Image

സാമ്‌ബത്തിക മാന്ദ്യത്തിന്‌ കാരണം ജെയ്‌റ്റ്‌ലിയുടെ തെറ്റായ നയങ്ങള്‍; ആഞ്ഞടിച്ച്‌ സുബ്രമണ്യന്‍ സ്വാമി

Published on 19 August, 2019
സാമ്‌ബത്തിക മാന്ദ്യത്തിന്‌ കാരണം ജെയ്‌റ്റ്‌ലിയുടെ തെറ്റായ നയങ്ങള്‍; ആഞ്ഞടിച്ച്‌ സുബ്രമണ്യന്‍ സ്വാമി
ന്യൂഡല്‍ഹി: മുന്‍ കേന്ദ്രധനകാര്യ മന്ത്രി അരുണ്‍ ജെയ്‌റ്റ്‌ലിക്കെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ച്‌ ബിജെപി എംപി സുബ്രമണ്യന്‍ സ്വാമി. 

അരുണ്‍ ജെയ്‌റ്റ്‌ലി ധനകാര്യ മന്ത്രി ആയിരുന്നപ്പോള്‍ കൈക്കൊണ്ട തെറ്റായ നടപടികളാണ്‌ ഇപ്പോഴത്തെ സാമ്‌ബത്തിക മാന്ദ്യത്തിന്‌ കാരണമെന്ന്‌ അദ്ദേഹം തുറന്നടിച്ചു. കാശ്‌മീര്‍ വിഷയവും രാജ്യത്തിന്റെ പുരോഗതിയും സംബന്ധിച്ച്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജമ്മു കാശ്‌മീരിന്റെ പ്രത്യേക പദവി എടുത്ത്‌ കളഞ്ഞത്‌ ശരിയായ നടപടി തന്നെയാണെങ്കിലും രാജ്യത്തെ സാമ്‌ബത്തിക രംഗം മെച്ചപ്പെടണമെന്നും സുബ്രഹ്മണ്യന്‍ സ്വാമി പറഞ്ഞു. ദേശീയ സുരക്ഷയും രാഷ്ട്രനിര്‍മ്മാണവും പോലെ തുല്യ പ്രധാന്യം സാമ്‌ബത്തിക രംഗത്തിനുമുണ്ട്‌. 

അരുണ്‍ ജെയ്‌റ്റ്‌ലി ധനകാര്യ മന്ത്രി ആയിരുന്നപ്പോള്‍ കൈക്കൊണ്ട തെറ്റായ നടപടികളാണ്‌ ഇപ്പോഴത്തെ സാമ്‌ബത്തിക മാന്ദ്യത്തിന്‌ കാരണം. മുന്‍ റിസര്‍വ്‌ ബാങ്ക്‌ ഗവര്‍ണര്‍ രഘുറാം രാജന്‍ പലിശ നിരക്ക്‌ ഉയര്‍ത്തിയതും മാന്ദ്യത്തിന്‌ കാരണമായെന്ന്‌ സുബ്രഹ്മണ്യന്‍ സ്വാമി കുറ്റപ്പെടുത്തി.

പൂണെയില്‍ സംസാരിക്കവെയാണ്‌ അദ്ദേഹം ജെയ്‌റ്റ്‌ലിക്കെതിരെ ആഞ്ഞടിച്ചത്‌. ജെയ്‌റ്റ്‌ലിയുടെ കാലത്ത്‌ സ്വീകരിച്ച തെറ്റായ നയങ്ങള്‍ ഇപ്പോഴുമുണ്ട്‌. 

ഉയര്‍ന്ന നികുതി ചുമത്തുന്നതടക്കമുള്ളവയാണ്‌ മാന്ദ്യത്തിന്‌ കാരണമെന്നാണ്‌ തോന്നുന്നത്‌. സാമ്‌ബത്തിക രംഗത്ത്‌ തന്റെ ഉപദേശം തേടിയിരുന്നില്ല. അതേ സമയം 370-ാം അനുച്ഛേദം റദ്ദാക്കുന്നതുമായി ബന്ധപ്പെട്ട്‌ താന്‍ ഉപദേശം നല്‍കിയിരുന്നു. അത്‌ ശരിയാവുകയും ചെയ്‌തെന്നും അദ്ദേഹം അവകാശപ്പെട്ടു.



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക