Image

ഇ​പ്പോ​ള്‍ ജെഎന്‍​യു, അ​ടു​ത്ത​ത് ഇ​ന്ത്യാ​ഗേ​റ്റ്; പ​രി​ഹ​സി​ച്ച്‌ രാ​ജ്ദീ​പ് സ​ര്‍​ദേ​ശാ​യി

Published on 18 August, 2019
ഇ​പ്പോ​ള്‍ ജെഎന്‍​യു, അ​ടു​ത്ത​ത് ഇ​ന്ത്യാ​ഗേ​റ്റ്; പ​രി​ഹ​സി​ച്ച്‌ രാ​ജ്ദീ​പ് സ​ര്‍​ദേ​ശാ​യി
ന്യൂ​ഡ​ല്‍​ഹി: ജ​വ​ഹ​ര്‍​ലാ​ല്‍ നെ​ഹ്റു സ​ര്‍​വ​ക​ലാ​ശാ​ല​യു​ടെ (ജെഎന്‍​യു) പേ​രു മാ​റ്റി മോ​ദി ന​രേ​ന്ദ്ര യൂ​ണി​വേ​ഴ്സി​റ്റി എ​ന്നാ​ക്ക​ണ​മെ​ന്ന ബി​ജെ​പി എം​പി​യു​ടെ പ​രാ​മ​ര്‍​ശ​ത്തെ പ​രി​ഹ​സി​ച്ച്‌ മു​തി​ര്‍​ന്ന മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​ന്‍ രാ​ജ്ദീ​പ് സ​ര്‍​ദേ​ശാ​യി. അ​ടു​ത്ത​ത് ഇ​ന്ത്യാ​ഗേ​റ്റി​ന്‍റെ പേ​രാ​കും മാ​റ്റേ​ണ്ടി വ​രി​ക​യെ​ന്ന് അ​ദ്ദേ​ഹം ട്വി​റ്റ​റി​ല്‍ കു​റി​ച്ചു.

ഡ​ല്‍​ഹി​യി​ലെ ബി​ജെ​പി എം​പി ഹ​ന്‍​സ് രാ​ജ് ഹാ​ന്‍​സാ​ണ് ജ​വ​ഹ​ര്‍​ലാ​ല്‍ നെ​ഹ്റു യൂ​ണി​വേ​ഴ്സി​റ്റി (ജെഎന്‍​യു) യു​ടെ പേ​രു മാ​റ്റ​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യി രം​ഗ​ത്തെ​ത്തി​യ​ത്. ജ​വ​ര്‍​ലാ​ല്‍ നെ​ഹ്റു യൂ​ണി​വേ​ഴ്സി​റ്റി​യു​ടെ പേ​ര് മോ​ദി ന​രേ​ന്ദ്ര (എം​എ​ന്‍​യു) യൂ​ണി​വേ​ഴ്സി​റ്റി എ​ന്നാ​ക്ക​ണ​മെ​ന്നു ഹ​ന്‍​സ് രാ​ജ് ആ​വ​ശ്യ​പ്പെ​ട്ടു. ആ​ര്‍​ട്ടി​ക്കി​ള്‍ 370 റ​ദ്ദാ​ക്കു​ക​യും ജ​മ്മു കാ​ഷ്മീ​രി​നെ വി​ഭ​ജി​ക്കു​ക​യും ചെ​യ്ത കേ​ന്ദ്ര ന​ട​പ​ടി​യെ​ക്കു​റി​ച്ച്‌ സം​സാ​രി​ക്കു​ന്പോ​ഴാ​ണു ഹ​ന്‍​സ് രാ​ജ് ഈ ​ആ​വ​ശ്യ​മു​ന്ന​യി​ച്ച​ത്.

1969-ല്‍ ​സ്ഥാ​പി​ത​മാ​യ ജ​വ​ഹ​ര്‍​ലാ​ല്‍ നെ​ഹ്റു യൂ​ണി​വേ​ഴ്സി​റ്റി​ക്ക് ഇ​ന്ത്യ​യു​ടെ ആ​ദ്യ പ്ര​ധാ​ന​മ​ന്ത്രി പ​ണ്ഡി​റ്റ് ജ​വ​ഹ​ര്‍​ലാ​ല്‍ നെ​ഹ്റു​വി​ന്‍റെ പേ​രി​ടു​ക​യാ​യി​രു​ന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക