊഴുക്കൂ
വീണ്ടുമൊരു പാലാഴിമഥനമായ്!

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക