Image

നെഹ്‌റു കോളേജിലെ വിദ്യാര്‍ത്ഥികളുടെ സസ്‌പെന്‍ഷന്‍ പിന്‍വലിക്കും

Published on 19 August, 2019
നെഹ്‌റു കോളേജിലെ വിദ്യാര്‍ത്ഥികളുടെ സസ്‌പെന്‍ഷന്‍ പിന്‍വലിക്കും

തൃശ്ശൂര്‍: നെഹ്‌റു കോളേജില്‍ ജിഷ്ണു പ്രണോയിയുടെ ചിത്രങ്ങള്‍ പതിച്ച സ്വാഗത കാര്‍ഡ് വിതരണം ചെയ്ത സംഭവത്തില്‍ ഏഴ് വിദ്യാര്‍ത്ഥികളുടെ സസ്‌പെന്‍ഷന്‍ പിന്‍വലിക്കുമെന്ന് മാനേജ്‌മെന്റ് അധികൃതര്‍ . കോളേജില്‍ തെളിവെടുപ്പിനെത്തിയ യുവജന കമ്മീഷനെയാണ് മാനേജ്‌മെന്റ് ഇക്കാര്യം അറിയിച്ചത്. എന്നാല്‍ , സസ്‌പെന്‍ഷന്‍ പിന്‍വലിച്ചതായി രേഖാമൂലം അറിയിക്കാതെ സമരത്തില്‍ നിന്നും പിന്മാറില്ലെന്ന് എസ്‌എഫ്‌ഐ നേതൃത്വം വ്യക്തമാക്കി .


യുവജന കമ്മീഷന്‍ അംഗം രാജേഷ്, കോഡിനേറ്റര്‍ അഡ്വ. എം രണ്‍ദീഷ് എന്നിവരുടെ നേതൃത്വത്തിലാണ് കോളേജില്‍ തെളിവെടുപ്പ് നടത്തിയത് . തെളിവെടുപ്പിന് ശേഷം വിദ്യാര്‍ത്ഥികളുടെ സസ്‌പെന്‍ഷന്‍ പിന്‍വലിക്കാമെന്ന് മാനേജ്‌മെന്റ് അധികൃതര്‍ യുവജന കമ്മീഷന്‍ അംഗങ്ങളെ അറിയിച്ചിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക