ഡല്‍ഹി: മുന്‍ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ അരുണ്‍ ജെയ്റ്റ്ലിയെ പ്രവേശിപ്പിച്ചിരിക്കുന്ന ഡല്‍ഹി എയിംസ് ആശുപത്രിയില്‍ തീപിടുത്തം.
തീയണയ്ക്കാന്‍ അഗ്നിരക്ഷാ സേനയുടെ വാഹനങ്ങളും രക്ഷാപ്രവര്‍ത്തനത്തിനായി എന്‍ഡിആര്‍എഫ് സംഘവും സ്ഥലത്തുണ്ട്. സ്ഥിതി നിയന്ത്രണവിധേയമായെന്നാണ് റിപ്പോര്‍ട്ടുകള്‍. തീപിടിച്ച ഭാഗത്തു നിന്ന് രോഗികളെ മാറ്റിയിട്ടുണ്ട്. സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല.
ആശുപത്രിയിലെ അത്യാഹിത വാര്‍ഡിന് സമീപത്താണ് തീപിടുത്തം ഉണ്ടായത്. ഡോക്ടര്‍മാരുടെ മുറികളും റിസര്‍ച്ച് ലാബുകളുമുള്ള സ്ഥലത്താണ് തീപിടുത്തം ഉണ്ടായത്.
ഒന്നാം നിലയിലാണ് ആദ്യം പുക കണ്ടതെങ്കിലും തുടര്‍ന്ന് രണ്ടാം നിലയിലേയ്ക്ക് തീ പടരുകയായിരുന്നു. അതേസമയം അത്യാഹിത വിഭാഗത്തില്‍ ചികിത്സയിലുള്ള അരുണ്‍ ജെയ്റ്റ്ലി മറ്റൊരു കെട്ടിടത്തിലാണ് ചികിത്സയിലുള്ളതെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.