Image

71 ആടുകളെ ഭര്‍ത്താവിനു നല്‍കി കാമുകന്‍ യുവതിയെ സ്വന്തമാക്കി

Published on 18 August, 2019
71 ആടുകളെ ഭര്‍ത്താവിനു നല്‍കി കാമുകന്‍ യുവതിയെ സ്വന്തമാക്കി
ഗൊരഖ്പുര്‍: ഭാര്യയെ കാമുകന് വിട്ടുകൊടുക്കുന്നതിനു പകരമായി ഭര്‍ത്താവിന് കിട്ടിയത് 71 ആടുകള്‍. ഉത്തര്‍പ്രദേശിലെ ഗൊരഖ്പൂരിലാണ് രണ്ടുപേര്‍ തമ്മിലുള്ള പ്രശ്‌നം തീര്‍ക്കുന്നതിന് ഗ്രാമസഭ സ്ത്രീക്ക് 71 ആടുകളുടെ വിലയിട്ടത്. സ്ത്രീയുടെ ഭര്‍ത്താവിന് 'നഷ്ടപരിഹാര'മായി ആടുകളെ നല്‍കി കാമുകന്‍ യുവതിയെ സ്വന്തമാക്കുകയും ചെയ്തു.

ഗൊരഖ്പുരിലെ പിെ്രെപച്ച് ഗ്രാമത്തിലാണ് സംഭവം നടന്നത്. വിവാഹിതയായ യുവതി കാമുകനൊപ്പം ഒളിച്ചോടിയതോടെയാണ് പ്രശ്‌നങ്ങളുടെ തുടക്കം. വൈകാതെ ഭര്‍ത്താവിന്റെ വീട്ടുകാര്‍ ഇവരെ പിടികൂടി. എന്നാല്‍ ഭര്‍ത്താവിനൊപ്പം ജീവിക്കാനില്ലെന്നും കാമുകനൊപ്പം പോകുകയാണെന്നുമായിരുന്നു യുവതിയുടെ തീരുമാനം.

തുടര്‍ന്ന്, യുവതിയെച്ചൊല്ലി ഭര്‍ത്താവും കാമുകനും തമ്മില്‍ ഏറ്റുമുട്ടലുണ്ടായി. യുവതിയെ വിട്ടുനല്‍കില്ലെന്ന് ഭര്‍ത്താവും കാമുകനൊപ്പം പോകുമെന്ന് യുവതിയും ഉറച്ച നിലപാടെടുത്തതിനെ തുടര്‍ന്നാണ് വിഷയം ഗ്രാമസഭയുടെ മുന്നിലെത്തിയത്.

വിഷയം പരിശോധിച്ച ഗ്രാമസഭ വൈകാതെ തീരുമാനവുമെടുത്തു, യുവതിയ്ക്ക് കാമുകനൊപ്പം പോകാം. എന്നാല്‍ യുവതിയുടെ ഭര്‍ത്താവിന് കാമുകന്‍ നഷ്ടപരിഹാരം നല്‍കണം. യുവതിയുടെ വിലയായി 71 ആടുകളെ ഭര്‍ത്താവിന് നല്‍കാനായിരുന്നു ഗ്രാമസഭയുടെ കല്‍പന. ഭര്‍ത്താവും ഈ ഒത്തുതീര്‍പ്പു വ്യവസ്ഥ സമ്മതിച്ചു. തുടര്‍ന്നാണ് ആടുകളെ നഷ്ടപരിഹാരമായി നല്‍കി കാമുകന്‍ യുവതിയെ സ്വന്തമാക്കിയത്.

എന്നാല്‍ പ്രശ്‌നം അവിടംകൊണ്ടും തീര്‍ന്നില്ല. തന്റെ കുടുംബത്തിന് സ്വന്തമായുണ്ടായിരുന്ന 142 ആടുകളില്‍ 71 എണ്ണത്തെയാണ് കാമുകന്‍ ഭര്‍ത്താവിന് നല്‍കിയത്. എന്നാല്‍ കാമുകന്റെ അച്ഛന് ഗ്രാമസഭയുടെ തീരുമാനം സ്വീകാര്യമായിരുന്നില്ല. ആടുകള്‍ തന്റേതാണെന്നും അവയെ വിട്ടുനല്‍കിയത് തന്റെ സമ്മതത്തോടെയല്ലെന്നും ആരോപിച്ച് അച്ഛന്‍ രംഗത്തെത്തി.

Join WhatsApp News
ഇതുപോലെ ഒരു കെണി 2019-08-18 13:15:33
 ഇതുപോലെത്തന്നെ ഉള്ള ഒരു പണി/കെണി ഞങ്ങളുടെ യാക്കോബ് അപ്പച്ചനും  പറ്റിച്ചു. ഉല്പത്തി 2 8  മുതല്‍ 32 വരെ ഉള്ള ആദ്യായങ്ങള്‍  വായിക്കുക. ജെനിട്ടിക്കള്‍ മോടിഫിക്കെഷന്‍  നടത്തി  ശക്തി യുള്ള ആടുകളെ ഉണ്ടാക്കുന്ന പണിയും പഠിക്കാം. ഇ trick മനുഷരിലും ഒന്ന് പരീഷണം നടത്താം .- ഇ യാകൊബിന്റെ  മടിയില്‍ ഇരിക്കാന്‍ ഒത്തിരി പേര്‍ കാത്തിരിക്കുന്നു.-sarasamma
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക