Image

ബഹദൂര്‍ പുരസ്‌കാരം സലിംകുമാറിന്

Published on 04 May, 2012
ബഹദൂര്‍ പുരസ്‌കാരം സലിംകുമാറിന്
കൊച്ചി: കൊടുങ്ങല്ലൂര്‍ ബഹദൂര്‍ മെമ്മോറിയല്‍ ട്രസ്റ്റിന്റെ ഈ വര്‍ഷത്തെ ബഹദൂര്‍ പുരസ്‌കാരം നടന്‍ സലിംകുമാറിനു സമ്മാനിക്കും. മലയാള ചലച്ചിത്രവേദിക്കു നല്കിയ സമഗ്ര സംഭാവനകള്‍ പരിഗണിച്ചാണു പുരസ്‌കാരം. അമ്പതിനായിരം രൂപയും കുട്ടി കൊടുങ്ങല്ലൂര്‍ രൂപകല്പനചെയ്ത ശില്പവും പ്രശസ്തിപത്രവുമടങ്ങുന്ന പുരസ്‌കാരം 21നു കൊടുങ്ങല്ലൂര്‍ പോലീസ് സ്‌റ്റേഷന്‍ മൈതാനിയില്‍ നടക്കുന്ന ചടങ്ങില്‍ നല്കും. 

മലയാള നാടക, ചലച്ചിത്ര രംഗത്തു ബഹദൂറിന്റെ കാലഘട്ടത്തില്‍ പ്രവര്‍ത്തിച്ച ആദ്യകാല കലാകാരന്മാരെയും ചടങ്ങില്‍ ആദരിക്കുമെന്നു ട്രസ്റ്റ് ഭാരവാഹികളായ സംവിധായകന്‍ കമല്‍, ഡോ. പി.എ. മുഹമ്മദ്, ആസ്പിന്‍ അഷ്‌റഫ്, എ.എസ്. നവാസ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക