Image

ഗാഡ്‌ഗില്‍ റിപ്പോര്‍ട്ട്‌ പ്രകൃതിദുരന്തങ്ങളുടെ പശ്ചാത്തലത്തില്‍ ചര്‍ച്ച ചെയ്യണമെന്ന്‌ എ.കെ ആന്റണി

Published on 19 August, 2019
ഗാഡ്‌ഗില്‍ റിപ്പോര്‍ട്ട്‌ പ്രകൃതിദുരന്തങ്ങളുടെ പശ്ചാത്തലത്തില്‍ ചര്‍ച്ച ചെയ്യണമെന്ന്‌ എ.കെ ആന്റണി
തിരുവനന്തപുരം : പരിസ്ഥിതിയെ പരിഗണിക്കുന്ന തരത്തിലായിരിക്കണം കേരളത്തിന്‍റെ വികസന നയം പുനഃപരിശോധിക്കേണ്ടതെന്ന്‌ കോണ്‍ഗ്രസ്‌ നേതാവ്‌ എ.കെ ആന്‍റണി.

ഗാഡ്‌ഗില്‍ റിപ്പോര്‍ട്ട്‌ നടപ്പാക്കിയാല്‍ മാത്രം പ്രശ്‌നങ്ങള്‍ക്ക്‌ പരിഹാരമാകില്ലെന്നും രാഷ്ട്രീയക്കാരും പരിസ്ഥിതി പ്രവര്‍ത്തകരും ഉള്‍പ്പെടെ ജനകീയ ചര്‍ച്ച ഇക്കാര്യത്തില്‍ ഉയര്‍ന്നു വരണമെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്ത്‌ പ്രകൃതി ദുരന്തങ്ങള്‍ ആവര്‍ത്തിക്കുകയും ഗാഡ്‌ഗില്‍ റിപ്പോര്‍ട്ട്‌ ചര്‍ച്ച ചര്‍ച്ചയാക്കണമെന്ന്‌ കോണ്‍ഗ്രസില്‍ നിന്നുതന്നെ ആവശ്യം ഉയരുകയും ചെയ്‌ത സാഹചര്യത്തിലാണ്‌ എ.കെ ആന്‍റണി നിലപാട്‌ വ്യക്തമാക്കിയത്‌ . 

ക്വാറി പ്രവര്‍ത്തനവും കുന്നിടിക്കലും എല്ലാം ചര്‍ച്ചയിലുണ്ടാകണം . എല്ലാ വിഭാഗവും ഉള്‍പ്പെടുന്ന പൊതുചര്‍ച്ച രൂപപ്പെടണം ഇല്ലെങ്കില്‍ കേരള ഇങ്ങനെ നിലനില്‍ക്കില്ലെന്നും എ.കെ ആന്‍റണി വ്യക്തമാക്കി



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക